Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകതാരം...

ലോകതാരം ക്രിസ്​റ്റ്യാനോ

text_fields
bookmark_border
Christiano
cancel

ലണ്ടൻ: പ്രവചനങ്ങളും പ്രതീക്ഷകളും തെറ്റിയില്ല, കാൽപന്തുകളിയിലെ ലോക രാജാവ്​ ക്രിസ്​റ്റ്യാനോ റൊണാൾഡോ തന്നെ. 2017ലെ ദ ബെസ്​റ്റ്​ അവാർഡ്​ ​ഫിഫ പ്രഖ്യാപിച്ചപ്പോൾ, ആരാധകരുടെ കണക്കുകൂട്ടൽ ​േപാലെതന്നെ കാര്യങ്ങൾ. ലയണൽ മെസ്സിയെയും ​നെയ്​മറിനെയും പിന്നിലാക്കിയാണ്​ ക്രിസ്​റ്റ്യാനോ റൊണാൾഡോ തുടർച്ചയായ രണ്ടാം തവണയും പുരസ്​കാരത്തിന്​ അർഹനായത്​. യൂറോ കപ്പിൽ പോർചുഗലിനെ കിരീടത്തിലേക്ക്​ നയിച്ചതു​ം ക്ലബ്​ ഫുട്​ബാളിൽ റയൽ മഡ്രിഡിനോടൊപ്പം ചാമ്പ്യൻസ്​ ലീഗ്​, ലാ ലിഗ, യുവേഫ സൂപ്പർ കപ്പ്​, സൂപ്പർ കോപ എന്നിവയും നേടിയതോടെയാണ്​ ലയണൽ മെസ്സിയെയും നെയ്​മറിനെയും പിന്നിലാക്കി ക്രിസ്​റ്റി പുരസ്​കാരം സ്വന്തമാക്കിയത്​.  

ചാമ്പ്യൻസ്​ ലീഗ്​ അടക്കം റയലിനെ ഉന്നതിയിലെത്തിച്ച സിനദിൻ സിദാനാണ്​ മികച്ച പരിശീലകൻ. യുവൻറസി​​​​​െൻറ മാസിമില്യാനോ അലെഗ്രി, പ്രീമിയർ ലീഗ്​ ചാമ്പ്യന്മാരായ ചെൽസിയുടെ കോച്ച്​ ​അ​േൻറാണിയോ കോ​​​​​െൻറ എന്നിവരെ പിന്തള്ളിയാണ്​ സിദാൻ ജേതാവായത്​. ഗോൾകീപ്പർമാരിൽ റയൽ മഡ്രിഡി​​​​​െൻറ കെയ്​ലർ നവാസ്​,  ബയേൺ മ്യൂണികി​​​​​െൻറ മാനുവൽ നോയർ എന്നിവരെ പിന്തള്ളി ജിയാൻ ലൂജി ബുഫൺ ജേതാവായി. ​

മറ്റു അവാർഡുകൾ: പുഷ്​കാസ്​ അവാർഡ്​^ ഒലിവർ ജിറൂദ് ​(ആഴ്​സനൽ), വനിത താരം^ലികാ മാർട്ടിനനസ്​, വനിത കോച്ച്^​- സെറീന വീഗ്​മാൻ, ഫാൻസ്​^ സെൽറ്റിക്

 

ക്രി​സ്​​റ്റ്യ​ാേ​നാ റൊ​ണാ​ൾ​ഡോ
വ​യ​സ്സ്​ 32
അ​ര​ങ്ങേ​റ്റം 2002
ക്ല​ബ്​: റ​യ​ൽ മ​ഡ്രി​ഡ്​
-2007 മു​ത​ൽ പ​തി​വാ​യി ലോ​ക​ഫു​ട്​​ബാ​ള​ർ നാ​മ​നി​ർ​ദേ​ശം. 
അ​ഞ്ചാം ത​വ​ണ പു​ര​സ്​​കാ​ര​മ​ണി​ഞ്ഞ​തോ​ടെ ഇൗ ​നേ​ട്ട​ത്തി​ൽ ല​യ​ണ​ൽ മെ​സ്സി​ക്ക്​ ഒ​പ്പ​മാ​യി. 

2017 സീ​സ​ൺ
കി​രീ​ട​ങ്ങ​ൾ: ലാ ​ലി​ഗ, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, യു​വേ​ഫ സൂ​പ്പ​ർ ക​പ്പ്, സൂ​പ്പ​ർ​കോ​പ
ഗോ​ൾ: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ 12 (തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ട്ട​വും ടോ​പ്​ ഗോ​ൾ​സ്​​കോ​റ​ർ). 2016-17 ലാ ​ലി​ഗ​യി​ൽ 25 ഗോ​ൾ. 

പു​ര​സ്​​കാ​ര​ങ്ങ​ൾ
ഫി​ഫ ബാ​ല​ൺ ഡി ​ഒാ​ർ: 2013, 2014
ഫി​ഫ വേ​ൾ​ഡ്​ ​െപ്ല​യ​ർ: 2008
ഫി​ഫ ബെ​സ്​​റ്റ്​ അ​വാ​ർ​ഡ്​: 2016, 2017
ബാ​ല​ൺ ഡി ​ഒാ​ർ: 2008, 2013, 2014, 2016, 2017

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldomalayalam newsFifa Best Player AwardSportd News
News Summary - Fifa Player Of the Year - Sports News
Next Story