Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightെഎ ലീഗിൽ ഇനി കേരള...

െഎ ലീഗിൽ ഇനി കേരള ബൂട്ടി​െൻറ ശബ്​ദവും

text_fields
bookmark_border
െഎ ലീഗിൽ ഇനി കേരള ബൂട്ടി​െൻറ ശബ്​ദവും
cancel

2014 ലെ ഇന്ത്യൻ സൂപ്പർ ലീഗി​ൽ ചെ​ന്നൈക്കെതിരെ  കേരള ബ്ലാസ്​റ്റേഴ്​സി​​​​െൻറ മത്സരം... പതിനായിരക്കണക്കിന്​ മഞ്ഞയണിഞ്ഞ പുരുഷാരവം നിറഞ്ഞു കവിഞ്ഞ കൊച്ചി ജവഹർലാൽ നെഹ്​റു സ്​റ്റേഡിയം... ആദ്യ ഇലവനില്‍ മലയാളികളാരും ഇടം പിടിക്കാതിരുന്നിടത്താണ് അവസാന മിനിറ്റില്‍ സുഷാന്തി​​​​െൻറ വരവ്. വന്ന് ചുവടുറപ്പിക്കും മുമ്പേ വലത് വശത്തുനിന്ന സുഷാന്തിലേക്ക് ഹ്യൂമി​​​​െൻറ പാസ്, ബാള്‍ സ്വീകരിച്ച് ചെന്നൈയുടെ പ്രതിരോധത്തെയും മറികടന്ന് 30 വാര അകല നിന്ന് സുഷാന്തി​​​​െൻറ മിന്നും ഷോട്ട് പോസ്​റ്റി​​​​െൻറ ഇടതു മൂലയില്‍ പതിക്കുമ്പോള്‍ ഗോളി നിസഹായനായിരുന്നു.... ഒരു ഫുട്​ബാൾ ​പ്രേമിക്ക്​ അ​ത്രപെട്ടന്ന്​ മറക്കാൻ കഴിയില്ല ആ മഹനീയ മുഹൂർത്തം. ​െഎ.എസ്​.എല്ലി​​​​െൻറ മികച്ച ഗോൾ നേടിയ ആ വയനാട്ടുകാരൻ മിഡ്​ഫിൽഡർ നയിക്കുന്ന ഗോകുലം എഫ്​.സി ​െഎ ലീഗിൽ വിസ്​മയം തീർക്കാനൊരുങ്ങുകയാണ്​.
 


മോഹൻ ബഗാനിലും ഇൗസ്​റ്റ്​ ബംഗാളിലു​ം കേരള ബ്ലാസ്​റ്റേഴ്​സിലുമടക്കം നിരവധി ടീമുകളിൽ കളിച്ച്​ പരിചയമുള്ള വയനാട്ടു​കാര​​​​െൻറ പിന്നിൽ ഗ്ലൗവണിഞ്ഞ്​ ഹെമ​​​​െൻറാ ഗോഷും എൻ. ശിഹാദും എം.ഡി. ഡിബിൻ മലയാളികളായ ആഷിഖ് ഉസ്മാൻ, ഉമേഷ് പേരാമ്പ്ര, ഇർഷാദ്, നാസർ, ബിജേഷ് ബാലൻ, ഷിഹാദ് നെല്ലിപ്പറമ്പനും അടക്കം പരിചയ സമ്പന്നർ അണിനിരക്കു​േമ്പാൾ മികച്ച കോമ്പിനേഷൻ തന്നെയായിരിക്കും ഗ്രൗണ്ടിലിറങ്ങുക. നീണ്ട ഇടവേളക്ക്​ ശേഷമാണ് കേരളത്തി​​​​െൻറ സ്വന്തം ടീം ഐ ലീഗിൽ പന്തുതട്ടുന്നത്​. അവസാനമായി 2011-12 സീസണിൽ വിവാ കേരളയാണ് ഐ ലീഗിൽ കളിച്ച കേരള ക്ലബ്. അതിന്​ മുമ്പ്​  ചിരാഗ്​ യു​ൈനറ്റഡ്​ ബൂട്ട്​ കെട്ടിയിരുന്നു.  ദേശീയ ലീഗിൽ കേരള പൊലീസ്, എഫ്.സി കൊച്ചിൻ, എസ്.ബി.ടി എന്നിവരും മുമ്പ് കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.

