Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒാൾഡ്​ ട്രാഫോർഡിൽ...

ഒാൾഡ്​ ട്രാഫോർഡിൽ നിന്നും ശുഭവാർത്തകളുണ്ട്​

text_fields
bookmark_border
ഒാൾഡ്​ ട്രാഫോർഡിൽ നിന്നും ശുഭവാർത്തകളുണ്ട്​
cancel

മാഞ്ചസ്​റ്റർ യുണൈറ്റഡിന്​ ആമുഖങ്ങൾ ആവശ്യമില്ല. 19 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടി​​​​​െൻറ ആദ്യ ദശകങ്ങളിലും തുണിവ്യവസായത്തിന്​ പേരുകേട്ടിരുന്ന മാഞ്ചസ്​റ്റർ നഗരം പിൽകാലത്ത്​ അറിയപ്പെട്ടത്​ മാഞ്ചസ്​റ്റർ യുണൈറ്റഡി​​​​​െൻറ  വിജയകഥകളിലൂടെയായിരുന്നു. 1878 ൽ ലങ്കാഷെയർ ആന്റ് യോർക്ഷെയർ റെയിൽവേയുടെ കീഴിൽ സ്​ഥാപിക്കപ്പെട്ട മാഞ്ചസ്​റ്റർയുണൈറ്റഡ്​ പ്രതിസന്ധികളുടെ തുടക്കകാലത്തിന്​ ശേഷം പതിയെ ലോകഫുട്​ബോളി​​​​​െൻറ നെറുകയിലേക്ക്​ പന്തുതട്ടിക്കയറി. യൂറോപ്പിലെ നിശാക്​ളബുകൾ തൊട്ട്​ മലപ്പുറത്തെയും കോഴിക്കോ​െട്ടയും മൈതാനങ്ങളിൽ പന്ത്​തട്ടിയിരുന്നവർ വരെ  ഇംഗ്ലണ്ടിലെ മൈതാനങ്ങളിലെ യുണൈറ്റഡി​​​​​െൻറ കാൽപന്ത്​ ചലനങ്ങൾക്ക്​ ഇമചിമ്മാതെ കാത്തിരുന്നു. 1947 വരെ ഇംഗ്ലീഷ്​ ലീഗിലും എഫ്​.എ കപ്പിലെയുമെല്ലാം ഏതാനും സീസണുകളിലെ മിന്നലാട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ യുണൈറ്റഡിന്​ പറയത്തക്ക നേട്ടങ്ങളൊന്നുമില്ലായിരുന്നു. അതിനുശേഷം ​ഇംഗ്ലീഷ്​ ലീഗി​െല മുൻ നിര ക്ലബായി മാറിയ യുണൈറ്റഡ്​ 1986 ൽ സർ അലക്​സ്​ ഫെർഗൂസൺ  കീഴിൽ ലോകത്തെത​ന്നെ ഒന്നാം നമ്പർ ക്ലബായി മാറി. പ്രീമിയർ ലീഗിലും എഫ്​.എ. കപ്പിലുമെല്ലാം തുടർ വിജയങ്ങൾ ശീലമാക്കിയ യുണൈറ്റഡിനെ ലോകം ചുവന്നചെകുത്താന്മാരെന്ന്​ വിളിച്ചു. എന്നാൽ 2013 ൽ ഫെർഗൂസൺ സ്​ഥാനമൊഴിഞ്ഞ ശേഷമുള്ള വർഷങ്ങളിൽ ഒാൾഡ്​ട്രാ​ഫോർഡിൽ നിന്നും വരുന്ന വാർത്തകൾ ശുഭകരമല്ലായിരുന്നു. ഏത്​ ദിവസവും ആർക്കുമുന്നിലും തോൽക്കുന്ന ശരാശരി ക്ലബ്ബായി യുണൈറ്റഡ്​ മാറി.

