Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​രാ​ധ​ക...

ആ​രാ​ധ​ക ഹൃ​ദ​യ​ങ്ങ​ൾ​ക്കൊ​പ്പം കൊ​ടി​യേ​റ്റ് 

text_fields
bookmark_border
ആ​രാ​ധ​ക ഹൃ​ദ​യ​ങ്ങ​ൾ​ക്കൊ​പ്പം കൊ​ടി​യേ​റ്റ് 
cancel

കൊച്ചി: ആനയും അമ്പാരിയുമില്ലെങ്കിലും കാൽപന്ത് ഉത്സവത്തിന് ആരാധക ഹൃദയങ്ങൾക്കൊപ്പം കൊടിയേറ്റ് ^കൊച്ചി കലൂർ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗി​െൻറ നാലാം സീസണിന് ഒറ്റവാചകത്തിൽ നൽകാൻ പറ്റിയ വിശേഷണം. ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ബ്ലാസ്​റ്റേഴ്സി​െൻറ ഹോംഗ്രൗണ്ടിലെ ഉദ്ഘാടന ചടങ്ങുകൾ കേരളം ആഘോഷിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിന്​ മുന്നോടിയായി സ്​റ്റേഡിയത്തിലെ വിളക്കുകൾ അണച്ചപ്പോൾ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾകൊണ്ട് ആരാധകർ ദീപക്കാഴ്ചയൊരുക്കി. ലോകത്തിലെ ഏറ്റവും ശബ്​ദായമാനമായ സ്​റ്റേഡിയം എന്ന പേര് അന്വർഥമാക്കിക്കൊണ്ട് ബ്ലാസ്​റ്റേഴ്സി​െൻറ വമ്പന്മാർക്കായി ആർപ്പുവിളികളുയർന്നു. അറബിക്കടലിലെ കുഞ്ഞോളങ്ങൾപോലെ സ്​റ്റേഡിയത്തിലാകെ അലകൾ തീർത്ത ആരവം പിന്നെ വൻ തിരമാലകൾപോലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു. 

ധൂം മചാലേ...
കൊച്ചിയെ ഇളക്കിമറിച്ചാണ് സൽമാൻ ഖാനും കത്രീന കൈഫും ഉദ്ഘാടന ചടങ്ങുകൾ നയിച്ചത്. കൃത്യം ആറരയോടെ ആരംഭിച്ച ചടങ്ങിൽ ധൂം മചാലേയുമായി ആദ്യം വേദിയിലെത്തിയത് കത്രീന കൈഫ്. സ്​റ്റേഡിയം ആർത്തലക്കുമ്പോൾ സൈക്കിളിൽ മൈതാനം ചുറ്റി സൽമാൻ ഖാനെത്തി. യഹാം ബി ഹോഗ.. വഹാം ബി ഹോഗ... ഗാനത്തിൽ തുടങ്ങിയ മെഡ്്ലെക്കൊപ്പം സൽമാനും കത്രീനയും ചേർന്നപ്പോൾ സ്​റ്റേഡിയം ഇളകിയാടി. തുടർന്ന് കളരിപ്പയറ്റി​െൻറ അകമ്പടിയോടെ ബ്ലാസ്​റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും ഉടമ സചിൻ ടെണ്ടുൽകറും വേദിയിലേക്ക്. അകമ്പടിയിൽ കലിപ്പടക്കണം കപ്പടിക്കണം ഗാനം. പിന്നാലെ ചാമ്പ്യന്മാരായ എ.ടി.കെയെ നയിക്കുന്ന ജോർഡി ഫിഗുറെസ് മോണ്ടെൽ ട്രോഫിയുമായെത്തി. തുടർന്ന് നിത അംബാനിയെത്തി. പിന്നാലെ കളിക്കാനുള്ള പന്തുമായി മലയാളത്തി​െൻറ പ്രിയതാരം മമ്മൂട്ടിയും വേദിയിലെത്തി. തികച്ചും അപ്രതീക്ഷിതമായിരുന്നു മമ്മൂട്ടിയുടെ സാന്നിധ്യം. ഒരു മണിക്കൂർ ഇടവേളക്കുശേഷം 7.55ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുടീമുകൾക്കും ഹസ്തദാനം ചെയ്തതോടെ മത്സരത്തിന് തുടക്കമായി.
 


മഞ്ഞപ്പടയുടെ പന്ത്രണ്ടാമൻ
വെള്ളിയാഴ്ച രാവിലെ മുതൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകർ സ്​റ്റേഡിയത്തിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. കലൂർ സ്​റ്റേഡിയവും പരിസരവും മഞ്ഞനിറം പൂണ്ടു. കേരളത്തി​െൻറ ആവേശം മുഴുവന്‍ ഉള്‍ക്കൊണ്ട് മഞ്ഞക്കടലായി സ്​റ്റേഡിയം ഇരമ്പിയാര്‍ത്തു. അഗ്‌നി പടര്‍ത്തുന്ന വേഗച്ചുവടുകളും കൗശലങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സി​​െൻറ വമ്പന്മാര്‍ പടക്കിറങ്ങിയപ്പോൾ ഗാലറി ശബ്​ദിച്ചുതുടങ്ങി. 40,000ത്തോളം കാണികളാണ് ഇന്നലെ സ്​റ്റേഡിയത്തിലെത്തിയത്. 

മഞ്ഞപ്പട, സൗത്ത് സോക്കേഴ്സ് എന്നീ ആരാധകക്കൂട്ടങ്ങളും നിരവധി ഫുട്ബാൾ ക്ലബുകളും ചെറുതും വലുതുമായ കളിപ്രേമികളും ചേർന്നാണ് സ്​റ്റേഡിയത്തിനകത്തും പുറത്തുമായി ആഘോഷത്തിന് നേതൃത്വം നൽകിയത്. ഒറ്റക്കെത്തിയവരും പങ്കുചേർന്നതോടെ സ്​റ്റേഡിയവും പരിസരവും ഉത്സവാന്തരീക്ഷത്തിലായി. ചെണ്ടമേളവും നാസിക് ഡോലും വുവുസേലയുമൊക്കെയായി കാണികൾ ഗാലറിയിൽ അനുനിമിഷം ശബ്​ദതാള വിസ്മയങ്ങൾ തീർത്തു. ആദ്യ നിമിഷം മുതൽ ബ്ലാസ്​റ്റേഴ്സിനായി അവർ ആർത്തുവിളിച്ചു. ബ്ലാസ്​റ്റേഴ്സി​െൻറ പന്ത്രണ്ടാമ​​െൻറ വീട് എന്നായിരുന്നു ഗാലറിയിൽ ഉയർന്ന പോസ്​റ്റർ. കഴിഞ്ഞ സീസണിലെ കലിപ്പടക്കി കപ്പടിക്കണമെന്ന ആഹ്വാനവും ഗാലറിയിൽ നിന്നുയർന്നു. ബ്ലാസ്​റ്റേഴ്സി​െൻറ മുന്നേറ്റങ്ങൾക്ക് സ്​റ്റേഡിയം നിറഞ്ഞ കൈയടി. പാഴായിപ്പോയ ഗോൾശ്രമങ്ങളിൽ നെടുവീർപ്പുകൾ. കൊൽക്കത്തയുടെ പാളിച്ചകളിൽ കൂവിവിളി. ഗോൾനേട്ടത്തിൽ സ്​റ്റേഡിയം ഇളകിയ ആഘോഷം. കൊൽക്കത്തക്കായുള്ള ചെറിയ കൈയടികൾ ഇതിനിടയിൽ മുങ്ങിപ്പോയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story