Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഘാനയെ വീഴ്ത്തി മാലി...

ഘാനയെ വീഴ്ത്തി മാലി സെമിയില്‍; അ​മേ​രി​ക്ക​യെ തോ​ൽ​പി​ച്ച്​ ഇം​ഗ്ല​ണ്ടും

text_fields
bookmark_border
ഘാനയെ വീഴ്ത്തി മാലി സെമിയില്‍; അ​മേ​രി​ക്ക​യെ തോ​ൽ​പി​ച്ച്​ ഇം​ഗ്ല​ണ്ടും
cancel

ഗു​വാ​ഹ​തി: വ​ൻ​ക​ര​ക​ളു​ടെ പോ​രി​ൽ അ​മേ​രി​ക്ക​യെ തോ​ൽ​പി​ച്ച്​  ഇം​ഗ്ല​ണ്ടും ആ​ഫ്രി​ക്ക​ൻ പോ​രാ​ട്ട​ത്തി​ൽ ഘാ​ന​യെ അ​ട്ടി​മ​റി​ച്ച്​ മാ​ലി​യും അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ സെ​മി​യി​ൽ. ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന ഗോ​വ​യി​ലെ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ 4-1ന്​ ​ത​ക​ർ​ത്തു​വി​ട്ടാ​ണ്​ സ്​​റ്റീ​വ്​ കൂ​പ്പ​റി​​​െൻറ സം​ഘം അ​വ​സാ​ന നാ​ലി​ലേ​ക്ക്​ കു​തി​ച്ച​ത്. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഘാ​ന​ക്കെ​തി​രെ 2-1നാ​ണ്​ മാ​ലി​യു​ടെ ജ​യം.

ഹാ​​ട്രി​ക്​ നേ​ടി​യും ഒ​രു ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യും ക​ളി​വ​രു​തി​യി​ലാ​ക്കി​യ ലി​വ​​ർ​പൂ​ൾ അ​ണ്ട​ർ 23 താ​രം റി​യാ​ൻ ബ്രൂ​സ്​​റ്റ​റാ​ണ്​ ഇം​ഗ്ലീ​ഷ്​ പ​ട​യു​ടെ വി​ജ​യ​ശി​ൽ​പി. 11, 14 മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ ബ്രൂ​സ്​​റ്റ​ർ 64ാം മി​നി​റ്റി​ൽ ഗി​ബ്​​സ്​ വൈ​റ്റി​ന്​ മി​ക​ച്ച നീ​ക്ക​ത്തി​ലൂ​ടെ വ​ല​കു​ലു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്​​തു. ഇ​ട​ക്ക്​ ജോ​ഷ്വാ സ​ർ​ജ​ൻ​റി​ലൂ​ടെ(72) അ​മേ​രി​ക്ക തി​രി​ച്ചു​വ​രാ​ൻ ഒ​രു​ങ്ങി​യെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ 96ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യും വ​ല​യി​െ​ല​ത്തി​ച്ച്​ ബ്രൂ​സ്​​റ്റ​ർ ക​ളി​യി​ലെ താ​ര​മാ​യി. ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട്​ സെ​മി​യി​ലേ​ക്കും.
 


മ​ഴ​യി​ൽ​കു​തി​ർ​ന്ന ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ ഘാ​ന​യെ 2-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ മാ​ലി​യു​ടെ കു​തി​പ്പ്​ . ഹാ​ഡ്​​ജി ​െഡ്ര​മെ, ഡി​മോ​സ ട്രോ​റ എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​യി​രു​ന്നു ഘാ​ന​യു​ടെ പോ​രാ​ട്ടം അ​വ​സാ​നി​ച്ച​ത്. കൊ​ച്ചി​യി​ൽ ഇ​ന്ന്​ ന​ട​ക്കു​ന്ന സ്​​പെ​യി​ൻ-​ഇ​റാ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യി​രി​ക്കും സെ​മി​യി​ൽ മാ​ലി​യു​ടെ എ​തി​രാ​ളി. 
ടൂ​ർ​ണ​മ​​െൻറി​ലെ മി​ക​ച്ച ആ​ക്ര​മ​ണ​നി​ര​യെ​ന്ന പേ​ര്​ മാ​ലി ക്വാ​ർ​ട്ട​റി​ലും തു​ട​ക്കം​മു​ത​േ​ല തെ​റ്റി​ച്ചി​രു​ന്നി​ല്ല. 

ഘാ​ന​ക്കെ​തി​രെ ആ​ക്ര​മി​ച്ചു ക​ളി​ച്ച്​ അ​ധി​കം വൈ​കാ​തെ​ത​ന്നെ ല​ക്ഷ്യം ക​ണ്ടു. ഹാ​ഡ്​​ജി ​െഡ്ര​െ​മ​യു​ടെ മി​ക​വു​റ്റ ഫി​നി​ഷി​ങ്ങി​ലാ​ണ്(15ാം മി​നി​റ്റ്) ഘാ​ന ഞെ​ട്ടി​യ​ത്. രണ്ടാം പകുതിയൽ ഗോളിയുടെ പിഴവ്​ മാലിയുടെ ലീഡുയർത്തി. അ​ഡ്വാ​ൻ​സ്​​ചെ​യ്​​തു​വ​ന്ന ഗോ​ളി​​ക്കു​മു​ക​ളി​ലൂ​ടെ ഡി​മോ​സ ട്രോ​റ​യു​ടെ മ​നോ​ഹ​ര ഫി​നി​ഷി​ങ്. സ്​​കോ​ർ 2-0. 70ാം മി​നി​റ്റി​ൽ ഘാ​ന​ക്ക്​ ല​ഭി​ച്ച പെ​നാ​ൽ​റ്റി ഖു​ദ്​​സ്​ മു​ഹ​മ്മ​ദ്​ ഗോ​ളാ​ക്കി​യ​തോ​ടെ ക​ളി വീ​ണ്ടും മു​റു​കി. എ​ന്നാ​ൽ, ജ​യി​ക്കാ​നു​റ​ച്ച്​ വ​ന്ന മാ​ലി സ​ർ​വ​ത​ന്ത്ര​ങ്ങ​ളു​മാ​യി ഘാ​ന​യെ പൂ​ട്ടി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 Workd Cup - Sports News
Next Story