Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ​യ്​​നി​ന്​ നാ​ലു...

കെ​യ്​​നി​ന്​ നാ​ലു ഗോ​ൾ, ലെ​സ്​​റ്റ​റി​നെ​തി​രെ ടോ​ട്ട​ൻ​ഹാ​മി​ന്​ 6-1 ജ​യം

text_fields
bookmark_border
കെ​യ്​​നി​ന്​ നാ​ലു ഗോ​ൾ, ലെ​സ്​​റ്റ​റി​നെ​തി​രെ ടോ​ട്ട​ൻ​ഹാ​മി​ന്​ 6-1 ജ​യം
cancel
ലെ​സ്​​റ്റ​ർ സി​റ്റി: ഹാ​രി കെ​യ്​​നും ടോ​ട്ട​ൻ​ഹാ​മും ചേ​ർ​ന്ന്​ ലെ​സ്​​റ്റ​ർ സി​റ്റി​യെ നാ​ട്ടു​കാ​ർ​ക്കു​ മു​ന്നി​ൽ നാ​ണം​കെ​ടു​ത്തി. ലെ​സ്​​റ്റ​റി​​െൻറ പോ​സ്​​റ്റി​ലേ​ക്ക്​ നാ​ലു ഗോ​ളു​ക​ൾ തൊ​ടു​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ്​ ടോ​പ്​ സ​്​​കോ​റ​ർ പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്തെ​ത്തി​യ ഹാ​രി കെ​യ്​​​നി​​െൻറ ക​ളി​മി​ക​വി​ൽ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക്​ പ​ഴ​യ ചാ​മ്പ്യ​ന്മാ​രെ ടോ​ട്ട​ൻ​ഹാം ത​ക​ർ​ത്തു​ക​ള​ഞ്ഞു. 29 മ​ത്സ​രം മാ​ത്രം ക​ളി​ച്ച്​ 26 ഗോ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി​യ കെ​യ്​​നി​നു​ പി​ന്നി​ൽ 36 മ​ത്സ​ര​ത്തി​ൽ 24 ഗോ​ൾ നേ​ടി​യ ലു​കാ​കു​വാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്. ഇ​തോ​ടെ, ലീ​ഗി​ൽ ഒ​രു മ​ത്സ​രം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നു വേ​ണ്ടി​യു​ള്ള മ​ത്സ​രം ക​ടു​ത്തു. ടോ​ട്ട​ൻ​ഹാ​മി​നാ​യി കൊ​റി​യ​ൻ താ​രം സ​ൺ ഹു​വാ​ങ്​ മി​ൻ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ലെ​സ്​​റ്റ​റി​​െൻറ ആ​ശ്വാ​സ​ഗോ​ൾ ബെ​ൻ ചി​ൽ​വെ​ലി​​െൻറ വ​ക​യാ​യി​രു​ന്നു. 
 

25ാം മി​നി​റ്റി​ലാ​ണ്​ ഹാ​രി കെ​യ്​​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. ഹു​യാ​ങ്​ മി​ൻ സ​ണി​​െൻറ പാ​സി​ൽ പ്ര​തി​രോ​ധ നി​ര​യെ ഭേ​ദി​ച്ച ​േപ്ല​സി​ങ്ങി​ലൂ​ടെ കെ​യ്​​ൻ ലെ​സ്​​റ്റ​റി​​െൻറ വ​ല​കു​ലു​ക്കി. 36ാം മി​നി​റ്റി​ൽ ഹു​യാ​ങ്​ മി​ൻ സ​ണി​​െൻറ വ​ക ര​ണ്ടാം ഗോ​ൾ എ​ത്തി. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​റി​ലെ​ത്തി​​യ​പ്പോ​ഴാ​ണ്​ ​െല​സ്​​റ്റ​റി​​െൻറ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തി ആ​ദ്യ ഗോ​ളെ​ത്തി​യ​ത്. സ്​​ഥാ​നം​തെ​റ്റി പെ​നാ​ൽ​റ്റി ബോ​ക്​​സി​ന്​ പു​റ​ത്തു​കൂ​ടി അ​ല​ഞ്ഞു​ന​ട​ന്ന ഗോ​ളി​യെ കാ​ഴ്​​ച​ക്കാ​ര​നാ​ക്കി നി​ർ​ത്തി ബെ​ൻ ചി​ൽ​വെ​ൽ ആ​ശ്വാ​സ ഗോ​ൾ നേ​ടി. നാ​ലു മി​നി​റ്റി​ന​പ്പു​റം ലെ​സ്​​റ്റ​റി​​െൻറ മൂ​ന്നാം ഗോ​ൾ നേ​ടി ഹാ​രി കെ​യ്​​ൻ ലു​കാ​കു​വി​​െൻറ ഒ​പ്പ​മെ​ത്തി. ലെ​സ്​​റ്റ​ർ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി ചി​ത​റി​ത്തെ​റി​ച്ച പ​ന്ത്​ കെ​യ്​​നി​​െൻറ ത​ല​യി​ലൂ​ടെ ഗോ​ൾ​വ​ല​യി​ലെ​ത്തി. 88ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ബോ​ക്​​സി​ന്​ പു​റ​ത്തു​നി​ന്ന്​ തൊ​ടു​ത്ത ഷോ​ട്ടി​ലൂ​ടെ 23കാ​ര​നാ​യ കെ​യ്​​ൻ പ്രീ​മി​യ​ർ ലീ​ഗ്​ ഗോ​ള​ടി​ക്കാ​രു​ടെ ത​ല​പ്പ​ത്തെ​ത്തി. ഇ​ൻ​ജു​റി ടൈ​മി​​െൻറ അ​വ​സാ​ന മി​നി​റ്റി​ൽ സ​മാ​ന​മാ​യ ഗോ​ൾ നേ​ടി കെ​യ്​​ൻ ഒ​ന്നാം സ്​​ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leicester citytottenhamHarry Kane
News Summary - Harry Kane Slams Four as Tottenham Thrash Leicester
Next Story