അലക്സ് ഫെർഗൂസൻ
 


അലക്​സ്​ ഫെർഗൂസൺ..  ചെകുത്താൻമാരുടെ ദൈവം
ഫുട്​ബാൾ ചരിത്രത്തി​ല മികച്ച കളിക്കാരൻ ആരെന്ന്​ ചോദിച്ചാൽ പെലെ, മറഡോണ, യൊഹാൻ ക്രൈഫ്​, പുഷ്​കാസ്​ തൊട്ട്​ ലയണൽ മെസ്സിവരെയുള്ള ഉത്തരങ്ങളുണ്ടെങ്കിലും മികച്ച പരിശീലകനാരെന്ന ചോദ്യത്തിന്​ സർ അലക്​സ്​ ​െഫർഗൂസണെന്നതിനേക്കാൾ കൃത്യമായ ഉത്തരമുണ്ടാവില്ല. 26 വർഷം ഫെർഗൂസ​​​​െൻറ ചിറകിൽ മാഞ്ചസ്​റ്റർ ലോകഫുട്​ബോളി​െല മുടിചൂടാമന്നൻമാരായി നിന്നു. ഫെർഗൂസണൊപ്പം 13 പ്രീമിയർലീഗ്​ കിരീടങ്ങളും അഞ്ച്​ എഫ്​.എ കപ്പുകളും രണ്ട്​ ചാമ്പ്യൻസ്​ലീഗ്​ കിരീടങ്ങളുമടക്കം യുണൈറ്റഡി​​​​​െൻറ അലമാരയി​​െലത്തിയത്​ 38 കിരീടങ്ങളാണ്​. ത​​​​​െൻറ മസ്​തിഷ്​കത്തി​​​​​െൻറ കണക്കുകൂട്ടലുകളെ കളിക്കളത്തിൽ നടപ്പാക്കാൻ പോന്ന ഒരുപിടി താരങ്ങളെയും അദ്ദേഹം വാർത്തെടുത്തു.  തിരമാലകൾ പോലെ അക്രമിച്ചു കളിക്കുന്ന രീതിയിലും പാറപോലെ ഉറച്ചുനിൽക്കുന്ന പ്രതിരോധവും യുണൈറ്റഡിനുണ്ടായിരുന്നു. പോൾ സ്​കോൾസ്​, റ്യാൻ ഗിഗ്​സ്​, എറിക്​ കണ്ടോന, റോയ്​ കീൻ തുടങ്ങിയവരെ വളർത്തിയെടുത്ത്​ മാഞ്ചസ്​റ്ററി​​​​​െൻറ നെടുന്തൂണാക്കി ഫെർഗി മാറ്റി. ക്രിസ്​റ്റ്യോനോ റൊണാൾഡോയെ 17ാം വയസ്സിൽ യുണൈറ്റഡിലെത്തിച്ച്​ ലോകോത്തരതാരമാക്കി വളർത്തിയതും ഫെർഗൂസണനായിരുന്നു. ഡേവിഡ്​ ബെക്കാം, ക്രിസ്​റ്റ്യോനോ റൊണാൾഡോ, വെയ്​ന്​ റൂണി തുടങ്ങീ ലോകോത്തരതാരങ്ങൾ ടീമിലുണ്ടായിട്ടും തീരുമാനങ്ങളും കളിരീതികളുമെല്ലാം ഫെർഗൂസൺറെ തീരുമാനങ്ങളായിരുന്നു. ത​​​​​െൻറ കളരിയിലെ പലരും പിൻകാലത്ത്​ മറ്റുടീമുകളിലേക്ക്​ കുടിയേറിയെങ്കിലും അതൊന്നും ടീമിനെ ബാധിക്കാത്ത വിധത്തിൽ പുതിയ താരങ്ങ​ളെ ടീമി​ലെത്തിച്ചും ഫെർഗൂസൺ ത​​​​​െൻറ അശ്വമേധം തുടർന്നു. 2013 ൽ മാഞ്ചസ്​റ്ററിനെ ഒരിക്കൽ കൂടി പ്രീമിയർലീഗ്​ ചാമ്പ്യൻമാരാക്കി ഫെർഗി പടിയിറങ്ങിയതിനു ശേഷം യുണൈറ്റഡി​​​​​െൻറയും നിറം മങ്ങി. 