ഫുട്​ബാൾ തറവാട്ടിൽ നിന്നൊരു പ്രഫഷനൽ ക്ലബ്​
ഇന്ത്യയുടെ ഫുട്​ബാൾ പാരമ്പര്യത്തിന്​ ഒഴിച്ച് കുടാനാകാത്ത പേരാണ്​ മലപ്പുറം. ഫുട്​ബാളി​​​െൻറ തറവാട്​ എന്നുതന്നെ പറയാം. ബ്രിട്ടീഷ്​ പട്ടാളത്തി​​െനതിരെയും മലബാർ സ്​പെഷ്യൽ പൊലീസിനെതിരെയും ബൂട്ട്​ കെട്ടി തഴമ്പിച്ച കാലുകളുടെ ഉടമകൾ. ഇൻറർനാഷനൽ മെയ്​തീൻകുട്ടി മുതൽ മമ്പാട്​ റഹ്​മാനും ഷറഫലിയും ആസിഫ്​ സഹീറും കടന്ന്​ അനസ്​ എട​െത്താടികയിലേക്ക്​ വരെ എത്തിനിൽകുന്ന അനവധി കളിക്കാർക്ക്​ ജന്മം നൽകിയ മണ്ണ്​.  മലപ്പുറത്തി​​​​െൻറ ഏത്​ വഴിയിലൂടെ സഞ്ചരിച്ചാലും കാണാം... ഒരു തുകൽ പന്തിന്​ പിന്നാ​െല ഭ്രാന്തമായി ഒാടുന്ന യുവത്വവും അതിന്​ ചുക്കാൻ പിടിക്കുന്ന കാരണവൻമാരെയും. എന്നാൽ മികച്ചൊരു പ്രഫണൽ ടീം സ്വന്തമായി ഇല്ലാത്തത്​ എന്നും മലപ്പുറത്തുകാരെ നിരാശരാക്കിയിരുന്നു. ഇതിന്ന്​ പരിഹാരമായിട്ടാണ്​ ജി.എഫ്​.സിയുടെ രൂപവത്​കരണം. ഗോകുലം ഗ്രൂപ്പി​​​​െൻറ സഹകരണത്തോടെ മികച്ച കളിക്കാരെ ​കണ്ടെത്തി ക്ലബ്​ രൂപവത്​കരിക്കുകയായിരുന്നു. കോട്ടപ്പടി മൈതാനമായിരുന്നു ആദ്യം ഹോംഗ്രൗണ്ടായി തെര​െഞ്ഞടുത്ത​െതങ്കിലും ഇപ്പോൾ ​കോഴിക്കോട് കോർപറേഷൻ​ സ്​റ്റേഡിയത്തി​േലക്ക്​ മറ്റി. 


​പ്രതീക്ഷ നൽകുന്ന തുടക്കം
വെറും ഒമ്പത്​ മാസത്തെ പരിചയമൊള്ളു ടീമിനെങ്കിലും  മികച്ച പ്രകടമാണ്​ കാഴ്​ച വെക്കുന്നത്​്​. ആദ്യ ടുർണമ​​​െൻറായ 13ാമത്​ ബിജു പട്​നായിക്​ ട്രോഫിയിലെ ​േജതാക്കളായിട്ടാണ്​ ടീം വിജയക്കൊയ്​ത്​ തുടങ്ങിയത്​.  സംസ്​ഥാന ക്ലബ്​ ഫുട്​ബാൾ റ​േണ്ണർസ്​ അപ്പ്​​, ഏവ്​സ്​ കപ്പ് റണ്ണേർസ്​ അപ്പും കേരള പ്രീമിയർ ലീഗി​​​​െൻറ സെമി ഫൈനലിസ്​റ്റും ആകാൻ സാധിച്ചു. 
 
