Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ത്യ ഇ​ന്ന്​...

ഇ​ന്ത്യ ഇ​ന്ന്​ മൊ​റീ​ഷ്യ​സി​നെ​തി​രെ

text_fields
bookmark_border
football
cancel

മും​ബൈ: കി​ർ​ഗി​സ്​​താ​നെ​യും മ്യാ​ന്മ​റി​നെ​യും തോ​ൽ​പി​ച്ച്​ എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ്​ യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക്​ ഇ​ന്ന്​ മു​ത​ൽ സ​ന്നാ​ഹ പോ​രാ​ട്ടം. ഗ്രൂ​പ്പി​ലെ മൂ​ന്നാം രാ​ജ്യ​മാ​യ മ​ക്കാ​വോ​യു​മാ​യു​ള്ള എ​വേ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ്​ ഇ​ന്ത്യ ത്രി​രാ​ഷ്​​ട്ര പ​ര​മ്പ​ര​യി​ൽ പ​ന്തു​ത​ട്ടു​ന്ന​ത്. മൊ​റീ​ഷ്യ​സ്, സെ​​ൻ​റ്​ കി​റ്റ്​​സ്​ ആ​ൻ​ഡ്​ ന​വീ​സ്​ എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ടീ​മു​ക​ൾ.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ ഇ​ന്ന്, മൊ​റീ​ഷ്യ​സി​നെ നേ​രി​ടും. നി​ല​വി​ൽ 97ാം റാ​ങ്കി​ലു​ള്ള ഇ​ന്ത്യ​ക്ക്​ മൊ​റീ​ഷ്യ​സി​നെ എ​ളു​പ്പം മ​റി​ക​ട​ക്കാ​നാ​വും. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 160ാം സ്​​ഥാ​ന​ത്താ​ണ്​ ഇ​വ​ർ. ആ​ഗ​സ്​​റ്റ്​ 25നാ​ണ്​ അ​റ്റ്​​ലാ​ൻ​റി​ക്​- ക​രീ​ബി​യ​ൻ സ​മു​ദ്ര​ത്തി​നി​ട​യി​ലു​ള്ള ദ്വീ​പ്​ രാ​ഷ്​​ട്ര​മാ​യ സ​െൻറ്​ കി​റ്റ്​​സ്​ ആ​ൻ​ഡ്​ ന​വീ​സു​മാ​യു​ള്ള മ​ത്സ​രം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 125ാം സ്​​ഥാ​ന​ത്താ​ണ്​ ഇ​വ​ർ. 

ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ടി​ലെ ഗ്രൂ​പ്​ എ​യി​ൽ നി​ല​വി​ൽ ഇ​ന്ത്യ​യാ​ണ്​ ഒ​ന്നാ​മ​ത്. മ്യാ​ന്മ​റി​നെ​യും കി​ർ​ഗി​സ്​​താ​നെ​യും തോ​ൽ​പി​ച്ച്​ ആ​റു​പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. മ്യാ​ന്മ​റി​നെ​തി​രാ​യ എ​വേ​മ​ത്സ​ര​ത്തി​ൽ 1-0ന്​ ​വി​ജ​യി​ച്ച ഇ​ന്ത്യ, കി​ർ​ഗി​സ്​​താ​നെ സ്വ​ന്തം മ​ണ്ണി​ൽ ഇ​തേ സ്​​കോ​റി​ന്​ മ​റി​ക​ട​ന്നി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsMoureesesAFC Asian CupIndia News
News Summary - India Vs Moureeses - Sports News
Next Story