2013ൽ പ്രീമിയർലീഗ്​ ചാമ്പ്യൻമാരായ മാഞ്ചസ്​റ്റർ ടീം
 


പാളിയ പരീക്ഷണങ്ങൾ, പിഴച്ച സീസണുകൾ
ഫെർഗിയുടെ പടിയിറക്കത്തിന്​ ശേഷം പിൻഗാമിയായി എത്തിയത്​ സകോട്ട്​ലൻറ്​കാരനായ ഡേവിഡ്​ മോയസായിരുന്നു. മാഞ്ചസ്​റ്റിന്​ തൊട്ടതെല്ലാം പിഴച്ച 2013-2014 സീസണിൽ 64 പോയൻറുമായി യുണൈറ്റഡ്​ ഏഴാം സ്​ഥാനക്കാരായാണ്​ ഫിനിഷ്​ ചെയ്​തത്​. 1989-1990 സീസണുശേഷം ആദ്യമായാണ്​ യുണൈറ്റഡ്​ ചാമ്പ്യൻസ്​ ലീഗിന്​ യോഗ്യതനേടാതെ പോയത്​. ഡേവിഡ്​മോയസിൻറെ കീഴിൽ മുടന്തിക്കളിച്ച യുണൈറ്റഡ്​ എഫ്​.എ കപ്പിൽ മൂന്നാം റൗണ്ടിലും ചാമ്പ്യൻസ്​ലീഗിൽ ക്വാർട്ടർഫൈനലിലും പരാജിതരായി മടങ്ങി. സീസൺ അവസാനിക്കാൻ നാലു മത്സരം ബാക്കിയിരിക്കെ എവർട്ടണോട്​ രണ്ടുഗോളിന്​ പരാജയപ്പെട്ടതോടെ മോയസിനെ പുറത്താക്കി റയാൻ ഗിഗ്​സീന്​ പകരം ചുമതല നൽകി മാനേജ്​മെ​ൻറ്​​ തടിതപ്പുകയായിരുന്നു. മോയസിന്​ പകരം ​ഏറെ ​​പ്രതീക്ഷയേടെ ഡച്ചുകാരൻ ലൂയീസ്​ വാൻഗാലിനെ കൊണ്ടുവന്നെങ്കിലും വലിയ ചലനമൊന്നും സൃഷ്​ടിക്കാനായില്ല. 2014-15 സീസണിൽ നാലാം സ്​ഥാനാക്കാരായി സീസൺ ഫിനിഷ്​ ചെയ്​ത യുണൈറ്റഡ്​ ലീഗ്​ കപ്പിലും എഫ്​.എ കപ്പിലുമെല്ലാം നിറം മങ്ങിയ പ്രകടനമാണ്​ കാഴ്​ചവെച്ചത്​. 
 

ലൂയിസ് വാൻഗാൽ, ഡേവിഡ് മോയസ്
 


2015-2016 സീസണിലും വാൻഗാലി​​​​​െൻറ കീഴിലിറങ്ങിയ യുണൈറ്റഡ്​ പ്രീമിയർലീഗിൽ അഞ്ചാമതായാണ്​ ഫിനിഷ്​ ചെയ്​തത്​. ലീഗ്​ കപ്പിലും ചാമ്പ്യൻസ്​ലീഗിലു​മെല്ലാം നാണംകെട്ട യുണൈറ്റഡിന്​ ആശ്വസികാനുണ്ടായിരുന്നത്​ ഏറെക്കാലത്തിനുശേഷം ഒാൾഡ്​ട്രാഫോർഡി​​െലത്തിച്ച എഫ്​.എ കപ്പ്​ മാത്രമായിരുന്നു. 1986 തൊട്ട്​ 2013 വരെയുള്ള കാലഘട്ടത്തിൽ ഫെർഗൂസൺ ട്രാൻസ്​ഫർ മാർക്കറ്റിൽ ചിലവഴിച്ചത്​ 546.5 മില്ല്യൺ യൂറോ ആയിരു​​ന്നെങ്കിൽ അതിനുശേഷമുള്ള നാലുവർഷങ്ങളിൽ യുണൈറ്റഡ്​ ട്രാൻസ്​ഫർ മാർക്കറ്റിൽ മാത്രം പൊടിച്ചത്​ 587.6 മില്ല്യണാണ്​. ജുവാൻമാട്ട, ഫെല്ലെയ്​നി, ഫാൽക്കാവോ, സ്വൈൻഷ്​റ്റൈഗർ തുടങ്ങി വമ്പൻമാരെയെല്ലാം ടീമിലെത്തിച്ചിട്ടും ​​ നേട്ടമുണ്ടായില്ലെന്ന്​ മാത്രം. കളിക്കളത്തിൽ ആത്മവിശ്വാസമില്ലാത്ത ചിതറിക്കളിക്കുന്ന യുണൈറ്റഡിനെയാണ്​ കളിക്കളത്തിൽ കണ്ടത്​. നാട്ടുകാരായ മാഞ്ചസ്​റ്റർ സിറ്റിയുമായുള്ള ഡെർബിയിലും പതറിയ യുണൈറ്റഡിന്​ ആരാധകരുടെ എണ്ണത്തിലും വലിയ ഇടിവുസംഭവിച്ചു. റയലും ബാഴ്​സയും ചെൽസിയും ബയേണുമെല്ലാം നിറഞ്ഞുനിന്ന യൂറോപ്പിൽ യുണൈറ്റഡ്​ നിഴൽമാത്രമായിരുന്നു. 

