Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.എസ്​.എൽ: ആദ്യ...

​െഎ.എസ്​.എൽ: ആദ്യ പോരാട്ടം ബ്ലാസ്​റ്റേഴ്​സും കൊൽക്കത്തയും തമ്മിൽ

text_fields
bookmark_border
​െഎ.എസ്​.എൽ: ആദ്യ പോരാട്ടം ബ്ലാസ്​റ്റേഴ്​സും കൊൽക്കത്തയും തമ്മിൽ
cancel

മുംബൈ: കൗമാര ലോകകപ്പി​​​​െൻറ ആരവങ്ങൾക്ക്​ പിന്നാലെ ​െഎ.എസ്​.എൽ നാലാം സീസണിന്​ നവംബർ 17 ന്​ തുടക്കമാവു​േമ്പാൾ, ആദ്യ മത്സരത്തിൽ നേർക്കുനേർ എത്തുന്നത്​ കഴിഞ്ഞ സീസണിലെ ഫൈനലിസ്​റ്റുകളായ കേരള ബ്ലാസ്​റ്റേഴ്​സും കൊൽക്കത്തയും. എ.ടി.കെയുടെ തട്ടകമായ വിവേ​കാന്ദ സ്​റ്റേഡിയത്തിൽ എട്ടുമണിക്കാണ്​ ആരാധകർ കാത്തിരിക്കുന്ന​ ഉദ്​ഘാടന മത്സരം. രണ്ടു തവണ കേരള ബ്ലാസ്​റ്റേഴ്​സി​​​​െൻറ കിരീട കുതിപ്പിലേക്കുള്ള വഴിമുടക്കികളായ കൊൽക്കത്ത, ഇത്തവണ അമർ തമർ കൊൽക്കത്ത(എ.ടി.കെ)യെന്ന പേരിലാണ്​ എത്തുന്നത്​. നവംബർ 24ന്​ ജംഷഡ്​പൂർ എഫ്​.സിക്കെതിരെയാണ്​ കൊച്ചിലെ ആദ്യ മത്സരം.

പുതിയ സീസണിൽ ​ബംഗളൂരു എഫ്​.സി, ജംഷഡ്​പൂർ എഫ്​.സി എന്നീ രണ്ടു ടീമുകൾ കൂടിചേർന്നതോടെ പത്തുടീമുകളുടെ 95 മത്സരങ്ങളാണ്​ ആകെയുള്ളത്​. രണ്ടു പാദങ്ങളടങ്ങിയ സെമി, ഫൈനൽ മത്സരങ്ങൾ മാർച്ചിൽ നടക്കും. വൈകീട്ട്​ 5:30നും രാത്രി എട്ടിനും ആരംഭിക്കുന്ന മത്സരങ്ങൾ ബുധൻ മുതൽ ശനിവരെയുള്ള ദിവസങ്ങളിലായിരിക്കും. മലയാളിതാരം അനസ്​ എടത്തൊടികയുടെ ജംഷഡ്​പൂർ എഫ്​.സിക്ക്​ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡാണ്​ ആദ്യ എതിരാളി.

മഹാരാഷ്​ട്ര ഡർബിപോരാട്ടമായ എഫ്​.സി പൂണെ^മുംബൈ സിറ്റി മത്സരം നവംബർ 29നാണ്​. ഡിസംബർ ഒന്നിനാണ്​ ജംഷട്ട്​പൂർ എഫ്​.സി ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്​. 77 വിദേശ താരങ്ങൾക്കും 166 ആഭ്യന്തര താരങ്ങൾക്കുമായി 132.75 കോടിയാണ്​ പത്തു ക്ലബുകൾ ആകെ ചെലവഴിച്ചത്​. കഴിഞ്ഞ സീസണിൽ ആറു വിദേശ താരങ്ങൾക്ക്​ കളത്തിലിറങ്ങാനായിരുന്നെങ്കിൽ ഇത്തവണ അഞ്ചാക്കിക്കുറച്ചിട്ടുണ്ട്​. 

