Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅ​സ്​​ല​ൻ​ഷാ ഹോ​ക്കി:...

അ​സ്​​ല​ൻ​ഷാ ഹോ​ക്കി: ഒാ​സീ​സി​നു​ മു​ന്നി​ൽ  ഇ​ന്ത്യ വീ​ണു

text_fields
bookmark_border
അ​സ്​​ല​ൻ​ഷാ ഹോ​ക്കി: ഒാ​സീ​സി​നു​ മു​ന്നി​ൽ  ഇ​ന്ത്യ വീ​ണു
cancel
ഇ​പ്പോ (മ​ലേ​ഷ്യ): അ​സ്​​ല​ൻ​ഷാ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക്​ ആ​ദ്യ തോ​ൽ​വി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​ട്രേ​ലി​യ​ക്കു​ മു​ന്നി​ൽ 1-3നാ​യി​രു​ന്നു തോ​ൽ​വി. ലീ​ഗി​ൽ ത​ങ്ങ​ളു​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ ഒാ​സീ​സി​െൻറ മു​ന്നേ​റ്റ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ച്ച്​ ക​ളി നി​യ​ന്ത്രി​ച്ചെ​ങ്കി​ലും 13ാം മി​നി​റ്റി​ൽ നാ​യ​ക​ൻ പി.​ആ​ർ. ശ്രീ​ജേ​ഷി​െൻറ വീ​ഴ്​​ച തി​രി​ച്ച​ടി​യാ​യി. പ​രി​ക്കേ​റ്റ ശ്രീ​ജേ​ഷ്​ ക​ളം വി​ട്ട​പ്പോ​ൾ ആ​കാ​ശ്​ ചി​ക്​​തെ​യാ​ണ്​ വ​ല​കാ​ക്കാ​നെ​ത്തി​യ​ത്. 

ര​ണ്ടാം ക്വാ​ർ​ട്ട​റി​ലെ 26ാം മി​നി​റ്റി​ൽ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങി​ലൂ​ടെ ഇ​ന്ത്യ ആ​ദ്യ ഗോ​ള​ടി​ച്ച്​ ലോ​ക​ചാ​മ്പ്യ​ന്മാ​രെ ​െഞ​ട്ടി​ച്ചു. ഫീ​ൽ​ഡ്​ ഗോ​ളി​ലൂ​ടെ​യാ​യി​രു​ന്നു കൗ​മാ​ര​ക്കാ​ര​ൻ ഹ​ർ​മ​ൻ​പ്രീ​ത്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം മ​ത്സ​ര​ത്തി​ലും സ്​​കോ​ർ ചെ​യ്​​ത​ത്. എ​ന്നാ​ൽ, ഇ​ന്ത്യ​യു​ടെ ലീ​ഡി​ന്​ തീ​രെ ആ​യു​സ്സു​ണ്ടാ​യി​ല്ല. നാ​ലു മി​നി​റ്റി​ന​കം മ​റു​പ​ടി ന​ൽ​കി​യ ഒാ​സീ​സ്​ 20 മി​നി​റ്റി​ന​കം മൂ​ന്നു​ ഗോ​ൾ സ്​​കോ​ർ ചെ​യ്​​തു. എ​ഡി ഒ​ക​ൻ​ഡ​ൻ 30ാം മി​നി​റ്റി​ൽ സ​മ​നി​ല ന​ൽ​കി. ടോം ​ക്രെ​യ്​​ഗ്​ (34), ടോം ​വി​ക്​​ഹാം (51) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു അ​ടു​ത്ത ര​ണ്ടു ഗോ​ളു​ക​ൾ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Azlan Shah 2017
News Summary - India vs Australia, Azlan Shah 2017: As It Happened
Next Story