Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​ന്ത്​...

പ​ന്ത്​ പു​റ​ത്തേ​ക്ക​ടി​ക്കാ​ൻ മ​ത്സ​രി​ച്ച് സൂപ്പർ താ​ര​ങ്ങ​ൾ ​: റ​യ​ലി​നെ മാ​ഞ്ച​സ്​​റ്റ​ർ വീ​ഴ്​​ത്തി​

text_fields
bookmark_border
പ​ന്ത്​ പു​റ​ത്തേ​ക്ക​ടി​ക്കാ​ൻ മ​ത്സ​രി​ച്ച് സൂപ്പർ താ​ര​ങ്ങ​ൾ ​: റ​യ​ലി​നെ മാ​ഞ്ച​സ്​​റ്റ​ർ വീ​ഴ്​​ത്തി​
cancel

ന്യൂ​യോ​ർ​ക്: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ജേ​താ​ക്ക​ളാ​യ റ​യ​ൽ മ​ഡ്രി​ഡി​ന്​ ​തോ​ൽ​വി. ഷൂ​ട്ടൗ​ട്ടി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡാ​ണ്​ റ​യ​ലി​നെ വീ​ഴ്​​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്ത്​ ക​ളി 1-1ന്​ ​അ​വ​സാ​നി​ച്ച​പ്പോ​ൾ ഷൂ​ട്ടൗ​ട്ടി​ൽ 2-1നാ​യി​രു​ന്നു യു​നൈ​റ്റ​ഡി​​െൻറ ജ​യം. താ​ര​ങ്ങ​ൾ ​പ​ന്ത്​ പു​റ​ത്തേ​ക്ക​ടി​ക്കാ​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ ഇ​രു ടീ​മും കൂ​ടി പ​ത്തി​ൽ ഏ​ഴ്​ കി​ക്കും പാ​ഴാ​ക്കി. 

ബെ​യി​ൽ, ബെ​ൻ​സേ​മ, ക്രൂ​സ്, മാ​ഴ്​​സ​ലോ തു​ട​ങ്ങി വ​മ്പ​ൻ​നി​ര​യു​മാ​യാ​ണ്​ പ്രീ ​സീ​സ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ റ​യ​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ജേ​താ​ക്ക​ളെ നേ​രി​ടാ​ൻ മ​റു​വ​ശ​ത്ത്​ ഹൊ​സെ മൗ​റീ​ന്യോ​യും ത​​െൻറ പ​ട​യാ​ളി​ക​ളെ മു​ഴു​വ​ൻ രം​ഗ​ത്തി​റ​ക്കി​ക്ക​ളി​പ്പി​ച്ചു. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ ആ​ൻ​റ​ണി മാ​ർ​ഷ്യ​ലി​​െൻറ(45ാം മി​നി​റ്റ്) മ​നോ​ഹ​ര മു​ന്നേ​റ്റം ഗോ​ളി​ലെ​ത്തി​ച്ച​തോ​ടെ യു​നൈ​റ്റ​ഡ്​ മു​ന്നി​ലെ​ത്തി. 


ഇ​ട​തു​വി​ങ്ങി​ൽ നി​ന്ന്​ പ​ന്തു​മാ​യി കു​തി​ച്ച മാ​ർ​ഷ്യ​ൽ റ​യ​ലി​​െൻറ അ​ഞ്ചു താ​ര​ങ്ങ​ളെ മ​നോ​ഹ​ര​മാ​യി ക​ബ​ളി​പ്പി​ച്ച്​ ജീ​സ​സ്​ ലി​ൻ​ഗാ​ഡി​ലെ​ത്തി​ച്ച്​ ഗോ​ളാ​ക്കി മാ​റ്റി. ഇൗ ​ഗോ​ളി​ന്​ റ​യ​ൽ തി​രി​ച്ച​ടി​ക്കു​ന്ന​ത്​ 69ാം മി​നി​റ്റി​ൽ കാസ്​മിറോയിലൂടെയാണ്​. കി​ക്കെ​ടു​ത്ത ക​സ​മി​റോ വ​ല​കു​ലു​ക്കി. ക​ളി നി​ശ്ചി​ത​സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും സ​മ​നി​ല​യി​ലാ​യ​തോ​ടെ ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങി. അ​ഞ്ചി​ൽ റ​യ​ൽ വ​ല​യി​ലെ​ത്തി​ച്ച​ത്​ ഒ​ന്ന്​ മാ​ത്രം. യു​നൈ​റ്റ​ഡി​നാ​യി മി​ഖി​ത്ര്യാ​നും ഡാ​ലി ബ്ലി​ൻ​ഡും ഗോ​ളാ​ക്കി​​യ​തോ​ടെ 2-1ന്​ ​ജ​യം യു​നൈ​റ്റ​ഡി​നൊ​പ്പ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports newsManchester United FC
News Summary - United beat Real Madrid -Sports news
Next Story