Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡോയുടെയും...

റൊണാൾഡോയുടെയും ബെയ്ലിൻെറയും ബൈസിക്കിൾ ഗോൾ പുഷ്കാസ് അവാർഡ് ലിസ്റ്റിൽ- വിഡിയോ

text_fields
bookmark_border
റൊണാൾഡോയുടെയും ബെയ്ലിൻെറയും ബൈസിക്കിൾ ഗോൾ പുഷ്കാസ് അവാർഡ് ലിസ്റ്റിൽ- വിഡിയോ
cancel

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുരസ്​കാരമാണ്​ പുഷ്​കാസ്​ അവാർഡ്​. 2017 ജൂലൈ മൂന്നിനും 2018 ജൂലൈ 15നും ഇടയിൽ ക്ലബ്​ ഫുട്​ബാളിലും റഷ്യ ലോകകപ്പിലുമായി അടിച്ചുകൂട്ടിയ വിസ്​മയ ഗോളുകളിൽ നിന്ന്​ ഫിഫയുടെ വിദഗ്​ധ പാനൽ 10 ഗോളുകളെ തിരഞ്ഞെടുത്തു. ലോകകപ്പിലെ നാലു​ ഗോളുകളാണ്​ പട്ടികയിലുള്ളത്​. ഇനി ആരാധകരുടെ ജോലിയാണ്​. ഫിഫ വെബ്​സൈറ്റിലൂടെ പേര്​ രജിസ്​റ്റർ​ ചെയ്​ത്​ ഏറ്റവും മികച്ച ഒരു ഗോളിന്​ വോട്ട്​ ചെയ്യാം. സെപ്​റ്റംബർ 24 വരെയാണ്​ വോ​െട്ടടുപ്പ്​.

1. ഗാരത്​ ബെയ്​ൽ (റയൽ മഡ്രിഡ്​ vs ലിവർപൂൾ)
ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ മാഴ്​സലോ ഉയർത്തി നൽകിയ പന്ത്​ ബെയ്​ൽ ബൈസിക്കിൾ കിക്കിലൂടെ വലയിലാക്കുകയായിരുന്നു. ലിവർപൂളിനെ 3-1ന്​ തോൽപിച്ച്​ റയൽ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യൻസ്​ ലീഗിൽ മുത്തമിട്ടു.

2. ഡെനിസ്​ ചെറിഷേവ്​ (റഷ്യ vs ക്രൊയേഷ്യ)
ക്രൊയേഷ്യക്കെതിരായ ലോകകപ്പ്​ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റിയിൽ തോറ്റ്​​​ റഷ്യയുടെ അവിസ്​മരണീയ കുതിപ്പിന്​ വിരാമമായെങ്കിലും ചെറിഷേവി​​​​​െൻറ ഗോളിനാൽ മത്സരം ഒാർമിക്കപ്പെടും. ബോക്​സിനു പുറത്തുനിന്ന്​ ചെറിഷേവെടുത്ത ഉഗ്രനൊരു ഇടങ്കാലൻ ഷോട്ട്​ വലയുടെ വലതുമൂല ഇളക്കി.

3. ലസാറ ക്രിസ്​റ്റോ ഷിലോപ്​ൾസ്​ (എ.ഇ.കെ vs ഒളിമ്പിയാക്കോസ്​)
എ.ഇ.കെയും ഒളിമ്പിയാക്കോസും തമ്മിലെ നാട്ടങ്കത്തിലായിരുന്നു ക്രിസ്​റ്റോ ഷിലോപ്​ൾസി​​​​​െൻറ സെറ്റ്​ പീസ്​ ഗോൾ. ഷിലോപ്​ൾസി​യെടുത്ത ഫ്രീകിക്ക്​ എതിർഗോൾകീപ്പറെ കാഴ്​ചക്കാരനാക്കി വലയിൽ പതിച്ചു.

4. ജോർജിന അരാസ്​കറ്റെ (ക്രൂസിറോ vs അമേരിക്ക എം.ജി)
ബ്രസീലിലെ ആഭ്യന്തര ചാമ്പ്യൻഷിപ്പിലായിരുന്നു അരാസ്​കറ്റെയുടെ മായാജാലം. വലതു വിങ്ങിൽനിന്ന്​ ഉയർന്നുവന്ന ക്രോസ്​ അസാമാന്യ മെയ്​വഴക്കത്തോടെ വോളിയാക്കി മാറ്റിയ അരാസ്​ക​െറ്റ ഗോളിക്ക്​ പ്രതികരിക്കാൻ അവസരം നൽകാത്ത വിധം പന്ത്​ വലയിലെത്തിച്ചു.

