Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറഷ്യൻ ലോകകപ്പ്​...

റഷ്യൻ ലോകകപ്പ്​ ബ്രസീലിനുതന്നെ -പെലെ

text_fields
bookmark_border
റഷ്യൻ ലോകകപ്പ്​ ബ്രസീലിനുതന്നെ -പെലെ
cancel
റിയോ ​​െഡ ജെനീറോ: റഷ്യയിൽ ഇൗ വർഷം നടക്കുന്ന ലോകകപ്പിലെ ഫേവറിറ്റുകൾ ബ്രസീൽതന്നെയെന്ന്​ ഫുട്​ബാൾ ഇതിഹാസം പെലെ. റിയോ ​െഡ ജെനീറോയിൽ ലീഗ്​ ഉദ്​ഘാടന പരിപാടിയിൽ പ​െങ്കടുക്കവെയാണ്​ മുൻ താരത്തി​​െൻറ കമൻറ്​.  2014ൽ മാറക്കാന സ്​റ്റേഡിയത്തിൽ ടൂർണമ​െൻറ്​ ജേതാക്കളായ ജർമനിയോട്​ 7 ^1നേറ്റ നാണംകെട്ട തോൽവിയുടെ മുറിവുണക്കാൻ കോച്ച്​ ടിറ്റെ വാർത്തെടുത്ത ടീമിന്​ കഴിയും.

യോഗ്യതമത്സരങ്ങളിൽ ബ്രസീൽ കാഴ്​ചവെച്ച പ്രകടനം കണ്ടവരെല്ലാം ഇൗ സംഘം തന്നെയാണ്​ ഫേവറിറ്റുകളെന്ന്​്​ പറയുന്നുണ്ട്​. ലാറ്റിനമേരിക്കയിൽ ഒന്നാം സ്​ഥാനക്കാരായാണ് ​ബ്രസീൽ യോഗ്യത നേടിയത്​. ലോകത്തെ വിലപിടിപ്പേറിയ താരം നെയ്​മർ, ബാഴ്​സലോണയുടെ പുത്തൻ താരോദയം ഫിലിപ്പെ കൂട്ടീ​േനാ എന്നിവരടങ്ങിയ ഉജ്ജ്വല ടീമിനെയാണ്​ ടിറ്റോ സജ്ജമാക്കിയിരിക്കുന്നത്​. കഴിഞ്ഞ ലോകകപ്പിൽ മികച്ച താരങ്ങൾ ഉണ്ടായിരുന്നിട്ടും ഒത്തിണക്കമില്ലാതിരുന്നതാണ്​ തോൽവിയിലേക്ക്​ നയിച്ചത്​. എന്നാൽ, നിലവിൽ ടീം പൂർണ ആത്മവിശ്വാസത്തിലാണെന്നും​ അദ്ദേഹം  പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballbrazilworld cuppelemalayalam newssports news
News Summary - Pele backs Brazil to win sixth World Cup -Sports news
Next Story