Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമലയാളത്തിൽ പിന്തുണതേടി...

മലയാളത്തിൽ പിന്തുണതേടി ഇയാൻ ഹ്യൂം

text_fields
bookmark_border
മലയാളത്തിൽ പിന്തുണതേടി ഇയാൻ ഹ്യൂം
cancel
മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നും ന​ന്ദി​പ​റ​ഞ്ഞ ഇ​യാ​ൻ ഹ്യൂം ​മ​ല​യാ​ള​ത്തി​ൽ ടീ​മി​ന് പി​ന്തു​ണ​യും തേ​ടി. ‘ഞാ​ൻ തി​രി​കെ​യെ​ത്തി​യി​രി​ക്കു​ന്നു. ബ്ലാ​സ്​​റ്റേ​ഴ്സി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സീ​സ​ണി​ൽ നി​ങ്ങ​ൾ വ​ള​രെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചു. ടീം ​മാ​റി​യ​പ്പോ​ഴും അ​ത് തു​ട​ർ​ന്നു. നി​ങ്ങ​ളു​ടെ പി​ന്തു​ണ ഇ​നി​യും ആ​വ​ശ്യ​മാ​ണ്. ഇ​ന്ത്യ​യിെ​ല ഏ​റ്റ​വും മി​ക​ച്ച ആ​രാ​ധ​ക​രാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​നു​ള്ള​തെ​ന്നും ഹ്യൂം ​പ​റ​ഞ്ഞു. 

അ​വ​താ​ര​ക​ർ നി​ർ​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് മ​ല​യാ​ളി​ക​ളു​ടെ ഹ്യൂ​മേ​ട്ട​ൻ മ​ല​യാ​ള​ത്തി​ൽ പി​ന്തു​ണ തേ​ടി​യ​ത്. അ​വ​താ​ര​ക​ൻ പ​റ​ഞ്ഞു​കൊ​ടു​ത്ത വാ​ക്കു​ക​ൾ പി​ടി​കി​ട്ടാ​തി​രു​ന്ന താ​ര​ത്തി​ന് സ​ഹാ​യ​വു​മാ​യി അ​ജി​ത്ത്​ ശി​വ​നെ​ത്തി. തു​ട​ർ​ന്ന് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​നെ സ​പ്പോ​ർ​ട്ട് ചെ​യ്യ​ണം എ​ന്ന് ഹ്യൂം ​പ​റ​ഞ്ഞു​നി​ർ​ത്തി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ നി​ർ​ത്താ​തെ കൈ​യ​ടി​ച്ചു. 
ബ്ലാ​സ്​​റ്റേ​ഴ്സി​നൊ​പ്പം ക​ളി​ക്കാ​നാ​കു​ന്ന​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ല്ലാ​വ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​മു​ണ്ടാ​ക​ണ​മെ​ന്നും അ​ജി​ത്ത്​ പ​റ​ഞ്ഞു. ക​ളി​ക്ക​ള​ത്തി​ൽ നി​ൽ​ക്കു​ന്ന അ​തേ അ​നു​ഭ​വ​മാ​ണ് ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ന​ൽ​കു​ന്ന​തെ​ന്ന് റി​നോ ആ​േ​ൻ​റാ പ​റ​ഞ്ഞു. പ​ര​മാ​വ​ധി ആ​ളു​ക​ൾ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തു​ക. വ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ ടി.​വി​യി​ൽ ക​ളി ക​ണ്ടും പ്ര​ത്സോ​ഹി​പ്പി​ക്ക​ണ​മെ​ന്ന് റി​നോ പ​റ​ഞ്ഞു. 

സു​ഖ​മാ​ണോ എ​ന്ന് മ​ല​യാ​ള​ത്തി​ൽ ചോ​ദി​ച്ചാ​യി​രു​ന്നു സി​ങ്തോ​യു​ടെ തു​ട​ക്കം. ക​ളി​ക്ക​ള​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രി​ക്കും നി​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് പ​റ​ഞ്ഞ സി​ങ്തോ മ​ല​യാ​ള​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersIain Humefootballmalayalam newssports newsISL 2017
News Summary - Iain Hume -Sports news
Next Story