Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​കു​ല​ത്തി​ന്​ ...

ഗോ​കു​ല​ത്തി​ന്​  ആ​ശ്വാ​സ ജ​യം

text_fields
bookmark_border
kivi
cancel

​ചെ​ന്നൈ: തു​ട​ർ​തോ​ൽ​വി​ക​ളു​മാ​യി പ്ര​തി​രോ​ധ​ത്തി​ലാ​യ ഗോ​കു​ല​ത്തി​ന്​ ഒ​ടു​വി​ൽ ആ​ശ്വാ​സ ജ​യം. അ​യ​ൽ​ക്കാ​രാ​യ ചെ​ന്നൈ സി​റ്റി​െ​യ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഗോ​കു​ലം വി​ജ​യ​വ​ഴി​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​ത്. നാ​ഗാ​ലാ​ൻ​ഡ്​ താ​രം കി​വി സി​മോ​മി​യാ​ണ്​ ഗോ​കു​ല​ത്തി​​െൻറ വി​ജ​യ​ഗോ​ൾ ​കു​റി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചു തോ​ൽ​വി​ക​ൾ​ക്കു ശേ​ഷ​മാ​ണ്​ ഗോ​കു​ല​ത്തി​​െൻറ വി​ജ​യം. 

നാ​ലു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ്​ ​ഗോ​കു​ലം കോ​ച്ച്​ ബി​നോ ജോ​ർ​ജ്​ ടീ​മി​െ​ന അ​യ​ൽ​നാ​ട്ടു​കാ​ർ​ക്കെ​തി​രെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. നി​റ​ഞ്ഞു​ക​ളി​ച്ച ​ഗോ​കു​ല​ത്തി​ന്​ തു​ട​ക്കം മു​ത​ലേ അ​വ​സ​ര​ങ്ങ​ളെ​ത്തി. ചെ​ന്നൈ​യു​ടെ മ​​ു​ന്നേ​റ്റ​ങ്ങ​ളെ സൂ​ക്ഷ്​​മ​ത​യോ​ടെ ചെ​റു​ത്താ​യി​രു​ന്നു മ​ല​യാ​ള​പ്പ​ട​യു​ടെ ആ​ക്ര​മ​ണം. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഗോ​ള​ടി​ക്കാ​നാ​വാ​തെ പി​രി​ഞ്ഞെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ ഗോ​കു​ലം ആ​ശി​ച്ച ഗോ​ളെ​ത്തി. 61ാം മി​നി​റ്റി​ൽ ല​ഭി​ച്ച ഫ്രീ​കി​ക്കാ​ണ്​ ഗോ​ളി​ലേ​ക്കെ​ത്തി​ച്ച​ത്. സ​ന്ദു​സി​ങ്​ എ​ടു​ത്ത കി​ക്ക്​ നാ​ഗാ​ലാ​ൻ​ഡ്​ താ​രം കി​വി സി​മോ​മി വ​ല​യി​ലേ​ക്ക്​ തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. പ​ത്തു മ​ത്സ​ര​ത്തി​ൽ ഇ​തോ​ടെ ഗോ​കു​ല​ത്തി​ന്​ ഏ​ഴു പോ​യ​ൻ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcsports newsChennai CityBino George
News Summary - Gokulam FC- Sports news
Next Story