Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ: ജ​യ​ത്തോ​ടെ ന​ദാ​ൽ  മൂ​ന്നാം റൗ​ണ്ടി​ൽ

text_fields
bookmark_border
Nadal
cancel

മെ​ൽ​ബ​ൺ: ടോ​പ്​ സ്വീ​ഡ്​ റാ​ഫേ​ൽ ന​ദാ​ൽ ജ​യ​ത്തോ​ടെ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​​െൻറ മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. അ​ർ​ജ​ൻ​റീ​ന​യു​ടെ 52ാം റാ​ങ്ക്​ താ​രം ലി​നാ​ർ​ഡോ മേ​യ​റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ​സ്​​പെ​യി​​നി​​െൻറ ലോ​ക ഒ​ന്നാം സ്​​ഥാ​ന​ക്കാ​ര​ൻ അ​നാ​യാ​സം ജ​യി​ച്ച​ത്. സ്​​കോ​ർ: 6-3, 6-4, 7-6.

ര​ണ്ടു മ​ണി​ക്കൂ​റും 38 മി​നി​റ്റും നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ സെ​റ്റ്​ ന​ദാ​ൽ എ​തി​രാ​ളി​ക​ൾ​ക്ക്​ ഒ​രു അ​വ​സ​ര​വും ന​ൽ​കാ​തെ (6-3) കൈ​ക്ക​ലാ​ക്കി. ര​ണ്ടാം സെ​റ്റ്​ 6-4​നും ​നേ​ടി മ​ത്സ​ര​ത്തി​​െൻറ ഗ​തി ഒ​ന്നാം ന​മ്പ​ർ താ​രം അ​നു​കൂ​ല​മാ​ക്കി. എ​ന്നാ​ൽ, മൂ​ന്നാം സെ​റ്റി​ൽ അ​ർ​ജ​ൻ​റീ​ന​ക്കാ​ര​ൻ ന​ദാ​​ലി​​നെ​തി​രെ അ​ൽ​പം പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ടൈ​ബ്രേ​ക്ക​റി​ൽ (7-6-7/4) ന​ദാ​ൽ സെ​റ്റ്​ പി​ടി​ച്ചെ​ടു​ത്ത്​ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റി. ബോ​സ്​​നി​യ​യു​ടെ 28ാം സ്വീ​ഡ്​ താ​രം ദാ​മി​യ​ർ സു​മ്​​െ​ഹാ​റാ​ണ്​ ന​ദാ​ലി​​െൻറ അ​ടു​ത്ത എ​തി​രാ​ളി. 

വ​നി​ത സിം​ഗ്​​ൾ​സി​ൽ ചെ​ക്ക്​​റി​പ്പ​ബ്ലി​ക്കി​​െൻറ കാ​ത​റീ​ന സി​നി​യ​കോ​വ​യെ തോ​ൽ​പി​ച്ച്​ യു​ക്രെ​യ്​​ൻ താ​രം എ​ലീ​ന സ്​​വി​റ്റോ​ലി​ന( 4-6, 6-2, 6-1) മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. മറ്റൊരു മത്സരത്തിൽ ലോക രണ്ടാം സ്​ഥാനക്കാരിയായ ഡാനിഷ്​  താരം കരോലിന വോസ്​നിയാക്കി 3-6, 6-2, 7-5 സ്​കോറിന്​ ജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian openrafal nadalmalayalam newssports newsBattle
News Summary - Australian Open 2018: Rafa Nadal battles into third round -Sports news
Next Story