Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

മെ​സ്സി​ക്കും സു​വാ​ര​സി​നും ഡ​ബ്​​ൾ; ബാഴ്സക്ക് സൂപ്പർ ജയം

text_fields
bookmark_border
മെ​സ്സി​ക്കും സു​വാ​ര​സി​നും ഡ​ബ്​​ൾ; ബാഴ്സക്ക് സൂപ്പർ ജയം
cancel
മ​ഡ്രി​ഡ്​: മ​നോ​ഹ​ര​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ സ്വ​ന്തം പേ​രി​ൽ കു​റി​ക്കു​ക​യും ഒ​രു ഗോ​ളി​ന്​ സ​ഹാ​യി​ക്കു​ക​യും ചെ​യ്​​ത്​ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ ​െമ​സ്സി ക​ളം​നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബാ​ഴ്​​സ​ലോ​ണ​ക്ക്​ വ​ൻ ജ​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​ദ്യ 58 മി​നി​റ്റ്​ നേ​രം എ​തി​രാ​ളി​ക​ളെ പി​ടി​ച്ചു​കെ​ട്ടി​യ​തി​നൊ​ടു​വി​ൽ തു​ട​രെ വ​ഴ​ങ്ങി​യ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​ണ്​ റ​യ​ൽ ബെ​റ്റി​സ്​ ബാ​ഴ്​​സ​യോ​ട്​ തോ​റ്റ​ത്. ഇ​തോ​ടെ ലാ  ​ലി​ഗ​യി​ൽ ഒ​ന്നാ​മ​തു​ള്ള ബാ​ഴ്​​സ​ലോ​ണ​ക്ക്​ ലീ​ഡ്​ 11 പോ​യ​ൻ​റാ​യി.  

എ​തി​രാ​ളി​ക​ൾ ക​രു​ത്ത​രെ​ന്ന​റി​ഞ്ഞ്​ ക​രു​തി​ക്ക​ളി​ച്ച റ​യ​ൽ ബെ​റ്റി​സി​​െൻറ ഹൃ​ദ​യം ത​ക​ർ​ത്ത്​ 59ാം മി​നി​റ്റി​ലാ​ണ്​ ആ​ദ്യ ഗോ​ളെ​ത്തു​ന്ന​ത്. ഒ​രു നി​മി​ഷം ദു​ർ​ബ​ല​മാ​യി​പ്പോ​യ ബെ​റ്റി​സ്​ പ്ര​തി​രോ​ധ​​​ത്തെ മ​റി​ക​ട​ന്ന്​ മ​ധ്യ​വ​ര​ക്ക​ടു​ത്തു​നി​ന്ന്​ സു​വാ​ര​സ്​ ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ ത്രൂ​പാ​സ്​ റാ​കി​ടി​ച്ചാ​ണ്​​ ഗോ​ളി​യു​ടെ കൈ​ക​ൾ​ക്കി​ട​യി​ലൂ​ടെ അ​നാ​യാ​സം വ​ല​യി​ലെ​ത്തി​ച്ച​ത്. ​അ​ഞ്ചു മി​നി​റ്റ്​ ക​ഴി​ഞ്ഞ്​ ബു​സ്​​കെ​റ്റ്​​സി​​െൻറ പാ​സി​ൽ മെ​സ്സി​യു​ടേ​താ​യി​രു​ന്നു അ​ടു​ത്ത ഉൗ​ഴം. പ​ന്തു​മാ​യി കു​തി​ച്ച ബെ​റ്റി​സ്​ താ​ര​ത്തി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്താ​ണ്​ ബു​സ്​​െ​ക​റ്റ്​​സ്​ മെ​സ്സി​ക്ക്​ പ​ന്തു കൈ​മാ​റി​യ​ത്. 

ആ​ഘോ​ഷ​മൊ​ടു​ങ്ങും​മു​െ​മ്പ മൂ​ന്നാ​മ​തും ഗോ​ൾ വീ​ണു. മെ​സ്സി​യി​ൽ​നി​ന്ന്​ പ​ന്ത്​ സ്വീ​ക​രി​ച്ച റാ​കി​ടി​ചിലൂടെ സുവാരസിന്​. 12 വാ​ര അ​ക​ലെ​നി​ന്ന്​ തൊ​ടു​ത്ത ത​ക​ർ​പ്പ​ൻ വോ​ളി വ​ല​യി​ൽ. സ്​​കോ​ർ 3-0. സു​വാ​ര​സി​​െൻറ പാ​സി​ൽ മെ​സ്സിയുടെ വകയായിരുന്നു നാലാം ഗോൾ.  ര​ണ്ട്​ ഡി​ഫ​ൻ​ഡ​ർ​മാ​രെ​യും പി​ന്നീ​ട്​ ഗോ​ളി​യെ​യും മ​റി​ക​ട​ന്ന്​ പോ​സ്​​റ്റി​ലേ​ക്ക്​ പ​ന്ത്​ ​പ​തി​യെ പാ​യി​ക്കു​ന്ന കാ​ഴ്​​ച മെ​സ്സി​യു​ടെ ക്ലാ​സ്​ തെ​ളി​യി​ക്കു​ന്ന​താ​യി. പി​ന്നെ​യും നി​റ​ഞ്ഞാ​ടി​യ അ​ർ​ജ​ൻ​റീ​ന താ​രത്തിലൂടെ സുവാരസ്​ പട്ടിക തികച്ചു.  20 ക​ളി​ക​ളി​ൽ അ​ജ​യ്യ​രാ​യി തു​ട​രു​ന്ന ബാ​ഴ്​​സ​ലോ​ണ​ക്ക്​ 54 പോ​യ​ൻ​റാ​യി. ര​ണ്ടാ​മ​തു​ള്ള അ​ത്​​ല​റ്റി​ക്കോ​ക്ക്​ 43 പോ​യ​ൻ​റു​ണ്ട്. നാ​ലാം സ്ഥാ​ന​ത്തു​ള്ള റ​യ​ൽ 19 പോ​യ​ൻ​റ്​ പി​റ​കി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLionel Messisuarezmalayalam newssports newsfc Barcalona
News Summary - Messi, Suarez power Barca
Next Story