Home / Teams / രണ്ടും കൽപിച്ച്​ ഒാറഞ്ച്​ ആർമി
November 13 / 10:20 PM

രണ്ടും കൽപിച്ച്​ ഒാറഞ്ച്​ ആർമി

പു​ണെ എ​ഫ്.​സി
 ഹോം ​ഗ്രൗ​ണ്ട്​: ശ്രീ ഛ​ത്ര​പ​തി ശി​വ​ജി സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്, പു​ണെ
 വിളിപ്പേര്​: ഒാറഞ്ച്​ ആർമി
 കോ​ച്ച്​: റാ​േ​ങ്കാ ​െപാ​പോ​വി​ച്ച്​​

മു​ൻ സീ​സ​ൺ പ്ര​ക​ട​ന​ങ്ങ​ൾ    േടാ​പ്​ സ്​​കോ​റ​ർ
2014 ആ​റാം സ്​​ഥാ​നം    കോ​സ്​​റ്റാ​സ്​ ക​റ്റ്​​സോ​റൈ​ൻ​സ്​    4 ഗോ​ൾ
2015 ഏ​ഴാം സ്​​ഥാ​നം    കാ​ലു ഉ​ച്ചെ    4 ഗോ​ൾ
2016 ആ​റാം സ്​​ഥാ​നം    ആ​നി​ബ​ൽ സു​ർ​ഡോ    5 ഗോ​ൾ


െഎ.​എ​സ്.​എ​ല്ലി​ലെ ‘ഒാ​റ​ഞ്ച്​ ആ​ർ​മി’​യെ​ന്ന പു​ണെ സി​റ്റി ഇ​ത്ത​വ​ണ പ​ഴ​യ ടീ​മ​ല്ല. അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​മാ​യി നാ​ലാം സീ​സ​ണി​നെ​ത്തി​യ പു​ണെ​യെ എ​തി​രാ​ളി​ക​ൾ പേ​ടി​ച്ചേ മ​തി​യാ​വൂ. കോ​ച്ച്​ മു​ത​ൽ മു​ന്നേ​റ്റ​നി​ര​യി​ൽ​വ​രെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ. ക​ഴി​ഞ്ഞ മൂ​ന്നു​ സീ​സ​ണി​ലും ​പ​ഴി​കേ​ട്ട​ത്​ ഇ​ത്ത​വ​ണ തി​രു​ത്ത​ണ​മെ​ന്ന വാ​ശി​യു​മാ​യാ​ണ്​ പു​ണെ​യു​ടെ വ​ര​വ്. തോ​ൽ​വി​യി​ൽ​നി​ന്ന്​ തോ​ൽ​വി​യി​ലേ​ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ മൂ​ന്നു​ സീ​സ​ണി​ലും ടീ​മി​​​​െൻറ കു​തി​പ്പ്. ആ​ദ്യ സീ​സ​ണി​ൽ ആ​റാ​മ​താ​യി ഫി​നി​ഷ്​ ചെ​യ്​​തു. 2015ൽ ​ത​ല​വ​ര​ക്ക്​ മാ​റ്റ​മു​ണ്ടാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​രു സ്​​ഥാ​നം കൂ​ടി​യി​റ​ങ്ങി ഏ​ഴാ​മ​താ​യാ​ണ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. അ​ത്​​ല​റ്റി​കോ ഡി ​കൊ​ൽ​ക്ക​​ത്ത​യെ ആ​ദ്യ സീ​സ​ണി​ൽ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ അ​േ​ൻ​റാ​ണി​യോ ലോ​പ​സ്​ ഹാ​ബാ​സി​നെ ​േകാ​ച്ചാ​യി അ​വ​സാ​ന സീ​സ​ണി​ൽ നി​യ​മി​ച്ചെ​ങ്കി​ലും ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ല. ടീം ​സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്​ ആ​റാം സ്​​ഥാ​ന​ത്ത്. 

ത​ക​ർ​ച്ച​യു​ടെ ച​രി​ത്രം അ​വ​സാ​നി​പ്പി​ക്കാ​ൻ ര​ണ്ടും ക​ൽ​പി​ച്ചാ​ണ്​ ഇ​ത്ത​വ​ണ ‘ഒാ​റ​ഞ്ച്​ ആ​ർ​മി’​യു​ടെ വ​ര​വ്. ഹാ​ബാ​സി​നെ പു​റ​ത്താ​ക്കി സെ​ർ​ബി​യ​ക്കാ​രാ​ൻ റാ​േ​ങ്കാ പൊ​േ​പാ​വി​ച്ചി​നെ പ​രി​ശീ​ല​ന ചു​മ​ത​ല​യേ​ൽ​പി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡ​ൽ​ഹി​ക്കാ​യി 10 ഗോ​ളും അ​ഞ്ച്​ അ​സി​സ്​​റ്റും നേ​ടി​യ ബ്ര​സീ​ലി​യ​ൻ താ​രം മാ​ഴ്​​സ​ലീ​ന്യോ​യെ ര​ണ്ട​ര കോ​ടി​യെ​റി​ഞ്ഞ്​ ടീ​മി​ലെ​ത്തി​ച്ചു. മ​ധ്യ​നി​ര​യി​ലും പ്ര​തി​രോ​ധ​ത്തി​ലും ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ളാ​ണ്​ കൂ​ടു​ത​ലും. മ​ല​യാ​ളി താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​ലും ടീ​മി​നോ​ടൊ​പ്പ​മു​ണ്ട്.

