Sorry, you need to install flash to see this content.

view counter

അഫ്ഗാന്‍: സ്‌ഫോടനത്തില്‍ ബസ് തകര്‍ന്ന് 25 മരണം

Wednesday, July 28, 2010
കാബൂള്‍: അഫ്ഗാനിലെ നിംഗാസ് പ്രവിശ്യയില്‍ ബസ് പാതയോരത്തെ ബോംബില്‍ തട്ടിയുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സൈനിക സംഘം കടന്നുപോയതിനു തൊട്ടു പിറകേയായിരുന്നു സ്‌ഫോടനം. നിംഗാസില്‍ നിന്ന് കാബൂള്‍ നഗരത്തിലേക്കു പുറപ്പെട്ടതായിരുന്നു ബസ്.
നാറ്റോ സൈന്യം റോന്തുചുറ്റുന്ന കാര്യം മുന്‍ കൂട്ടി മനസ്സിലാക്കിയ പോരാളി സംഘം റോഡരികില്‍ ബോംബ് സ്ഥാപിച്ചതാകാമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം. സ്‌ഫോടനത്തെ പ്രസിഡന്റ് ഹാമിദ് കര്‍സായി അപലപിച്ചു.
രാജ്യത്തിന്റെ ശത്രുക്കളായ ക്രിമിനലുകളാണ് സംഭവത്തിനു പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, കഴിഞ്ഞയാഴ്ച ദക്ഷിണ അഫ്ഗാന്‍ ഗ്രാമത്തില്‍ നാറ്റോയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 52 പേരും സാധാരണ പൗരന്മാരാണെന്ന് അഫ്ഗാന്‍ അധികൃതര്‍ വെളിപ്പെടുത്തി. അഫ്ഗാന്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സ്വതന്ത്ര അന്വേഷണമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തീവ്രവാദി ക്യാമ്പ് എന്നാരോപിച്ചാണ് ഗ്രാമത്തിനു നേരെ നാറ്റോ റോക്കറ്റാക്രമണം അഴിച്ചുവിട്ടത്.


Share/Bookmark