Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightന്യൂസിലൻഡ്​ പര്യടനം:...

ന്യൂസിലൻഡ്​ പര്യടനം: എട്ടുമാസത്തിനു ശേഷം ശ്രീജേഷ്​ ഇന്ത്യൻ ടീമിൽ

text_fields
bookmark_border
ന്യൂസിലൻഡ്​ പര്യടനം: എട്ടുമാസത്തിനു ശേഷം ശ്രീജേഷ്​ ഇന്ത്യൻ ടീമിൽ
cancel

ബംഗളൂരു: പരിക്കും വിശ്രമവുമായി കഴിഞ്ഞ നീണ്ട എട്ടുമാസത്തിനു ശേഷം മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്​ ഇന്ത്യൻ ടീമിലേക്ക്​. ന്യൂസിലൻഡിൽ നടക്കുന്ന ചതുർരാഷ്​ട്ര പരമ്പരക്കുള്ള 20 അംഗ ടീമിൽ മുൻ നായകനെ ഉൾപ്പെടുത്തി​. ഇന്ത്യക്ക്​ പുറമെ, ബെൽജിയം, ജപ്പാൻ, ന്യൂസിലൻഡ്​ എന്നിവർ മത്സരിക്കുന്ന പരമ്പര ജനുവരി 17ന്​ ആരംഭിക്കും. മധ്യനിര താരം മൻപ്രീത്​ സിങ്ങാണ്​ നായകൻ. കാൽമുട്ടിലെ പരിക്ക്​ കാരണം 2017 സീസണിലെ പ്രധാന ടൂർണമ​െൻറുകളെല്ലാം നഷ്​ടമായ ശ്രീജേഷിനെ ഒരാഴ്​ചമുമ്പ്​ സാധ്യത ടീമിൽ ഇടം നൽകിയിരുന്നു.

ബംഗളൂരുവിലെ പരിശീലന ക്യാമ്പിനു ശേഷമാണ് ന്യൂസിലൻഡിലേക്കുള്ള ടീമിനെ തെരഞ്ഞെടുത്തത്. ‘പട്ടികയിൽ എ​െൻറ പേരും ഉൾപ്പെട്ടതിൽ സന്തോഷം. കഴിഞ്ഞ ആറുമാസം ഏറെ കഠിനമായിരുന്നു. പരിക്കും, ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമവും കഴിഞ്ഞ് അഭിമാനനിമിഷമാണിത്. വിലപ്പെട്ട സീസണാണ് വരുന്നത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമ​െൻറുകളാണ് മുന്നിലുള്ളത്. അതിനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ’ -ശ്രീജേഷ് പറഞ്ഞു. 

ടീം: ഗോൾകീപ്പർ: ​പി.ആർ. ശ്രീ​േജഷ്​, കൃഷ്​ണ ബഹദൂർ. പ്രതിരോധം: ഹർമ​ൻപ്രീത്​ സിങ്​, സുരേന്ദർകുമാർ, ഗുരീന്ദർ സിങ്​, വരുൺ കുമാർ, രുപീന്ദർപാൽ സിങ്​, ബിരേന്ദ്ര ലക്ര. മധ്യനിര: മൻപ്രീസ്​ സിങ്​, ചിഗ്ലൻ​സന സിങ്​, വിവേക്​ സാഗർ പ്രസാദ്​, ഹർജീത്​ സിങ്​, നിലകാന്ത ശർമ, സിമ്രൻജീത്​ സിങ്​, സത്​ബീർസിങ്​. മുന്നേറ്റം: ദിൽപ്രീത്​ സിങ്​, രമൺദീപ്​ സിങ്​, മന്ദീപ്​ സിങ്​, ലളിത്​ കുമാർ ഉപാധ്യായ, അർമൻ ഖുറേഷി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pr sreejeshhockeyindian hockeymalayalam newssports news
News Summary - PR Sreejesh named in Indian hockey team for tourney in New Zealand
Next Story