Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞക്കടലിൽ മുങ്ങുമോ...

മഞ്ഞക്കടലിൽ മുങ്ങുമോ നീലപ്പട; ബംഗളൂരുവിലെ പൂരം പൊടിപാറും

text_fields
bookmark_border
മഞ്ഞക്കടലിൽ മുങ്ങുമോ നീലപ്പട; ബംഗളൂരുവിലെ പൂരം പൊടിപാറും
cancel

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗി​​െൻറ നാലാം സീസണിലെ ആദ്യ മത്സരത്തിന്​ വെള്ളിയാഴ്​ച കൊച്ചിയിൽ വിസിൽ മുഴങ്ങു​ംമു​​േമ്പ ബംഗളൂരുവിലെ ആരാധകരുടെ നോട്ടം അവസാന മത്സരത്തിലേക്കാണ്​. മൂന്നര മാസത്തിന്​ ശേഷം നടക്കാനിരിക്കുന്ന കേരള ബ്ലാസ്​റ്റേഴ്​സും ബംഗളൂരു എഫ്​.സിയും തമ്മിലെ മത്സരമാണ്​ ഇരുടീമുകളുടെയും ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2018 മാർച്ച്​ ഒന്നിനാണ്​ ബംഗളൂരു എഫ്​.സിയുടെ അവസാന ഹോംമാച്ചിൽ ശ്രീ കണ്​ഠീരവ സ്​റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുക. മത്സരം മാർച്ചിലാ​െണങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിലെ പോർവിളി നേരത്തേ തുടങ്ങിക്കഴിഞ്ഞു. 

