Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗ്വാർഡിയോളയെ വിടില്ല;...

ഗ്വാർഡിയോളയെ വിടില്ല; മൂന്നുവർഷം കൂടി കരാർ നീട്ടാൻ സിറ്റി

text_fields
bookmark_border
ഗ്വാർഡിയോളയെ വിടില്ല; മൂന്നുവർഷം കൂടി കരാർ നീട്ടാൻ സിറ്റി
cancel
ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ കിരീടത്തിലേക്ക്​ മാഞ്ചസ്​റ്റർ സിറ്റിയെ നയിക്കുന്ന പരിശീലകൻ പെപ്​ ഗ്വാർഡിയോളക്ക്​ ദീർഘകാലാവധി നൽകാനൊരുങ്ങി ക്ലബ്​ അധികൃതർ. രണ്ടുവർഷത്തേക്കെത്തിയ സൂപ്പർ പരിശീലക​ന്​ മൂന്നു വർഷം കൂടി കരാർ നീട്ടാനാണ്​ നീക്കം. 2018 മേയിൽ അവസാനിക്കുന്ന നിലവിലെ കരാർ പുതുക്കുന്നതി​​െൻറ ചർച്ചകൾ സജീവമായതായി ഇംഗ്ലീഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. മാഞ്ചസ്​റ്റർ സിറ്റി ഉടമ ഖൽദൂൻ അൽ മുബാറകും സി.ഇ.ഒ ഫെറാൻ സൊറായാനോയും സമ്മതം മൂളി.

പ്രീമിയർ ലീഗിൽ തുടർച്ചയായി 16 ജയങ്ങളുമായി റെക്കോഡ്​ കുറിച്ച സിറ്റി ചാമ്പ്യൻഷിപ്​​ പട്ടികയിൽ 11 പോയൻറ്​ വ്യത്യാസത്തിൽ ഏ​െറ മുന്നിലാണ്​. സിറ്റിക്ക്​ 52ഉം, യുനൈറ്റഡിന്​ 41ഉം പോയൻറുകൾ. പ്രഥമ സീസണിൽ കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും ഇക്കുറി പ്രീമിയർ ലീഗ്​ കിരീടം ഏറക്കുറെ ഉറപ്പിച്ചു. ലീഗ്​ കപ്പ്​, ചാമ്പ്യൻസ്​ ലീഗ്​ എന്നിവയിലും മികച്ച നിലയിലാണ്​ സിറ്റി. ബാഴ്​സലോണയിൽ നാലും, ബയേൺ മ്യൂണിക്കിൽ മൂന്നും വർഷംകൊണ്ട്​ പൊന്നുവിളയിച്ചാണ്​ സൂപ്പർ കോച്ച്​ ഇംഗ്ലണ്ടിലെത്തുന്നത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester citypep guardiolamalayalam newssports news
News Summary - Manchester City Set to Offer Pep Guardiola Extension in May -Sports news
Next Story