Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്​ പ്രീമിയർ...

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ് ക്ലബുകൾ ഇന്ത്യയിൽ കളിക്കും

text_fields
bookmark_border
ഇംഗ്ലീഷ്​ പ്രീമിയർ ലീഗ് ക്ലബുകൾ ഇന്ത്യയിൽ കളിക്കും
cancel

ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ്​ ഇന്ത്യൻ ഫുട്​ബാളി​​െൻറ മുഖഛായ മാറ്റുമെന്ന്​ ഉറപ്പാണ്​. അത് മറ്റാരേക്കാളും​ കേന്ദ്ര കായിക മന്ത്രാലയത്തിനറിയാം. അതുകൊണ്ടുതന്നെ, ഇനി ഇന്ത്യൻ ഫുട്​ബാളി​​െൻറ ഉയർച്ച ഉറപ്പാക്കുന്നതിനുവേണ്ട എല്ലാ വഴികളും മന്ത്രാലയം ആരായുകയാണ്​. ഫിഫ ലോകകപ്പിനുപിന്നാലെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബുകളുടെ സൗഹൃദ മത്സരങ്ങൾക്കു കൂടി രാജ്യത്ത്​ വേദിയൊരുക്കാനുള്ള കായിക മന്ത്രാലയത്തി​​െൻറ ശ്രമം ആ വഴിക്കുള്ളതാണ്​. കഴിഞ്ഞമാസം യു.കെ സന്ദർശിച്ച കായിക മന്ത്രാലയ സെക്രട്ടറി ഇൻജെതി ശ്രീനിവാസ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗി​​െൻറ അന്താരാഷ്​ട്ര റിലേഷൻസ്​ മാനേജർ ടിം വൈനുമായി ഇതുസംബന്ധിച്ച പ്രാഥമിക ചർച്ച നടത്തി.

മത്സരങ്ങൾക്ക്​ വേദിയാവാൻ നിരവധി സംസ്​ഥാനങ്ങൾ മുന്നോട്ട്​ വന്നിട്ടുണ്ടെന്നും, അവർക്ക്​ ആവശ്യമായ എല്ലാ സഹായം ചെയ്യുമെന്ന്​ ശ്രീനിവാസ്​ ഒരു ദേശീയ മാധ്യമത്തോട്​ പറഞ്ഞു. ഇന്ത്യയിൽ ഫുട്​ബാളി​​െൻറ വികസനം സംബന്ധിച്ചും ഇംഗ്ലീഷ്​ ക്ലബുകളെ ഇന്ത്യയിലെത്തിക്കുന്നത്​ സംബന്ധിച്ചും ചർച്ച ചെയ്​തതായി ടിം വൈനും പ്രതികരിച്ചു. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രീമിയർ ലീഗി​​െൻറ പ്രീസീസൺ മത്സരങ്ങൾ യൂറോപിന്​ പുറത്തുള്ള വേദികളിൽവെച്ച്​ നടക്കുന്നുണ്ട്​. ഇങ്ങനെ ഹോങ്​കോങ്​, താൻസാനിയ എന്നിവിടങ്ങളിൽ ഇംഗ്ലീഷ്​ ക്ലബുകൾ കളിച്ചിരുന്നു. ഫുട്​ബാളിന്​ ഇന്ത്യയിലുള്ള വാണിജ്യസാധ്യതകൾ തന്നെയാണ്​ പ്രീമിയർ ലീഗ്​ സംഘാടകരെയും ആകർഷിക്കുന്നത്​. അന്താരാഷ്​ട്ര നിലവാരമുള്ള അടിസ്​ഥാനസൗകര്യങ്ങളുടെ അപര്യാപ്​തതയാണ്​ ഇത്രയും നാൾ വമ്പൻ ടീമുകളെ ഇന്ത്യയിൽ ചുവടുവെക്കുന്നതിൽനിന്നും പിന്തിരിപ്പിച്ചതെങ്കിൽ, ഫിഫ ലോകകപ്പോടുകൂടി ഫുട്​ബാൾ ഭൂപടത്തിൽ രാജ്യത്തി​​െൻറ മാറിയ വിലാസം കുറിക്കാനാവുമെന്ന്​ തന്നെയാണ്​ അധികൃതരുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsoff-seasonIndia NewsEnglish Premier League
News Summary - India eye hosting English Premier League teams during off-season-Sports news
Next Story