കണ്​ഠീരവ മഞ്ഞ പുതക്കും
ബംഗളൂരു എഫ്​.സിയും ബ്ലാസ്​റ്റേഴ്​സും തമ്മിലെ ആരാധക യുദ്ധത്തിന്​ പല കാരണങ്ങളുണ്ട്​. ആദ്യമായി ​െഎ.എസ്​.എല്ലിലെത്തിയ ബംഗളൂരു എ.എഫ്​.സിയുടെ ഹോം ഗ്രൗണ്ടായ കണ്​ഠീരവ സ്​റ്റേഡിയത്തെ മഞ്ഞ പുതപ്പിച്ച്​ മിനികൊച്ചിയാക്കാനുള്ള ബ്ലാസ്​റ്റേഴ്​സ്​ ആരാധകരായ ‘മഞ്ഞപ്പട’യുടെ ശ്രമം വെസ്​റ്റ്​ ബ്ലോക്ക്​ ബ്ലൂസ്​ എന്നറിയപ്പെടുന്ന ബംഗളൂരുവി​​െൻറ ആരാധകക്കൂട്ടത്തെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചത്​. ഒാൺ​ൈലനിൽ ടിക്കറ്റ്​ വിൽപന തുടങ്ങിയ നിമിഷം മുതൽ കൂട്ടമായി ടിക്കറ്റ്​ ബുക്ക്​ ചെയ്​താണ്​ മഞ്ഞപ്പട കണ്​ഠീരവ സ്​റ്റേഡിയം മഞ്ഞക്കടലാക്കാൻ ശ്രമം തുടങ്ങിയത്​. ഇൗസ്​റ്റ്​ അപ്പർ (പ്യൂമ സ്​റ്റാൻഡ്​) ഗാലറിയിൽനിന്നായിരുന്നു തുടക്കം. ഇൗ ഗാലറിയിൽ പകുതിയോളം ടിക്കറ്റ്​ ദിവസങ്ങൾക്കകം മഞ്ഞപ്പട ബുക്ക്​ ചെയ്​തതോടെ ബംഗളൂരു എഫ്​.സി മാനേജ്​മ​െൻറിന്​ അപകടം മണത്തു. ഉടൻ ബാക്കിയുള്ള പ്യൂമ സ്​റ്റാൻഡ്​ ടിക്കറ്റുകൾ ബ്ലോക്ക്​ ചെയ്​തു. തൊട്ടുതാഴെയുള്ള ഇൗസ്​റ്റ്​ ലോവർ ഗാലറിയിലെയും ടിക്കറ്റ്​ തടഞ്ഞുവെച്ചു. ഇതോടെ, പ്യൂമ സ്​റ്റാൻഡിനോട്​ ചേർന്നുള്ള നോർത്​​ അപ്പറിലേക്കായി (കിങ്​ ഫിഷർ സ്​റ്റാൻഡ്​) മഞ്ഞപ്പടയുടെ നോട്ടം. ഒന്നിച്ച്​ ആരവം മുഴക്കാൻ ഇൗ ഗാലറിയിൽ പരമാവധി ടിക്കറ്റുകൾ വാങ്ങിക്കൂട്ടുകയാണ്​ ബ്ലാസ്​റ്റേഴ്​സ്​ ആരാധകർ. ഇൗ ഗാലറിയിലെ ടിക്കറ്റും ബ്ലോക്ക്​ ചെയ്​താൽ ബംഗളൂരു എഫ്​.സിയുടെ സ്വന്തം ഗാലറിയായ വെസ്​റ്റ്​ ബ്ലോക്കിലും മഞ്ഞത്തിരയിളക്കം സൃഷ്​ടിക്കുമെന്നാണ്​ ആരാധകരുടെ മുന്നറിയിപ്പ്​. നീലപ്പട ആരാധകരുടെ കേന്ദ്രമായ വെസ്​റ്റ്​ ബ്ലോക്കിൽ ടിക്കറ്റ്​ ലഭ്യമാണ്​. പ്യൂമയിലാക​െട്ട 2500 രൂപയുടെ സീസൺ ടിക്കറ്റ്​ മാത്രമാണ്​ നൽകുന്നത്​. ആരാധകർ ഒരുമിക്കാതിരിക്കാൻ ടിക്കറ്റ്​ ബ്ലോക്ക്​ ചെയ്യുന്ന ബംഗളൂരു മാനേജ്​മ​െൻറി​​െൻറ നടപടി സ്​പോർട്​സ്​മാൻ സ്​പിരിറ്റിന്​ ചേർന്നതല്ലെന്ന്​ മഞ്ഞപ്പട കുറ്റപ്പെടുത്തുന്നു. 
അതേസമയം, കണ്​ഠീരവയിലെ ഏറ്റവും വലിയ ഗാലറി കൂടിയായ വെസ്​റ്റ്​ ബ്ലോക്കിൽ മാർച്ച്​ ഒന്നിലെ പോരാട്ടത്തി​​െൻറ ടിക്കറ്റുകൾ അധികം വിറ്റുപോയിട്ടില്ല. മഞ്ഞപ്പട പോലെ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന ആരാധകക്കൂട്ടമാണ്​ വെസ്​റ്റ്​ ബ്ലോക്ക്​ ബ്ലൂസ്​. എന്നാൽ, ഇവരിൽ ഏറിയ പങ്കും മലയാളികളുമുണ്ടായിരുന്നു എന്നതാണ്​ സത്യം. ദേശീയ ലീഗിലും എ.എഫ്​.സി കപ്പിലും ഛേത്രിക്കും കൂട്ടർക്കും കൈയടിച്ച മലയാളി ആരാധകർ ​ബംഗളൂരു ​െഎ.എസ്​.എല്ലിലേക്ക്​ വന്നപ്പോൾ ബ്ലാസ്​റ്റേഴ്​സിനെ ​ൈകവിട്ടില്ല. ഇ​േതാടെ, പടിഞ്ഞാറൻ ഗാലറി നിറക്കാൻ െഎ.പി.എല്ലിൽ ബംഗളൂരുവി​​െൻറ ടീമായ റോയൽ  ചലഞ്ചേഴ്​സി​​െൻറ  ക്രിക്കറ്റ്​ ഫാൻസിനെകൂടിയെത്തിക്കാനാണ്​ ശ്രമമെന്നറിയുന്നു. 