കൂട്ടിനുണ്ട്​ മാനേജ്​മ​​​െൻറ്​
‘‘കടം വാങ്ങിയാലും ത​​​​െൻറ  സ്വപ്​ന പ്രഫഷനൽ ഫുട്​ബാൾ ടീമുമായി മുന്നോട്ടുപോകും. ഇന്ത്യയിലെ മികച്ച ടീമായി ഗോകുലം എഫ്​.സിയെ  മാറ്റിയെടുക്കും’’  ടീമി​​​​െൻറ ഉടമസ്​ഥരായ ഗോകുലം ഗ്രൂപ്പ്​ ചെയർമാൻ ഗോകുലം ഗോപാല​​​​െൻറ വാക്കുകളാണിത്​. ഒരു ഫുട്​ബാൾ ടീമിന്​ വേണ്ടത്​ മികച്ച കളിക്കാരും അതിനൊത്ത മാനേജ്​മ​​​െൻറുമാണ്​. ഗോകുലം എഫ്​.സിയിൽ പ്രതീക്ഷ വെക്കുന്നതും ഇത്തരം മാനേജ്​മ​​​െൻറി​​​​െൻറ നിലപാടുകളാണ്​.  

 


കപ്പലും കൊള്ളാം കപ്പിത്താനും
പ്രഫഷനല്‍ കോച്ചിങ് ലൈസന്‍സ് നേടിയ ആദ്യ മലയാളിയായ തൃശൂര്‍ സ്വദേശി ബിനോ ജോര്‍ജാണ്​ ഗോകുലത്തി​​​​െൻറ കപ്പിത്താൻ. വിവ കേരളയുടെ സഹപരിശീലകനായിരുന്ന ബിനോ എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം ജില്ലാ ടീം, യുനൈറ്റഡ് സോക്കര്‍ ക്ലബ്ബ് കൊല്‍ക്കത്ത എന്നിവയേയും പരിശീലിപ്പിച്ച ശേഷമാണ്​ ഗോകുലത്തിലെത്തിയത്​. 

നരവരാത്ത അസിസ്​റ്റൻറ്​ കോച്ച്​
നരവരാത്ത കോച്ച്​ എന്നാണ്​ സാജറുദ്ദീനെ ആരാധകർ വിളിക്കുന്നത്​. മുടി നരച്ച്​ മുഖം ചുളിഞ്ഞ ഒരാളായിരിക്കും ഫുട്​ബാൾ കോച്ചെന്ന മുൻധാരണകൾ മാറും സാജറുദ്ദീനെ കണ്ടാൽ. ദേശീയ തലം വരെ നിരവധി കളിക്കാരെ വാർത്തെടുത്ത ഇദ്ദേഹമാണ്​ ഗോകുലത്തി​​​​െൻറ അസിസ്​റ്റൻറ്​ കോച്ച്. ഒമ്പതാം വയസിൽ കേരളത്തി​​​​െൻറ ജഴ്​സിയണിഞ്ഞ്​​ ​തുടങ്ങിയ ഇദ്ദേഹം  എം.ജി സർവകലാശാല, മലപ്പുറം ജില്ല, കേരളം, കെ.എസ്​.ഇ.ബി എന്നിവയുടെ ജഴ്​സിയണിഞ്ഞിരുന്നു.  
​ 
 


​കടിച്ചാൽ പൊട്ടുന്നതല്ല ​െഎ ലീഗ്
കരുത്തുറ്റ ടീമുകൾ പന്ത്​കൊണ്ട്​ വിസ്​മയം തീർക്കുന്ന ​െഎ ലീഗിൽ ഗോകുലത്തി​​​​െൻറ പ്രകടനം കണ്ടറിയേണ്ടതുണ്ട്​. ഈസ്​റ്റ്​ ബംഗാൾ, മോഹൻ ബഗാൻ, നറോക, ഐസോൾ, ഷില്ലോങ്ങ് ലജോങ്ങ് തുടങ്ങിയ പ്രമുഖ ക്ലബുകൾ വീറും വാശിയുമായി പോരാടു​േമ്പാൾ ഇത്തിരി വിയർക്കേണ്ടിവരും. കാത്തിരുന്ന്​ കാണാം... കേരള ബൂട്ടി​​​​െൻറ കരുത്ത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguegokulam fcmalayalam newssports newsdirect entryAll-India Football Federation
News Summary - I-League: Gokulam FC direct entry -Sports news
Next Story