മൊറീന്യാ വരുന്നു, കളിമാറിത്തുടങ്ങുന്നു

2016- 17 സീസണിനായി യുണൈറ്റഡ്​ ഒരുങ്ങിയത്​ സാക്ഷാൽ ഹോസെ മൗറിഞ്ഞോയെ പരിശീലകവേഷത്തി​െലത്തിച്ചാണ്​. മൗറിന്യോയുടെ തന്ത്രങ്ങൾ പ്രീമിയർലീഗിൽ അധികമേൽക്കാത്ത സീസണിൽ യുണൈറ്റഡ്​ ആറാം സ്​ഥാനക്കാരായാണ്​ ഫിനിഷ്​ചെയ്​തത്​. എങ്കിലും ഇ.എഫ്​.എൽ കപ്പും കമ്മ്യൂണിറ്റിഷീൽഡും സ്വന്തമാക്കിയ യുണൈറ്റഡ്​ യുവേഫ യൂറോപ്പലീഗ്​ ജേതാക്കളായി ചാമ്പ്യൻസ്​ലീഗിനുള്ള ടിക്കറ്റുമുറപ്പിച്ചു. പ്രീമിയർ ലീഗി​​​​​െൻറ അവസാനമത്സരങ്ങൾ തൊട്ട്​ ഉൺവു​പ്രകടമായ മാഞ്ചസ്​റ്റർ യുണൈറ്റഡ്​ പ്രതാപകാലത്തി​​​​​െൻറ മിന്നലാട്ടങ്ങൾ പലമത്സരങ്ങളിലും പ്രകടിപ്പിച്ചു. 