ചങ്കാണ്​ വിനീതും റിനോയും​; വേദനിപ്പിച്ചവർക്ക്​ മാപ്പില്ല
സുനിൽ ​​േഛത്രിക്കൊപ്പം ബംഗളൂരു എഫ്​.സിയുടെ ആക്രമണത്തി​​െൻറ കുന്തമുനയായിരുന്ന സി.കെ. വിനീതും പ്രതിരോധ മതിലായിരുന്ന റിനോ ആ​േൻറായും ഇപ്പോൾ ബ്ലാസ്​റ്റേഴ്​സിനൊപ്പമാണെന്നത്​ നീലപ്പടയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്​. ട്രാൻസ്​ഫർ തീരുമാനത്തിനുശേഷം ബംഗളൂരുവിലെ ക്ലബിലെത്തിയ തങ്ങളോട്​ പരസ്യമായി ആരാധകർ പ്രതിഷേധം പ്രകടിപ്പിച്ചത്​ വേദനിപ്പിച്ചതായി സി.കെ. വിനീതും വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി ബംഗളൂരുവി​​െൻറ മണ്ണിൽത്തന്നെ നൽകണമെന്നാണ്​ മഞ്ഞപ്പട ആരാധകരുടെ ആഗ്രഹം. ആ വിജയഗോൾ വിനീതി​​െൻറ ബൂട്ടിൽനിന്നുതന്നെ പിറക്ക​െട്ട എന്നും അവർ പ്രാർഥിക്കുന്നു. കേരള ബ്ലാസ്​റ്റേഴ്​സും ബംഗളൂരു എഫ്​.സിയും തമ്മിലെ ആദ്യ മത്സരം ഡിസംബർ 31ന്​ കൊച്ചിയിലാണ്​. കൊച്ചിയിലെ മഞ്ഞക്കടലിൽ വെസ്​റ്റ്​ ബ്ലോക്ക്​ ബ്ലൂസിന്​ പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ലെന്നും കണ്​ഠീരവ കൂടി മഞ്ഞ പുതപ്പിച്ച്​ ബംഗളൂരുവിനെ ഞെട്ടിക്കുകയാണ്​ തങ്ങളുടെ ലക്ഷ്യമെന്നും മഞ്ഞപ്പട ഫാൻസ്​ ബംഗളൂരു വിങ്​ അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ സീസണിൽ ചെന്നൈ മറീന അറീന സ്​റ്റേഡിയം മഞ്ഞക്കടലാക്കിയത്​ ബ്ലാസ്​റ്റേഴ്​സി​​െൻറ ട്രാവലിങ്​ ഫാൻസ്​ ആണ്​. ഇത്തവണ ബ്ലാസ്​റ്റേഴ്​സി​​െൻറ മത്സരങ്ങൾ അരങ്ങേറു​േമ്പാൾ ചെന്നൈക്കൊപ്പം ബംഗളൂരുവും മഞ്ഞപുതപ്പിക്കുമെന്നാണ്​ ആരാധകരുടെ വാഗ്​ദാനം. ഇതി​​െൻറ ട്രോളുകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്​.


ആദ്യ പോരിൽ മഞ്ഞപ്പടക്ക്​ ജയം
കളി തുടങ്ങുംമു​േമ്പ വെസ്​റ്റ്​ ബ്ലോക്ക്​ ബ്ലൂസി​​െൻറ നെഞ്ചിൽ ചവിട്ടിയാണ്​ മഞ്ഞപ്പട ഫാൻസി​​െൻറ വരവ്​. കായികരംഗത്ത്​ ഇന്ത്യയിലെ ഇൗ വർഷത്തെ മികച്ച ആരാധകക്കൂട്ടത്തെ കണ്ടെത്താനായി വിരാട്​ കോഹ്​ലി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒാൺ​ൈലൻ വോ​െട്ടടുപ്പിൽ ഒന്നാമതെത്തിയത്​ ബ്ലാസ്​റ്റേഴ്​സി​​െൻറ ആരാധകരായ മഞ്ഞപ്പടയായിരുന്നു. അവർ മറികടന്നതാക​െട്ട ബംഗളൂരു എഫ്​.സിയുടെ വെസ്​റ്റ്​ ബ്ലോക്ക്​ ബ്ലൂസ്​, ​െഎ.പി.എൽ ടീമായ ബംഗളൂരു റോയൽ ചലഞ്ചേഴ്​സി​​െൻറ നമ്മ ടീം ആർ.സി.ബി, ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​​െൻറ ആരാധകരായ ഭാരത്​ ആർമി എന്നിവയെയാണ്​ മഞ്ഞപ്പട പിന്നിലാക്കിയത്​. 
​എ.എഫ്​.സി കപ്പി​െൻറ ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ടീമായ ബംഗളൂരു എഫ്​.സി ചില്ലറ ടീമ​െല്ലന്ന്​ ബ്ലാസ്​റ്റേഴ്​സ്​ ആരാധകർക്കുമറിയാം. അതുകൊണ്ടാണ്​ െഎ.എസ്​.എൽ ഫൈനലിൽ രണ്ടു തവണ തങ്ങളെ മുട്ടുകുത്തിച്ച കൊൽക്കത്തയെക്കാളും ബ്ലാസ്​റ്റേഴ്​സി​​െൻറ എതിരാളികളായി ബംഗളൂരുവിനെ ആരാധകർ കാണുന്നത്​. കൊമ്പന്​ കൊമ്പനെ തന്നെ പോരിന്​ കിട്ടു​േമ്പാൾ കളി പൊടിപാറുമെന്ന്​ തീർച്ച. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story