Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​മൂ​ഹ​...

സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ലെ ആ​രാ​ധ​ക​രി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഒ​ന്നാ​മ​ത്​

text_fields
bookmark_border
സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ലെ ആ​രാ​ധ​ക​രി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഒ​ന്നാ​മ​ത്​
cancel
ല​ണ്ട​ൻ: മ​ല​യാ​ളി​യു​ടെ സ്വ​ന്തം കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ മ​റ്റൊ​രു റെ​ക്കോ​ഡ്​ കൂ​ടി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ഇ​ന്ത്യ​ൻ ക്ല​ബ്​ എ​ന്ന നേ​ട്ട​മാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ലാ​യി മ​ഞ്ഞ​പ്പ​ട​യെ തേ​ടി​യെ​ത്തി​യ​ത്​. ഡി​ജി​റ്റ​ൽ സ്​​പോ​ർ​ട്​​സ്​ മീ​ഡി​യ പു​റ​ത്തു​വി​ട്ട സ​ർ​വേ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​വെ​ളി​പ്പെ​ടു​ത്ത​ൽ. ലോ​ക​ത്തെ എ​ല്ലാ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഫോ​ളോ​വേ​ഴ്​​സി​​െൻറ ക​ണ​ക്കെ​ടു​ത്താ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. റ​യ​ൽ മ​ഡ്രി​ഡും ബാ​ഴ്​​സ​ലോ​ണ​യും അ​ട​ക്ക​മു​ള്ള വ​മ്പ​ന്മാ​ർ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​മ​ല​ങ്ക​രി​ക്കു​ന്ന പ​ട്ടി​ക​യി​ൽ 80ാം സ്​​ഥാ​ന​മാ​ണ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. മ​റ്റു ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളെ​ല്ലാം ബ്ലാ​സ്​​റ്റേ​ഴ്​​സി​​നു താ​ഴെ​യാ​ണ്​. 

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ മൂ​ന്നാ​മ​തു​ണ്ട്. ക്ല​ബു​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക ​ഫേ​സ്​​ബു​ക്​, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം, ഗൂ​ഗ്​​ൾ പ്ല​സ്, യൂ​ട്യൂ​ബ് എ​ന്നി​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ്​ റാ​ങ്കി​ങ്​​ ന​ട​ത്തി​യ​ത്. ​ബ്ലാ​സ്​​റ്റേ​ഴ്​​സി​നു ത​ഴെ​യു​ള്ള ​െഎ.​എ​സ്.​എ​ൽ ടീ​മാ​യ അ​ത്​​ല​റ്റി​കോ ഡി ​​കൊ​ൽ​ക്ക​ത്ത 94ാം സ്​​ഥാ​ന​ത്താ​ണ്. പു​ണെ സി​റ്റി (118), ഡ​ൽ​ഹി​ഡൈ​നാ​മോ​സ്​ (128), എ​ഫ്.​സി ഗോ​വ (129), ചെ​ന്നൈ​യി​ൻ എ​ഫ്.​സി (133), മും​ബൈ സി​റ്റി (136), നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ (143) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ​െഎ.​എ​സ്. ക്ല​ബു​ക​ളു​ടെ സ്​​ഥാ​നം. യൂ​റോ​പ്പി​ലെ പേ​രു​േ​ക​ട്ട ക്ല​ബു​ക​ളാ​യ സെ​ൽ​റ്റി​ക്​, സ്വാ​ൻ​സീ സി​റ്റി, അ​ത്​​ല​റ്റി​ക്​​ ബി​ൽ​ബാ​വോ, ഫു​ൾ​ഹാം എ​ഫ്.​സി, പി.​എ​സ്.​വി തു​ട​ങ്ങി​യ ക്ല​ബു​ക​ളെ​ക്കാ​ൾ മു​ന്നി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersfootballmalayalam newssports newsIndian football club
News Summary - Kerala Blasters are the most followed Indian football club -sports news
Next Story