Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ​ല​യാ​ളി താ​രത്തിലൂടെ...

മ​ല​യാ​ളി താ​രത്തിലൂടെ ഇ​റ്റ​ലി​യെ ത​ക​ർ​ത്ത്​ ഇ​ന്ത്യ​ൻ കൗ​മാ​രം

text_fields
bookmark_border
മ​ല​യാ​ളി താ​രത്തിലൂടെ ഇ​റ്റ​ലി​യെ ത​ക​ർ​ത്ത്​ ഇ​ന്ത്യ​ൻ കൗ​മാ​രം
cancel

റോം: ​അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക്​ ആ​ത്​​മ​വി​ശ്വാ​സ​മാ​യി ഇ​റ്റ​ലി​ക്കെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം. ​ലോ​ക​ഫു​ട്​​ബാ​ളി​ലെ ക​രു​ത്തു​റ്റ പ്ര​തി​രോ​ധ​നി​ര​ക്കാ​രു​ടെ ഇ​ളം ത​ല​മു​റ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന്​ വീ​ഴ്​​ത്തി ഇ​ന്ത്യ​യു​ടെ യൂ​റോ​പ്യ​ൻ പ​ര്യ​ട​നം. ഇ​റ്റ​ലി​യി​ലെ അ​റി​സോ​യി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​യെ കാ​ഴ്​​ച​ക്കാ​രാ​ക്കി സു​ന്ദ​ര​മാ​യ ക​ളി പു​റ​ത്തെ​ടു​ത്താ​ണ്​ ഇ​ന്ത്യ കാ​ത്തി​രി​ക്കു​ന്ന ലോ​ക​മാ​മാ​ങ്ക​ത്തി​ലേ​ക്ക്​ ആ​രാ​ധ​ക​ർ​ക്ക്​ പ്ര​തീ​ക്ഷ​ക്കു​ള്ള വ​ക​യൊ​രു​ക്കി​യ​ത്. 

ക​ളി​യു​ടെ 31ാം മി​നി​റ്റി​ൽ അ​ഭി​ജി​ത്തി​ലൂ​ടെ ലീ​ഡ്​ പി​ടി​ച്ച ഇ​ന്ത്യ​ക്ക്, ര​ണ്ടാം പ​കു​തി​യി​ലെ 75ാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം രാ​ഹു​ൽ പ്ര​വീ​ൺ ര​ണ്ടാം ഗോ​ൾ സ​മ്മാ​നി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്​ രാ​ഹു​ൽ. ക്രൊ​യേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 17 ​യൂ​റോ ക​പ്പ്​ ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യെ​ത്തി​യ​താ​ണ്​ ഇ​റ്റാ​ലി​യ​ൻ ടീം. ​പോ​ർ​ചു​ഗ​ലി​ലും ഫ്രാ​ൻ​സി​ലും ക​ളി​ച്ചെ​ത്തി​യ ഇ​ന്ത്യ​യു​ടെ യൂ​റോ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ജ​യ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u17 fifa world cup
News Summary - India U-17 team record stunning 2-0 win over Italy in friendly fixture
Next Story