Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഅ​മ്മ​യാ​യി സെ​റീ​ന...

അ​മ്മ​യാ​യി സെ​റീ​ന വ​രു​ന്നു

text_fields
bookmark_border
cerina-williams
cancel

ന്യൂ​യോ​ർ​ക്​​: ഉ​ദ​ര​ത്തി​ലെ ജീ​വ​​െൻറ തു​ടി​പ്പ് ഒ​ളി​പ്പി​ച്ചാ​ണ്​ മെ​ൽ​ബ​ണി​ലെ റോ​ഡ്​ ലാ​വ​ർ അ​റീ​ന​യി​ൽ സെ​റീ​ന വി​ല്യം​സ്​ കി​രീ​ട​മ​ണി​ഞ്ഞ​തെ​ന്ന വാ​ർ​ത്ത ലോ​കം അ​തി​ശ​യ​ത്തോ​ടെ​യാ​യി​രു​ന്നു കേ​ട്ട​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ എ​ട്ടാ​ഴ്​​ച  ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ജേ​താ​വാ​യ സെ​റീ​ന, ഇ​ന്ന്​ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള അ​ല​ക്​​സി​സ്​ ഒ​ളി​മ്പി​യ ഒ​ഹാ​നി​യ​ൻ എ​ന്ന സു​ന്ദ​രി​യു​ടെ അ​മ്മ​യാ​ണ്. വീ​​ണ്ടു​മൊ​രു ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ന്​ ടെ​ന്നീ​സ്​ ലോ​കം ക​ച്ച​മു​റു​ക്കു​േ​മ്പാ​ൾ ആ​രാ​ധ​ക​ർ വീ​ണ്ടും സെ​റീ​ന​യെ തേ​ടു​ന്നു. മെ​ൽ​ബ​ണി​ൽ തി​ക​ച്ച 23 ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച തേ​ടി സെ​റീ​ന വീ​ണ്ടും റാ​ക്ക​റ്റേ​ന്തി വ​രു​മോ​? 

അ​മ്മ​യാ​യ സെ​റീ​ന വി​ല്യം​സി​​െൻറ തി​രി​ച്ചു​വ​ര​വി​ന്​ ആ​രാ​ധ​ക​രും ടെ​ന്നി​സ്​ ലോ​ക​വും കാ​ത്തി​രി​ക്കു​േ​മ്പാ​ൾ ന്യൂ​യോ​ർ​ക്കി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണം പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ടൂ​ർ​ണ​മ​െൻറ്​ ഡ​യ​റ​ക്​​ട​​ക​ർ ക്രെ​യ്​​ഗ്​ ടി​ലെ വെ​ളി​പ്പെ​ടു​ത്തു​ന്നു. സെ​റീ​ന​യു​ടെ കു​ടും​ബ​സു​ഹൃ​ത്തി​നെ ഉ​ദ്ധ​രി​ച്ചാ​ണ്​ ടി​ലെ​യു​ടെ സ്​​ഥി​രീ​ക​ര​ണം. ക​ഴി​ഞ്ഞ​ത​വ​ണ സ്​​റ്റെ​ഫി ഗ്രാ​ഫി​​െൻറ റെ​ക്കോ​ഡ്​ (22 ഗ്രാ​ൻ​ഡ്​​സ്ലാം) മ​റി​ക​ട​ന്ന സെ​റീ​ന​യെ 24ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​മ​ണി​യാ​ൻ ക്ഷ​ണി​ച്ച​താ​യും ക​ളി​ക്കാ​മെ​ന്ന്​ പ്ര​തി​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. 

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ കി​രീ​ട​മ​ണി​യു​േ​​മ്പാ​ൾ എ​ട്ടാ​ഴ്​​ച ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന്​ പി​ന്നെ​യും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ്​  സെ​റീ​ന വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശേ​ഷം വി​ശ്ര​മ​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ താ​രം സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ പെ​ൺ​കു​ഞ്ഞി​​െൻറ അ​മ്മ​യാ​യി. മേ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​രി​യാ​യ സെ​റീ​ന നി​ല​വി​ൽ 22ാം ന​മ്പ​റി​ലാ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismalayalam newssports newsCerina willamsTennis player
News Summary - Cerina williams return as mother
Next Story