Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതി​രി​ച്ച​ടി​യി​ൽ...

തി​രി​ച്ച​ടി​യി​ൽ പ​ത​റാ​തെ ബാ​ഴ്​​സ​; ലാ ​ലി​ഗ​യി​ൽ സൂപ്പർജയം

text_fields
bookmark_border
തി​രി​ച്ച​ടി​യി​ൽ പ​ത​റാ​തെ ബാ​ഴ്​​സ​; ലാ ​ലി​ഗ​യി​ൽ സൂപ്പർജയം
cancel
മ​ഡ്രി​ഡ്​: തി​രി​ച്ച​ടി​യി​ൽ പ​ത​റാ​തെ തി​രി​ച്ചു​വ​ന്ന്​ ബാ​ഴ്​​സ​ലോ​ണ. സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ റ​യ​ൽ സൊ​സീ​ഡാ​ഡി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ പി​റ​കി​ലാ​യ ശേ​ഷം നാ​ലു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണ്​ ഏ​ണ​സ്​​റ്റോ വെ​ൽ​വെ​ർ​ഡെ​യു​ടെ ടീം ​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടു ഗോ​ൾ നേ​ടി​യ ലൂ​യി​സ്​ സു​വാ​ര​സാ​ണ്​ ബാ​ഴ്​​സ​യു​ടെ തി​രി​ച്ചു​വ​ര​വി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച​ത്.

11ാം മിനിറ്റിൽ വില്യൻ ജോസി​െൻറയും 34ാം മിനിറ്റിൽ യുവാൻമിയുടെയും േഗാളുകളിൽ സൊസീഡാഡ് രണ്ട് ഗോൾ മുൻതൂക്കം നേടിയപ്പോൾ അട്ടിമറി മണത്തിരുന്നു. എന്നാൽ, ഇടവേളക്ക് മുമ്പുതന്നെ പൗളീന്യോയുടെ (39) ഗോളിൽ തിരിച്ചടി തുടങ്ങിയ ബാഴ്സക്കായി 50, 71 മിനിറ്റുകളിൽ സുവാരസ് വെടിപൊട്ടിച്ചതിനു പിന്നാലെ 85ാം മിനിറ്റിൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളുമെത്തിയതോടെ ജയം ഉറപ്പായി. 23 ക​ളി​ക​ളി​ൽ 51 പോ​യ​ൻ​റു​ള്ള ബാ​ഴ്​​സ ര​ണ്ടാ​മ​തു​ള്ള അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ​ക്കാ​ൾ (42) ഒ​മ്പ​ത്​ പോ​യ​ൻ​റ്​ മു​ന്നി​ലാ​ണ്. മൂ​ന്നാ​മ​തു​ള്ള വ​ല​ൻ​സി​യ​ക്കും (40) പി​റ​കി​ലാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡ്​ (32). 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsReal SociedadFC Barcelona
News Summary - Real Sociedad 2-4 FC Barcelona -Sports news
Next Story