Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅസെൻസിയോയുടെ ഏക...

അസെൻസിയോയുടെ ഏക ഗോളിൽ കിങ്​സ്​ കപ്പിൽ റയൽ മഡ്രിഡിന്​ ജയം (1-0)

text_fields
bookmark_border
അസെൻസിയോയുടെ ഏക ഗോളിൽ കിങ്​സ്​ കപ്പിൽ റയൽ മഡ്രിഡിന്​ ജയം (1-0)
cancel

മഡ്രിഡ്​: കിങ്​സ്​ കപ്പിൽ റയൽ മഡ്രിഡിനെ മാർകോ അസെൻസിയോ അവസാനനിമിഷം രക്ഷിച്ചു. ലെഗാനസിനെതിരായ ആദ്യപാദ പോരാട്ടത്തിൽ ഗോളടിക്കാനാവാതെ കളി അവസാനിപ്പിക്കേണ്ടിവരു​മെന്ന്​ തോന്നിച്ച ഘട്ടത്തിൽ അസെൻസിയോ മഡ്രിഡ്​ വമ്പന്മാരുടെ രക്ഷകവേഷമണിയുകയായിരുന്നു. 1-0​ത്തി​​െൻറ ജയത്തോടെ കിങ്​സ്​ കപ്പിൽ റയൽ പ്രതീക്ഷ സജീവമാക്കി.  

ക്രിസ്​റ്റ്യാനോ റെ​ാണാൾഡോയടക്കം പ്രമുഖ താരങ്ങളില്ലാതെയാണ്​ കോച്ച്​ സിനദിൻ സിദാൻ ദുർബലരായ ലഗാനെസിനെതിരെ എവേ മത്സരത്തിനൊരുങ്ങിയത്​. 4-2-3-1 ഫോർമേഷനിൽ കളിച്ച റയലി​​​െൻറ​ സ്​ട്രൈക്കറുടെ ചുമതല ബോറ​ മയോറലിനായിരുന്നു. തുടക്കംമുതലെ ആക്രമിച്ചു കളിച്ചെങ്കിലും ഇൗ സീസണിൽ റയലിനെ പിടികൂടിയ ‘ബാധ’ കളിയിലുടനീളം ക​ണ്ടു. അവസര​ങ്ങളേറെയെത്തിയെങ്കിലും ഒരു പന്തുപോലും എതിരാളികളുടെ വലയിലേക്കെത്തിയില്ല. വലതുവിങ്ങിൽ ലൂകാസ്​ വസ്​കസും ഇടതുവിങ്ങിൽ മാർകോ അസെൻസിയോയും ഒത്തിണക്കത്തോടെ ഏറെ കളിച്ചെങ്കിലും ആദ്യ പകുതി ഒന്നും സംഭവിച്ചില്ല.

രണ്ടാം പകുതിയിൽ ഡാനി കബല്ലോസിനെയും മാർകോ ലോറ​​​െൻറയും തിരിച്ചുവിളിച്ച്​ ഇസ്​കോയെയും മോഡ്രിച്ചിനെയും ഇറക്കി സിദാൻ തന്ത്രം മാറ്റിപ്പിടിച്ചെങ്കിലും രക്ഷയുണ്ടായില്ല. ലെഗാനസി​​​െൻറ പ്രതിരോധത്തിൽ തട്ടി എല്ലാം മുന്നേറ്റങ്ങളും ഇല്ലാതായി. ഗോൾ രഹിത സമനിലയിൽ കളി അവസാനിക്കുമെന്ന്​ തോന്നിച്ച നിമിഷം മാർകോ അസെൻസിയോ റയലി​നെ കാക്കുകയായിരുന്നു. ഇടതുവിങ്ങിൽനിന്നും തിയോ ഹെർണാണ്ടസ്​ നൽകിയ പാസ്​ നിലംതൊടാതെ അസെൻസിയോ പോസ്​റ്റിലേക്ക്​ തിരിച്ചുവിട്ടു. 24നാണ്​ രണ്ടാം പാദ മത്സരം. നേരത്തെ, ബാഴ്​സലോണ ആദ്യപാദ മത്സരത്തിൽ തോറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports newsKing's CupMarco Asensio
News Summary - King's Cup: Marco Asensio's late strike takes Real Madrid -Sports news
Next Story