Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെ​ർ​ണ​ബ്യൂ​വി​ൽ...

ബെ​ർ​ണ​ബ്യൂ​വി​ൽ റ​യ​ലി​ന്​ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി

text_fields
bookmark_border
real madrid
cancel


മ​ഡ്രി​ഡ്​: സ​സ്​​പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ്​ ക്രി​സ്​​റ്റ്യാ​നോ റൊ​​ണാ​ൾ​ഡോ തി​രി​ച്ചെ​ത്തി​യാ​ൽ റ​യ​ൽ മ​​ഡ്രി​ഡി​ന്​ ‘എ​ല്ലാം ശ​രി​യാ​വു​മോ​? സൂ​പ്പ​ർ താ​ര​ത്തി​​െൻറ തി​രി​ച്ചു​വ​ര​വോ​ടെ ഒ​ന്നാം സ്​​ഥാ​ന​ത്തി​രി​ക്കു​ന്ന ബാ​ഴ്​​സ​യോ​ട്​ പോ​ര​ടി​ക്കാ​ൻ ഒ​രു​ങ്ങാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു​കൊ​ണ്ട്, ലാ​ലി​ഗ​യി​ൽ ദു​ർ​ബ​ല​രാ​യ റ​യ​ൽ ബെ​റ്റി​സി​നെ​തി​രെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്​ ഞെ​ട്ടി​ക്കു​ന്ന​ തോ​ൽ​വി. ക​ളി​തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ അ​​േ​ൻ​റാ​ണി​യോ സ​ന​​ബ്രി​യ​യു​ടെ ഇ​ൻ​ജു​റി ടൈം ​ഗോ​ളി​ലാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​ സ്വ​ന്തം കാ​ണി​ക​ൾ​ക്ക്​ മു​ന്നി​ൽ നാ​ണം​കെ​ട്ട​ത്. ഇ​തോ​ടെ പു​തി​യ സീ​സ​ണി​ൽ ലാ​ലി​ഗ​യി​ലെ ഒ​രു ഹോം ​മ​ത്സ​ര​ത്തി​ലും റ​യ​ൽ മ​ഡ്രി​ഡി​ന്​ വി​ജ​യി​ക്കാ​നാ​യി​ല്ല. 

ക​ഴി​ഞ്ഞ ര​ണ്ടു ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ വ​ല​ൻ​സി​യ, ല​വ​​െൻറ ടീ​മു​ക​ളോ​ട്​ സ​മ​നി​ല വ​ഴ​ങ്ങാ​നാ​യി​രു​ന്നു ​ചാ​മ്പ്യ​ന്മാ​രു​ടെ യോ​ഗം. നീ​ണ്ട 19 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ്​ സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ബെ​റ്റി​സ്​ വി​ജ​യ​ക്കൊ​ടി പാ​റി​പ്പി​ക്കു​ന്ന​ത്. ബെ​റ്റി​സി​നെ​തി​രെ അ​വ​സ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യി​രു​ന്നു റ​യ​ൽ മ​ഡ്രി​ഡി​ന്. ഭാ​ഗ്യം അ​ക​ലെ​നി​ന്ന​​പ്പോ​ൾ, 90 മി​നി​റ്റും ബെ​റ്റി​സി​​െൻറ വ​ല​കു​ലു​ക്കാ​ൻ റൊ​ണാ​ൾ​ഡോ-​ബെ​യ്​​ൽ-​ഇ​സ്​​കോ സ​ഖ്യ​ത്തി​നാ​യ​തേ​യി​ല്ല. ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ബെ​റ്റി​സ്​ സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ക​ളി​തു​ട​ങ്ങി​യ​ത്. 

ആ​ദ്യ മു​ന്നേ​റ്റ​ത്തി​ൽ ത​ന്നെ റ​യ​ൽ ഗോ​ൾ വ​ഴ​ങ്ങാ​തി​രു​ന്ന​ത്​ ഡാ​നി​യ​ൽ ക​ർ​വാ​ജ​ലി​​െൻറ ര​ക്ഷ​പ്പെ​ടു​ത്ത​ലോ​ടെ​യാ​യി​രു​ന്നു. ഒ​മ്പ​താം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡോ​ക്ക്​ ബോ​ക്​​സി​നു​ള്ളി​ൽ ല​ഭി​ച്ച അ​വ​സ​രം ബാ​ക്ക്​ ഹീ​ലു​കൊ​ണ്ട്​ വ​ല​ക്കു​ള്ളി​ലാ​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട​േ​ങ്ങാ​ട്ട്​ അ​വ​സ​ര​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​യി​രു​ന്നു. അ​തി​നി​ട​ക്ക്​ 33ാം മി​നി​റ്റി​ൽ ക​ർ​വാ​ജ​ലി​​െൻറ  ത്രോ​യി​ലെ ‘മ​ണ്ട​ത്ത​രം’ ഗോ​ളാ​വാ​തി​രു​ന്ന​ത്​ ഭാ​ഗ്യം​കൊ​ണ്ട്​ മാ​ത്രം. 

ക​ർ​വാ​ജ​ലി​​െൻറ ​േത്രാ ​എ​തി​ർ​താ​രം സെ​ർ​ജി​യോ ലി​യോ​ൺ പി​ടി​ച്ചെ​ടു​ത്ത്​ ഷോ​ട്ടു​തി​ർ​ത്ത​ത്​ ത​ല​നാ​രി​ഴ​ക്കാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. ര​ണ്ടാം പ​കു​തി​യി​ൽ​ ക്രി​സ്​​റ്റ്യാ​നോ​യു​ടെ​യും സ​ഹ​താ​ര​ങ്ങ​ളു​ടെ​യും ഷോ​ട്ടു​ക​ളും ഹെ​ഡ​റു​ക​ളും ബെ​റ്റി​സ്​ ഗോ​ളി അ​േ​ൻ​റാ​ണി​േ​യാ അ​ഡാ​നെ ഗ്ലൗ​വി​ലൊ​തു​ക്കി ഹീ​റോ​യാ​യി. 93ാം മി​നി​റ്റി​​െൻറ അ​വ​സാ​ന​ത്തി​ൽ​ ഗാ​ല​റി നി​ശ്ശ​ബ്​​ദ​മാ​യി. അ​േ​ൻ​റാ​ണി​യോ ബാ​രാ​ഗ​ൻ ന​ൽ​കി​യ ക്രോ​സ്​ സ​ന​ബ്രി​യ പ​റ​ന്നു​ചാ​ടി ഹെ​ഡ​റു​തി​ർ​ത്ത​ത്​ റ​യ​ൽ ഗോ​ളി കെ​യ്​​ല​ർ ന​വാ​സി​നെ മ​റി​ക​ട​ന്ന്​ വ​ല​യി​ലാ​യി. തോ​ൽ​വി​യോ​ടെ ഒ​ന്നാ​മ​തു​ള്ള ബാ​ഴ്​​സ​​യി​ൽ നി​ന്നും ഏ​ഴ്​ പോ​യ​ൻ​റ്​ പി​ന്നി​ലാ​യി ഏ​ഴാം സ്​​ഥാ​ന​ത്താ​ണ് റ​യ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballronaldomalayalam newssports newsBetis
News Summary - Real Betis keep their heads to leave Real Madrid-Sports news
Next Story