Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസാനിയ-സ്ട്രൈക്കോവ...

സാനിയ-സ്ട്രൈക്കോവ സഖ്യത്തിന് ഫൈനലില്‍ തോല്‍വി

text_fields
bookmark_border
സാനിയ-സ്ട്രൈക്കോവ സഖ്യത്തിന് ഫൈനലില്‍ തോല്‍വി
cancel
സിഡ്നി: ഇന്ത്യയുടെ സാനിയ മിര്‍സയും ചെക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബറ സ്ട്രൈക്കോവയുമടങ്ങിയ സഖ്യത്തിന് ആപിയ ഇന്‍റര്‍നാഷനല്‍ ടെന്നിസ് ടൂര്‍ണമെന്‍റ് ഫൈനലില്‍ തോല്‍വി. സീഡ് ചെയ്യപ്പെടാത്ത ഹംഗറിയുടെ ടിമിയ ബാബോസ്-റഷ്യയുടെ അനസ്താസിയ പാവ്ലുചെങ്കോവ ജോടിയാണ് നേരിട്ടുള്ള സെറ്റുകളില്‍ ടോപ് സീഡായ സാനിയയെയും കൂട്ടാളിയെയും തകര്‍ത്തത്. സ്കോര്‍: 6-4, 6-4.  തിങ്കളാഴ്ച തുടങ്ങുന്ന ആസ്ട്രേലിയന്‍ ഓപണില്‍ ഒരുമിച്ച് റാക്കറ്റേന്തുന്ന സാനിയയും സ്ട്രൈക്കോവയും അതിനുള്ള മുന്നൊരുക്കമായി കണ്ടിരുന്ന ആപിയ ടൂര്‍ണമെന്‍റ് ഫൈനലില്‍ അനായാസ വിജയം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെങ്കിലും അറിയപ്പെടാത്ത എതിരാളികള്‍ അട്ടിമറി നടത്തുകയായിരുന്നു. തൊട്ടുമുമ്പ് നടന്ന ബ്രിസ്ബേന്‍ ഇന്‍റര്‍നാഷനല്‍ ടൂര്‍ണമെന്‍റില്‍ അമേരിക്കയുടെ ബെഥാനി മാറ്റെക്കിനൊപ്പം കിരീടം നേടിയ സാനിയ, കഴിഞ്ഞ വര്‍ഷത്തെ പങ്കാളിയായ സ്ട്രൈക്കോവക്കൊപ്പം തന്നെ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzaBarbora Strycova
News Summary - Sydney International: Sania Mirza-Barbora Strycova lose
Next Story