Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജയം; പ്ലേഒാഫ്​ സാധ്യത

ജയം; പ്ലേഒാഫ്​ സാധ്യത

text_fields
bookmark_border
blasters
cancel

ഗുവാഹതി: അതിനിർണായകവും നിലനിൽപി​​​​​െൻറതുമായ പോരാട്ടത്തിൽ വെസ്​ബ്രൗണി​​​​​െൻറ ഗോളിലൂടെ നോർത്ത്​ ഇൗസ്​റ്റ്​ യുണൈറ്റഡിനെ തകർത്ത്​ കേരളാ ബ്ലാസ്​റ്റേഴ്​സിന്​ വിജയം. ഇന്നത്തെ ജയത്തോടെ ബ്ലാസ്​റ്റേഴ്​സ് പ്ലേഒാഫ്​ സാധ്യതയും നിലനിർത്തി. ആദ്യ പകുതിയുടെ 28ാം മിനിറ്റിൽ ജാക്കി ചന്ദ്​ എയ്​ത്​ വിട്ട കോർണർ കിക്ക്​ അതിമനോഹരമായി ഗോളിപോസ്​റ്റിലേക്ക്​ അടിച്ച്​ കയറ്റിയ ഡിഫൻറർ വെസ് ബ്രൗണാണ്​ ഇന്നത്തെ താരം​​. ​െഎ.എസ്​.എല്ലി​ലെ ത​​​​​​െൻറ്​ കന്നി ഗോളാണ്​ സൂപ്പർ ഡിഫൻറർ സ്വന്തമാക്കിയത്​. കളിയിലുടനീളം ആധിപത്യം പുലർത്തിയ കേരളാ ബ്ലാസ്​റ്റേഴ്​സിന്​ വേണ്ടി മുന്നേറ്റ നിരയും പ്രതിരോധ നിരയും മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​. അവസാന നിമിഷങ്ങളിൽ ഒരു ഫൗളി​​​​​െൻറ പേരിൽ ഇരു ടീമും കയ്യാങ്കളിയിലാവുന്നതിനും ഗുവാഹത്തി മൈതാനി സാക്ഷിയായി.

മത്സരത്തി​​​​െൻറ ആദ്യ നിമിഷങ്ങളിൽ ഇരു ടീമും മിസ്​പാസുകൾ കൊണ്ട് വിരസമാക്കിയിരുന്നു. നോർത്ത്​ ഇൗസ്​റ്റ്​ ഗോൾ പോസ്​റ്റിലേക്ക്​ പല തവണ ആക്രമം നയിച്ച ബ്ലാസ്​റ്റേഴ്​സ്​ മുന്നേറ്റ നിരക്ക്​​ അവസരങ്ങൾ ഒരുപാട് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.​ 19ാം മിനിറ്റിൽ ജാക്കി ചന്ദ്​ അടിച്ച ലോങ്​ ഷോട്ട്​ നോർത്ത്​ ഇൗസ്​റ്റ്​ പ്രതിരോധ ഭടനായ നിർമൽ ചേത്രിയുടെ കാലിൽ തട്ടി ബോക്​സിലേക്ക്​ ​േപായെങ്കിലും ഗോളി രഹനേഷി​​​​െൻറ ഇടപെടലിലൂടെ രക്ഷപ്പെടുകയായിരുന്നു. സി.കെ വിനീത്​ പന്ത്​ അകത്താക്കാൻ ഒരു ​​ശ്രമം നടത്തിയെങ്കിലും അദ്​ഭുതകരമായി അത്​ വിഫലമായി പോവുകയായിരുന്നു. ബാഡ്​വിൻസണും സി.കെ വിനീതുമായിരുന്ന എതിരാളികൾക്ക്​ കൂടുതൽ പണിയുണ്ടാക്കിയത്​.

