Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 9:57 PM GMT Updated On
date_range 22 April 2017 9:57 PM GMTജയം; സെവിയ്യ അത്ലറ്റികോ മഡ്രിഡിനോടൊപ്പം
text_fieldsbookmark_border
മഡ്രിഡ്: സ്പാനിഷ് ലീഗിൽ 33ാം മത്സരത്തിനിറങ്ങിയ സെവിയ്യ, ഗ്രനഡയെ തോൽപിച്ച് പോയൻറ് പട്ടികയിൽ അത്ലറ്റികോ മഡ്രിഡിനൊപ്പമെത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജോർജ് സാംേപാളിയും സംഘവും ദുർബലരായ ഗ്രനഡയെ മറികടന്നത്. ജയത്തോടെ 65 പോയൻറുമായാണ് സെവിയ്യ ഒരുകളി കുറവ് കളിച്ച അത്ലറ്റികോ മഡ്രിഡിനൊപ്പമെത്തിയത്. ബ്രസീൽ താരം ഗൻസോ നേടിയ രണ്ടു ഗോളിലാണ് സെവിയ്യയുടെ ജയം. വലൻസിയയോടേറ്റ ഗോൾരഹിത സമനിലക്കുശേഷം സെവിയ്യയുടെ തിരിച്ചുവരവാണിത്. മറ്റൊരു മത്സരത്തിൽ മലാഗ വലൻസിയയെ 2-0ത്തിന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story