പുതിയ സീസണി​​​​​െൻറ തുടക്കത്തിൽ തന്നെ മാഞ്ചസ്​റ്റി​​​​​െൻറ എക്കാലത്തേയും മികച്ചഗോൾവേട്ടക്കാരനും സ്​റ്റാർസ്​ട്രൈക്കറുമായ വെയ്ൻ റൂണി എവർടണിലേക്ക്​ ചേക്കേറിയെങ്കിലും സീസണിൽ ഇതുവരെ യുണൈറ്റഡ്​ തകർപ്പൻ പ്രകടനമാണ്​ പുറത്തെടുത്തിരിക്കുന്നത്​. ലുക്കാക്കു, വലൻസിയ, റാഷ്​ഫോർഡ്, ബെയ്​ലി​, ആഷ്​ലി യങ്​ തുടങ്ങിയവരെല്ലാം മികച്ച​േഫോമിൽ പന്തുതട്ടുന്നു. റെക്കോർഡ്​ തുകക്ക്​ ടീമിലെത്തിയ പോഗ്​ബയും ഇബ്രാഹിമോവിച്ചും പരിക്കി​​​​​െൻറ പിടിയിലാണെന്നതും ടീമിനെ ബാധിച്ചിട്ടില്ല. ഏഴ്​ മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ്​ ജയവും ഒര​ുസമനിലയുമടക്കം 19 പോയിൻറുമായി രണ്ടാമതാണിപ്പോൾ യുണൈറ്റഡ്​. നാട്ടുകാർ തന്നെയായ സിറ്റിക്കും 19 പോയിൻറുണ്ടെങ്കിലും ഗോൾശരാശരിയുടെ നേരിയ വ്യത്യാസത്തിൽ സിറ്റി ആണ്​ ഒന്നാമത്​. ഏഴ്​മത്സരങ്ങളിൽ നിന്നായി 21 ഗോൾ അടിച്ചുകൂട്ടിയ യുണൈറ്റഡ്​ വഴങ്ങിയത്​ രണ്ട്​ ഗോൾ മാത്രമാണ്​. ഇതുവരെയുള്ള പ്രകടനം വിലയിരുത്തു​േമ്പാൾ അക്രമണവും ​പ്രതിരോധവുമെല്ലാം ഭദ്രമാണ്​. വെസ്​റ്റ്​ഹാം യുണൈറ്റഡിനേയും സ്വാൻസീ സിറ്റിയെയും എവർട്ടണെയും ക്രിസ്​റ്റൽ പാലസിനെയുമെല്ലാം എതിരില്ലാത്ത നാലുഗോളുകർക്കാണ്​ യുണൈറ്റഡ്​ തകർത്ത്​ വിട്ടത്​. ചാമ്പ്യൻസ്​ലീഗിൽ ഗ്രൂപ്പ്​ എയിൽ ഒന്നാമതാണ്​ യുണൈറ്റഡ്​. ആദ്യമത്സരത്തിൽ എതിരില്ലാത്ത മൂന്ന്​ ഗോളുകൾക്ക്​ എഫ്​.സി ബേസലിനെതകർത്തു വിട്ട യുണൈറ്റഡ്​ രണ്ടാംമത്സരത്തിൽ സി.എസ്​.കെ. എ മോസ്​കോയെ 4^1 നും തകർത്തുവിട്ടു. ഗോൾമുഖത്ത്​ ചോരാത്ത കൈകളുമായി വല കാകുന്ന ഡേവിഡ്​ ഡെഗേ യുണൈറ്റഡിന്​ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ഇബ്രാമോവിച്ച്, പോഗ്ബ
 


മുൻസീസണുകളെപ്പോലെ ആത്മവിശ്വാസമില്ലാത്ത യു​ണൈറ്റഡിനെയല്ല. ചെങ്കുപ്പായമിട്ട്​ ഇരമ്പിയാർക്കുന്ന യുണൈറ്റഡിനേയാണ്​ ഇതുവരേക്കും കാണാൻ സാധിക്കുന്നത്​. ചെൽസിയിലും മാഡ്രിഡിലുമെല്ലാം വിജയിച്ച മൊറിന്യോയുടെ അടവുകൾ ​മാഞ്ചസ്​റ്ററിലും ഫലിച്ച്​ തുടങ്ങുന്നു എന്ന്​ വേണം കരുതാൻ. നഷ്​ടപ്പെ​ട്ട ലോകത്തെ സമ്പന്ന ക്​ളബെന്ന ഖ്യാതിയും ആരാധകപിന്തുണയുമെല്ലാം യുണൈറ്റഡ്​ തിരിച്ചുപിടിച്ചിട്ടുണ്ട്​. പണക്കിലുക്കവും താരമൂല്യവും കൊണ്ട്​ റയലും ബാഴ്​സയുമെല്ലാം വാഴുന്നതിനും മു​​േമ്പ ലോകത്തെ അടക്കിഭരിച്ചിരുന്ന യുണൈറ്റഡി​​​​​െൻറ തിരിച്ചുവരവ്​ യൂറോപ്പ്യൻ  ഫുട്​ബോളിനും പ്രീമിയർലീഗിനുമെല്ലാം നൽകുന്ന ഉണർവ് ചെറുതല്ല. അതെ..... അടുത്തിടെ ഒാൾഡ്​ ട്രാഫോർഡിൽ നിന്നും വരുന്ന വാർത്തകൾ ശുഭകരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballJosé MourinhoeplLouis van GaalIbrahimovicmalayalam newssports newsdavid moyesalex fergusonrooney
News Summary - manchester united -Sports news
Next Story