Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ ഓപ്പൺ:...

ആസ്ട്രേലിയൻ ഓപ്പൺ: സാനിയ, ബൊപ്പണ്ണ രണ്ടാംറൗണ്ടിൽ

text_fields
bookmark_border
ആസ്ട്രേലിയൻ ഓപ്പൺ: സാനിയ, ബൊപ്പണ്ണ രണ്ടാംറൗണ്ടിൽ
cancel

മെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ ഇന്ത്യൻ താരങ്ങളായ  സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും രണ്ടാംറൗണ്ടിൽ പ്രവേശിച്ചു. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ ഉറുഗ്വെയുടെ പാബ്ലോ ക്വാവാസക്കപ്പമാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ബ്രസീലിൻറ തോമസ് ലാറിസ, അർജന്റീനയുടെ മാക്സിമോ ഗോൺസാലസ് എന്നിവരെയാണ് ഇവർ പരാജപ്പെടുത്തിയത്. സ്കോർ 6-4, 7-6 (7/4). അടുത്ത റൗണ്ടിൽ ആസ്ട്രേലിയൻ ജോഡികളായ അലക്സ് ബോൾട്ട്- ബ്രാഡ്ലി മൗസ്ലേ എന്നിവരെയാണ് ഇന്തോ-ഉറുഗ്വെ സഖ്യം നേരിടുക. റോബിൻ ഹാസെ- ഫ്ലോറിയൻ മേയർ എന്നിവരെയാണ് ആസ്ട്രേലിയൻ ജോഡികൾ കീഴടക്കിയത്.

വനിതാ ഡബിൾസിൽ ചെക് താരം ബാർബോറ സ്ട്രിക്കോവക്കൊപ്പമായിരുന്നു സാനിയ മിർസയുടെ ജയം. ബ്രിട്ടീഷ്  ജോഡികളായ ജോസലീന റേ- അന്ന സ്മിത് എന്നിവരെ ഇവർ അനായാസം കീഴടക്കി. സ്കോർ 6-3, 6-1. ആസ്ട്രേലിയൻ ജോഡികളായ കിംബർലി ബിറൽ- പ്രിസ്കില ഹോൻ എന്നിവരും ആസ്ട്രേലിയൻ ചൈനീസ് ജോഡികളായ സമാന്ത സ്റ്റോസർ- ഷൂയ് സാങ് സഖ്യവും തമ്മിലുള്ള മത്സരത്തിലെ ജേതാക്കളാണ് അടുത്ത മത്സരത്തിൽ ഇന്തോ- ചെക്ക് ജോഡികളുടെ എതിരാളികൾ. 

തുടർച്ചയായ രണ്ടാം ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് കിരീടമാണ് സാനിയ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മാർട്ടിന ഹിംഗിസിനൊപ്പമാണ് സാനിയ കിരീടം നേടിയത്. ഈ മാസമാദ്യം നടന്ന ചെന്നൈ ഓപ്പൺ കിരീടം നേടി ബൊപ്പണ്ണ പുതുവർഷത്തിൽ മികച്ച തുടക്കം നൽകിയിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzaRohan Bopannaaustralian open
News Summary - Australian Open: Sania Mirza And Rohan Bopanna Win Matches, Enter Second Round
Next Story