Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്​ബാൾ ഇതിഹാസം...

ഫുട്​ബാൾ ഇതിഹാസം ജോർജ്​ വിയ ലൈബീരിയൻ പ്രസിഡൻറായി അധികാരമേറ്റു

text_fields
bookmark_border
george-weah
cancel

മൺറോവിയ: ആഫ്രിക്കൻ ഫുട്​ബാൾ ഇതിഹാസം ജോർജ്​ വിയ  ലൈബീരിയയുടെ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്​തു. മൺറോവിയയിലെ ചേരിയിൽ ജനിച്ചു വളർന്ന വിയ, ഫുട്​ബാൾ ലോകത്തി​​​​െൻറ ആകാശത്തിലെത്തിയ കഥയോടൊപ്പം ഇനി ലൈബീരിയക്കാർക്ക്​ പറയാൻ പുതിയ ഇതിഹാസ ചരിത്രം കൂടി. ​മൺറോവിയയിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ ഒരു ഡസനിലധികം ആഫ്രിക്കൻ രാജ്യങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പ്രതിനിധികൾ പ​െങ്കടുത്തു.

 

ഏഴ്​ പതിറ്റാണ്ടുകൾക്ക്​ ശേഷം ആദ്യമായാണ്​ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യത്തിൽ​ ജനാധിപത്യ രീതിയിൽ സമാധാനപരമായി ഭരണ കൈമാറ്റം​ നടക്കുന്നത്​. ആഭ്യന്തര യുദ്ധവും ഭരണ അസ്​ഥിരതയും തകർത്ത നാടിന്​ സമാധാനവും വികസനവും വാഗ്​ദാനം ചെയ്​ത്,​ പുതിയ പാർട്ടി രൂപവത്​കരിച്ചായിരുന്നു മുൻ എ.സി മിലാൻ താരത്തി​​​​െൻറ പ്രസിഡൻറ്​പദത്തിലേക്കുള്ള കടന്നുവരവ്​.

ആകെയുള്ള 15 പ്രവിശ്യകളിൽ 13 എണ്ണത്തിലും വിജയിച്ചാണ്​ ജോർജ്​ വിയ ലൈബീരിയൻ രാഷ്​ട്ര തലവനായി തെരഞ്ഞെടുക്കപ്പെട്ടത്​. മുന്‍ പ്രസിഡൻറായിരുന്ന ജോസഫ് ബോവാകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 12 വര്‍ഷമായി രാജ്യത്തി​​​​െൻറ വൈസ് പ്രസിഡൻറായിരുന്നു ബോവാകായി. ലൈബീരിയയുടെ 25 -ാമത് രാഷ്​ട്രത്തലവനായാണ് മുൻ ലോക ഫുട്​ബാളർ അധികാരമേല്‍ക്കുന്നത്.

കാൽപന്തിൽ മോഹിച്ചതെല്ലാം സ്വന്തമാക്കി ബൂട്ടഴിച്ച ശേഷമായിരുന്നു വിയയുടെ രാഷ്​ട്രീയ പ്രവേശനം. മൂന്നുതവണ ആഫ്രിക്കൻ ഫുട്​ബാളർ പട്ടം, 1995ൽ ഫിഫ ലോക ഫുട്​ബാളർ പുരസ്​കാരവും ബാലൺഡി ഒാർ പുരസ്​കാരവും. എ.സി മിലാനുവേണ്ടി രണ്ട്​ സീരി ‘എ’ കിരീടം, ചെൽസിയിൽ എഫ്​.എ കപ്പ്​, പി.എസ്​.ജിയിൽ ഫ്രഞ്ച്​ ലീഗ്​ തുടങ്ങി ഇതിഹാസ നായക​​​​െൻറ നേട്ടങ്ങളുടെ പട്ടിക നീളുന്നു. 

18 വർഷം നീണ്ട ഫുട്​ബാൾ കരിയറിനോട്​ 2003ലാണ്​ വിയ യാത്ര പറഞ്ഞത്​. കോൺഗ്രസ്​ ഫോർ ഡെമോക്രാറ്റിക്​ ചേഞ്ച്​’ (സി.ഡി.സി) എന്ന പാർട്ടിയുമായി 2005ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിയ കളത്തിലിറങ്ങിയെങ്കിലും പരാജയപ്പെട്ടു. 2011ൽ വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ മൽസരിച്ചപ്പോഴും നിരാശയായിരുന്നു ഫലം. 2014 ൽ പ്രസിഡൻറ്​ സർലീഫി​​​​െൻറ മകനെ പരാജയപ്പെടുത്തി വിയ ആദ്യമായി ലൈബീരിയൻ സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ പ്രസിഡൻറ്​ സ്​ഥാനാർഥിയായി ഫുട്​ബാൾ ഇതിഹാസത്തെ സി.ഡി.സി പ്രഖ്യാപിച്ചു. 61.5 ശതമാനം വോട്ടുകൾ നേടി പ്രസിഡൻറ്​ ബൊവോകായിയെ തോൽപിച്ച്​ വിയ ലൈബീരയയുടെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentliberiamalayalam newssports newsswornGeorge Weah
News Summary - George Weah sworn in as Liberian president - sports news
Next Story