അപകടകരമായ പല അവസരങ്ങളും നോർത്ത്​ ഇൗസ്​റ്റിനും ലഭിച്ചു. കേരളാ ബ്ലാസ്​റ്റേഴ്​സ്​ പ്രതിരോധ നിരയെ കാഴ്​ചക്കാരാക്കി നോർത്ത്​ ഇൗസ്​റ്റ്​ മുന്നേറ്റ നിര നടത്തിയ പല നീക്കങ്ങളും ഗോളി പോൾ റച്ചുബ്​ക പലപ്പോഴായി തട്ടിയകറ്റി രക്ഷപ്പെടുത്തിയിരുന്നു. മൈക്ക്​ സെമയായിരുന്നു നോർത്ത്​ ഇൗസ്​റ്റിന്​ വേണ്ടി ആദ്യ പകുതിയിൽ ആക്രമിച്ച്​ കളിച്ചത്​. ആക്രമണ പ്രത്യാക്രമണവും നിരവധി മഞ്ഞ കാർഡുകളുമായാണ്​ ആദ്യ പകുതി അവസാനിച്ചത്​.

രണ്ടാം പകുതിയിൽ മൈക്ക്​ സെമയുടെ ഗോളടി ശ്രമങ്ങൾ തെല്ലൊന്നുമല്ല ബ്ലാസ്​റ്റേഴ്​സ്​ പ്രതിരോധ നിരയെ ഭീതിയിലാഴ്​ത്തിയത്​. നോർത്ത്​ ഇൗസ്​റ്റ്​ മധ്യനിര അതി വിദഗ്​ധമായി പന്ത്​ സെമയുടെ കാലുകളിൽ എത്തിക്കുകയും അത്​ ഗോളിപോസ്​റ്റിലേക്ക്​ പായിക്കുകയും ചെയ്യുന്ന കാഴ്​ചകൾ​ ആരാധകരെ ഇരിപ്പുറക്കാത്ത അവസ്​ഥയിലെത്തിച്ചിരുന്നു. 68ാം മിനിറ്റിൽ വിനീതിന്​ നോർത്തീസ്​റ്റ്​ ബോക്​സിനകത്ത്​ ലഭിച്ച അവസരം നഷ്​ടമാവുന്നത്​ സങ്കടത്തോടെയാണ്​ ആരാധകർ നോക്കി കണ്ടത്​. 72ാം മിനിറ്റിൽ നോർത്തീസ്​റ്റി​​​​െൻറ ഡിഡീക തൊടുത്തു വിട്ട ഒരു വിദൂര ഷോട്ട്​ പോസ്​റ്റിൽ തട്ടിയകന്നത്​ ബ്ലാസ്​റ്റേഴ്​സിന്​ ആശ്വാസമായി.

അവസാന നിമിഷങ്ങളിൽ ജിങ്കനടങ്ങുന്ന പ്രതിരോധ നിരയുടെ വിയർപ്പാണ്​ സമനിലയിലാവേണ്ട മത്സരത്തെ ഭാഗ്യ വിജയത്തിലവസാനിപ്പിച്ചത്​. നിലവിൽ പ്ലേഒാഫ്​ സ്വപ്​നങ്ങൾ അവസാനിച്ച്​ പോയിൻറ്​ പട്ടികയിൽ ഒമ്പതാം സ്​ഥാനത്തുള്ള നോർത്ത്​ ഇൗസ്​റ്റ്​ ആശ്വാസ ജയം തേടിയായിരുന്നു​ സ്വന്തം നാട്ടിലിറങ്ങിയത്​. 16 കളികളിൽ 6 ജയവുമായി 24 പോയിൻറ് ഉള്ള ബ്ലാസ്​റ്റേഴ്​സ്​​ പട്ടികയിൽ അഞ്ചാം സ്​ഥാനത്താണ്​. ഗോവയാണ്​ തൊട്ട്​ താഴെ. ഇനിയുള്ള കളികളുടെ ഫലങ്ങളും മറ്റ്​ ടീമുകളുടെ വിജയവും ആശ്രയിച്ചിരിക്കും മഞ്ഞ ജഴ്​സിക്കാരുടെ സെമി പ്രവേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsnorth eastisl 2017 - 2018
News Summary - ISL 2017-18 kerala blasters won -Sports news
Next Story