കോ​ച്ച്​ 
പു​തി​യ കോ​ച്ച്​ റാ​േ​ങ്കാ​ െപാ​പോ​വി​ച്ച്​ എ​ന്ന സെ​ർ​ബി​യ​ക്കാ​ര​ന്​ ​പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ ഇ​ത്​ ഒ​മ്പ​താം ടീ​മാ​ണ്. താ​യ്​​ല​ൻ​ഡ്​ ടീം ​ബു​റി​റാം എ​ഫ്.​സി​യി​ൽ​നി​ന്നാ​ണ്​ ​െഎ.​എ​സ്.​എ​ല്ലി​ലേ​ക്കെ​ത്തു​ന്ന​ത്. താ​യ്​​ല​ൻ​ഡ്​ ലീ​ഗി​ൽ ബു​റി​റാം എ​ഫ്.​സി​യെ ചാ​മ്പ്യ​ന്മാ​രാ​ക്കി​യാ​ണ്​ വ​ര​വ്​. ആ​​ക്ര​മ​ണം​ത​ന്നെ​യാ​ണ്​​ കോ​ച്ചി​​​​െൻറ ഗെ​യിം സ്​​റ്റൈ​ൽ. 

ഒ​രു​ക്കം
വി​ദേ​ശ പ​ര്യ​ട​ന​ത്തി​ന്​ ഒ​രു​ങ്ങാ​തെ നാ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു പു​ണെ​യു​ടെ ഒ​രു​ക്കം. സെ​പ്​​റ്റം​ബ​റി​ലാ​ണ്​ പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഡി.​എ​സ്.​കെ ശി​വാ​ജി​യ​ൻ​സ്​ അ​ണ്ട​ർ 18 ടീ​മി​നെ​തി​രെ ക​ളി​ച്ച മ​ത്സ​ര​ത്തി​ൽ 3-0ത്തി​ന്​ ജ​യി​ച്ചു. പി​ന്നീ​ട്​ ​ച​ൻ​മാ​രി, കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ, മോ​ഹ​ൻ ബ​ഗാ​ൻ എ​ന്നി​വ​രോ​ടും ഏ​റ്റു​മു​ട്ടി വി​ജ​യം വ​രി​ച്ചു. പ്രീ​സീ​സ​ണി​ലെ പ്ര​ക​ട​ന​ത്തി​ൽ കോ​ച്ച്​ പൊ​പോ​വി​ച്ച്​ ഏ​റെ സ​ന്തു​ഷ്​​ട​നാ​ണ്. 

ടീം പുണെ എഫ്.സി 
​ ഗോ​ൾ കീ​പ്പ​ർ​മാ​ർ: വി​ശാ​ൽ കെ​യ്​​ത്, ക​മ​ൽ​ജീ​ത്​ സി​ങ്, അ​നു​ജ്​ കു​മാ​ർ.
 പ്ര​തി​രോ​ധം: റാ​ഫെ ലോ​പ​സ്, ഡ​മി​ർ​ഗ്രി​ഗ്, നിം ​ഡോ​ർ​ജി ട​മാ​ങ്, ആ​ദി​ൽ ഖാ​ൻ, പ​വ​ൻ​കു​മാ​ർ, ലാ​ൽ​ചു​വാ​ൻ​മാ​വി​യ, വെ​യ്​​ൻ വാ​സ്, ഗു​ർ​ടെ​ജ്​ സി​ങ്.
 മ​ധ്യ​നി​ര: ജു​വ​ൽ രാ​ജ, മാ​ർ​കോ​സ്​ ടെ​ബാ​ർ, റോ​ബ​ർ​​ട്ടീ​ന്യോ പു​ഗ്ല​യാ​​ര, ജോ​നാ​ഥ​ൻ ലൂ​ക, ബ​ൽ​ജി​ത്​ സാ​ഹ്​​നി, ​െഎ​സ​ക്​ വാ​ൻ​മ​ൽ സാ​മ, ആ​ഷി​ഖ്​ കു​രു​ണി​യ​ൽ, രോ​ഹി​ത്​ കു​മാ​ർ. 
 മു​ന്നേ​റ്റം: ഡീ​ഗോ കാ​ർ​ലോ​സ്, എ​മി​ലി​യാ​നോ അ​ൽ​ഫാ​രോ, മാ​ഴ്​​സ​ലീ​ന്യോ, അ​ജ​യ്​ സി​ങ്.

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top