Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവി.പി. സത്യ​െൻറ ഓർമയിൽ...

വി.പി. സത്യ​െൻറ ഓർമയിൽ കോഴിക്കോട്ട്​ പന്തുരുണ്ടു

text_fields
bookmark_border
വി.പി. സത്യ​െൻറ ഓർമയിൽ കോഴിക്കോട്ട്​ പന്തുരുണ്ടു
cancel

കോഴിക്കോട്: മുൻ ഇന്ത്യൻ നായകൻ വി.പി. സത്യ​​െൻറ ഒാർമദിനത്തിൽ കോർപറേഷൻ സ്​റ്റേഡിയത്തിൽ സംഘടിപ്പിച്ച  പ്രദർശന ഫുട്​ബാൾ മത്സരത്തിൽ സി.കെ. വിനീതിന്​ ഇരട്ട ഗോൾ. വി.പി. സത്യ​​െൻറ ചരമവാർഷികത്തോട് അനുബന്ധിച്ച് കാലിക്കറ്റ് പ്രസ്​  ക്ലബും വി.പി. സത്യ​​െൻറ സിനിമയെ ആസ്​പദമാക്കി നിർമിക്കുന്ന ക്യാപ്റ്റൻ സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നാണ്​ പ്രദർശന മത്സരം സംഘടിപ്പിച്ചത്. ആദ്യപകുതിയിൽ കാലിക്കറ്റ് പ്രസ്​ ക്ലബ്​ ടീമിനു വേണ്ടിയും രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ടീമിനു വേണ്ടിയും കളത്തിലിറങ്ങിയ സി.കെ. വിനീത് ഇരു ടീമുകൾക്കു വേണ്ടി ഓരോ ഗോൾ വീതം നേടി. 
 


കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ‘ക്യാപ്റ്റൻ​’ സിനിമ ടീം ഒന്നിനെതിരെ നാല് ഗോളുകൾക്ക് പ്രസ്​ ക്ലബ്​ ടീമിനെ പരാജയപ്പെടുത്തി. മത്സരങ്ങൾ നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ്‌ക്ലബി​െൻറ നേതൃത്വത്തില്‍  ഈ മാസം 26 മുതല്‍ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന വാര്‍ത്ത ചിത്രപ്രദര്‍ശനമായ ‘ബിയോൻഡ്​ വേര്‍ഡ്‌സ് 2017'​​െൻറ പ്രൊമോ വിഡിയോ സീഡി പ്രകാശനം ചെയ്​തു. കാലിക്കറ്റ് പ്രസ്​ ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേഷ്, സംവിധായകൻ ജി. പ്രജേഷ്സെൻ, അനിത സത്യൻ, കെ.സി. റിയാസ്​ എന്നിവർ സംസാരിച്ചു.  കാലിക്കറ്റ് പ്രസ്​ ക്ലബും മലപ്പുറം പ്രസ്​ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് ടീം ജേതാക്കളായി.

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryakozhikkodeCK Vineethvp sathyancaptian filmcalicut press club
News Summary - vp sathyan death anniversery
Next Story