ക​ച്ച മു​റു​ക്കി കൊ​മ്പ​ന്മാ​ർ
​കൊ​ച്ചി: കൗ​മാ​ര ലോ​ക​ക​പ്പി​െൻറ താ​ള​ത്തി​ൽ​നി​ന്ന് കൊ​ച്ചി ഉ​ണ​രു​ന്ന​ത് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​െൻറ ആ​ര​വ​ങ്ങ​ളി​ലേ​ക്ക്. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​െൻറ ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളും പ്രീ​ക്വാ​ർ​ട്ട​റും ക്വാ​ർ​ട്ട​റും അ​വ​സാ​നി​ച്ച് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ കേ​ര​ള കൊ​മ്പ​ന്മാ​രു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​കും. ഐ.​എ​സ്.​എ​ൽ നാ​ലാം സീ​സ​ണി​ലെ കൊ​ച്ചി​യി​ലെ അ​ങ്ക​ത്തി​ന് 24ന് ​അ​ര​ങ്ങു​ണ​രും. ക​ന്നി​ക്കാ​രാ​യ ജം​ഷ​ഡ്പു​ർ എ​ഫ്.​സി​ക്കെ​തി​രെ​യാ​ണ് ആ​ദ്യ ഹോം ​മ​ത്സ​രം. ഹൈദരാബാദിലുള്ള ടീം വി​ദേ​ശ പ​രി​ശീ​ല​ന​ത്തി​നാ​യി അ​ടു​ത്ത​യാ​ഴ്ച സ്പെ​യി​നി​ലേ​ക്കും പ​റ​ക്കും. മി​ക​ച്ച ആ​ക്ര​മ​ണ നി​ര​യു​മാ​യാ​ണ് ഇ​ത്ത​വ​ണ കൊ​മ്പ​ന്മാ​ർ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ ഹ്യൂ​മേ​ട്ട​ൻ ഇ​യാം ഹ്യൂം ​തി​രി​ച്ചെ​ത്തി. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ​നി​ന്ന് ബെ​ർ​ബ​റ്റോ​വി​നെ വാ​ങ്ങി. 

ഹോം മത്സരങ്ങൾ
ന​വം​ബ​ര്‍ 24: ജം​ഷ​ഡ്പു​ര്‍ എ​ഫ്‌.​സി
ഡി​സം​ബ​ര്‍ മൂ​ന്ന്: മും​ബൈ സി​റ്റി എ​ഫ്‌.​സി
ഡി​സം​ബ​ര്‍ 15: നോ​ര്‍ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്ഡി
​സം​ബ​ര്‍ 31: ബം​ഗ​ളൂ​രു എ​ഫ്‌.​സി
2018 ജ​നു​വ​രി 4: പു​ണെ സി​റ്റി എ​ഫ്‌.​സി
ജ​നു​വ​രി 21: എ​ഫ്‌.​സി ഗോ​വ
ജ​നു​വ​രി 27: ഡ​ല്‍ഹി ഡൈ​നാ​മോ​സ് 
ഫെ​ബ്രു​വ​രി ഒ​മ്പ​ത്: കൊ​ല്‍ക്ക​ത്ത 
ഫെ​ബ്രു​വ​രി 23: ചെ​ന്നൈ​യി​ന്‍ എ​ഫ്‌.​സി

എ​വേ മ​ത്സ​ര​ങ്ങ​ള്‍ 
ന​വം​ബ​ര്‍ 17: അ​ത്‌​ല​റ്റി​കോ ഡി ​കൊ​ല്‍ക്ക​ത്ത 
ഡി​സം​ബ​ര്‍ ഒ​മ്പ​ത്: എ​ഫ്‌.​സി ഗോ​വ 
ഡി​സം​ബ​ര്‍ 22: ചെ​ന്നൈ​യി​ന്‍ എ​ഫ്‌.​സി 
2018 ജ​നു​വ​രി 10: ഡ​ല്‍ഹി ഡൈ​നാ​മോ​സ് 
ജ​നു​വ​രി 14: മും​ബൈ സി​റ്റി എ​ഫ്‌.​സി 
ജ​നു​വ​രി 17: ജം​ഷ​ഡ്പു​ര്‍ എ​ഫ്‌.​സി 
ഫെ​ബ്രു​വ​രി 2: പു​ണെ സി​റ്റി എ​ഫ്‌.​സി 
ഫെ​ബ്രു​വ​രി 17: നോ​ര്‍ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ് 
മാ​ര്‍ച്ച് 1: ബം​ഗ​ളൂ​രു എ​ഫ്‌.​സി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017-18fixturesschedule
News Summary - ISL 2017-18 full fixtures and schedule announced -Sports news
Next Story