5. റിലി മക്​ഗ്രീ (ന്യൂകാസിൽ ജെറ്റ്​സ്​ vs മെൽബൺ സിറ്റി)
ആസ്​ട്രേലിയയിലെ എ ലീഗിൽ സ്​കോർപിയോൺ കിക്കിലൂ​െട നേടിയ ഗോളിലൂ​െടയാണ്​ കൗമാരക്കാരനായ മിഡ്​ഫീൽഡർ മക്​ഗ്രീ പട്ടികയിൽ ഇടംപിടിച്ചത്​. ഗോളി ലൈനിൽ നിൽക്കേ പാകത്തിനൊത്തു വന്ന പന്ത്​ പുറംകാലുകൊണ്ട്​ ചെത്തിയിട്ടാണ്​ മക്​ഗ്രീ ഏവരെയും വിസ്​മയിപ്പിച്ചത്​.

6. ലയണൽ മെസ്സി (അർജൻറീന vs നൈജീരിയ)
നൈജീരിയക്കെതിരായ നിർണായക മത്സരത്തിൽ ലോങ്​ ബാളിനെ നിയന്ത്രിച്ച്​ രണ്ട്​ പ്രതിഭാസ്​പർശമുള്ള ടച്ചുകളും തടുക്കാനാകാത്ത ഫിനിഷിങ്ങുമായാണ്​ ഇക്കുറി പുഷ്​കാസ്​ അവാർഡിനെ മെസ്സി അടയാളപ്പെടുത്തുന്നത്​. സമ്മർദ ഘട്ടത്തിൽ ടീമിന്​ ആശ്വാസം പകർന്ന ഗോളായിരുന്നുവെന്നതും തിളക്കം കൂട്ടുന്നു.

7. ബെഞ്ചമിൻ പവാഡ്​ (ഫ്രാൻസ്​ vs അർജൻറീന)
ഏഴു ഗോളുകൾ പിറന്ന ക്ലാസിക്​ പ്രീക്വാർട്ടർ പോരാട്ടത്തിലായിരുന്നു റഷ്യൻ ലോകകപ്പി​​​​​െൻറ മികച്ച ഗോളായ പവാഡി​​​​​െൻറ സ്​കോറിങ്​. ഇടതു വിങ്ങിൽനിന്ന്​ വന്ന ക്രോസ്​ ബോക്​സും കടന്നുപോയെന്ന്​ ആശ്വസിച്ച അർജൻറീനക്കാരുടെ നെഞ്ചകം പിളർത്തുന്നതായിരുന്നു സ്​പിന്നിങ്​ ഹോട്ടിലൂടെ പവാഡ്​ നേടിയ ഗോൾ.

8. റികാർഡോ കറസ്​മ (പോർചുഗൽ vs ഇറാൻ)
രണ്ട്​ എതിർ കളിക്കാരെ കബളിപ്പിച്ച്​ ബോക്​സിന്​ പുറത്തുനിന്ന്​ വലതുകാലി​​​​​െൻറ പുറംഭാഗംകൊണ്ടൊരു ഒൗട്ട്​സിങ്​ കിക്ക്​- കറസ്​മയുടെ ഗോളിനെ അങ്ങനെ വിശേഷിപ്പിക്കാം. വായുവിൽ ഉയർന്ന പന്ത്​ താഴ്​ന്ന്​ വലയിൽ പതിക്കുന്നത്​ നോക്കിനിൽക്കാനേ ഇറാനിയൻ ഗോൾകീപ്പർക്കായുള്ളൂ.

9. ക്രിസ്​റ്റ്യാനോ റൊണാൾഡോ (റയൽ vs യുവൻറസ്​)
ഒരുപക്ഷേ ക്രിസ്​റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ യുവൻറസ്​ മാനേജ്​മ​​​​െൻറിനെ പ്രേരിപ്പിച്ചുവെന്ന്​ കരുതാൻ പാകത്തിലുള്ളതായിരുന്നു ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിലെ ബൈസിക്കിൾ കിക്കിലൂടെയുള്ള ക്ലാസിക്​​ ഗോൾ. യുവൻറസിനെ മറികടന്ന റയൽ ചാമ്പ്യന്മാരുമായി.

10. മുഹമ്മദ്​ സലാഹ്​ (ലിവർപൂൾ vs എവർട്ടൻ)
എവർട്ടനെതിരായ നാട്ടങ്കത്തിൽ പ്രതിരോധക്കാരുടെ ഭീഷണി മറികടന്ന്​ ഷൂട്ടിങ്​ പൊസിഷനിൽനിന്ന്​ വലയുടെ വലത്തേ മൂലയിലേക്ക്​ ഇടങ്കാലുകൊണ്ട്​ ചെത്തിയിട്ടായിരുന്നു സലാഹി​​​​​െൻറ ക്ലാസിക്​ ​സ്​പർശമുള്ള ഗോൾ. സീസണിൽ 44 തവണ വലകുലുക്കിയ സലാഹി​​​​​െൻറ ഏറ്റവും മികച്ച ഗോളും കൂടിയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsFIFA Puskas Award 2018THE NOMINEES
News Summary - FIFA Puskas Award 2018 - THE NOMINEES- Sports news
Next Story