Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബ്​ൾഡൺ: ബൊപ്പെണ്ണ...

വിംബ്​ൾഡൺ: ബൊപ്പെണ്ണ സഖ്യം ക്വാർട്ടറിൽ; സാനിയ പുറത്ത്​

text_fields
bookmark_border
വിംബ്​ൾഡൺ: ബൊപ്പെണ്ണ സഖ്യം ക്വാർട്ടറിൽ; സാനിയ പുറത്ത്​
cancel

ലണ്ടൻ: വിംബിൾഡൺ ടെന്നിസ്​ ടൂർണമ​െൻറിലെ മിക്​സഡ്​ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ സാനിയ മിർസ സഖ്യം തോറ്റ്​ പുറത്തായി. സാനിയ മിർസ- ഇവാൻ ഡോഡിഗ്​ സഖ്യമാണ്​ ക്വാർട്ടർ കാണാതെ പുറത്തായത്​. ഫിൻലൻഡ്​ താരം ഹ​െൻറി കോൻറിനൻ ബ്രിട്ട​​െൻറ ഹീതർ വാസ്​റ്റ്​സൺ സഖ്യമാണ്​ ഇന്തോ-ക്രൊയേഷ്യൻ സഖ്യത്തെ തോൽപിച്ചത്​. സ്​കോർ: 6-7, 4-6.

53 മിനിറ്റ്​​ നീണ്ടുനിന്ന മത്സരത്തിൽ ഇരു സെറ്റുകളും ഫിൻലൻഡ്​-യു.കെ ജോടികൾ പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ, വനിത ഡബിൾസിലും സാനിയ സഖ്യം തോറ്റ്​ പുറത്തായിരുന്നു. സാനിയയുടെ മുൻ ജോടി മാർട്ടിന ഹിംഗിസ്​ സഖ്യ​ത്തോടാണ്​ വനിത ഡബിൾസിൽ ഇന്ത്യൻ താരം തോറ്റത്​. 


 ഇന്ത്യയുടെ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ഡബ്​റോവ്​കി സഖ്യം നികോള മാക്​റ്റിക്-അനകോയുഹ്​ ജോടിയെ പരാജയപ്പെടുത്തിയാണ്​ ക്വാർട്ടറിൽ​ പ്രവേശിച്ചത്​. സ്​കോർ: 7-6, 6-2. ക്വാർട്ടറിൽ ഫിൻലൻഡ്​^ബ്രിട്ടീഷ്​ ജോടികളായ കോണ്ടിനൻ-വാസ്​റ്റൺ സഖ്യത്തെ നേരിടും. ടൂർണമ​െൻറിൽ പത്താം സ്വീഡാണ്​ ഇന്തോ-കനേഡിയൻ ജോടികൾ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzaRohan Bopannawimbledon 2017
News Summary - Wimbledon 2017: Rohan Bopanna Progresses; Sania Mirza Loses
Next Story