Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്ലബ്​ ലോകകപ്പ്​ ഫൈനൽ...

ക്ലബ്​ ലോകകപ്പ്​ ഫൈനൽ ഇന്ന്​; മൂ​ന്നാം കി​രീ​ട​മ​ണി​യാ​ൻ റ​യ​ൽ

text_fields
bookmark_border
ക്ലബ്​ ലോകകപ്പ്​ ഫൈനൽ ഇന്ന്​; മൂ​ന്നാം കി​രീ​ട​മ​ണി​യാ​ൻ റ​യ​ൽ
cancel
അ​ബൂ​ദ​ബി: ക്ല​ബ്​ ലോ​ക​ക​പ്പ്​ കി​രീ​ടം മൂ​ന്നാ​മ​തും സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലെ​ത്തി​ക്കാ​ൻ ക്രി​സ്​​റ്റ്യാ​നോ റെ​ാ​ണാ​ൾ​ഡോ​യും സം​ഘ​വും ഇ​ന്നി​റ​ങ്ങു​ം. ബ്ര​സീ​ലി​യ​ൻ ക്ല​ബ്​ ഗ്രീ​മി​യോ​യാ​ണ്​ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡി​നോ​ട്​ ഏ​റ്റു​മു​ട്ടാ​നെ​ത്തു​ന്ന​ത്. രാ​ത്രി 10.30നാ​ണ്​ പോ​രാ​ട്ടം. ആ​തി​ഥേ​യ ക്ല​ബാ​യ അൽജസീറയെ 2-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡ്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​​ണാ​ൾ​ഡോ ഗോ​ൾ നേ​ടി ക്ല​ബ്​ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ (6) നേ​ടു​ന്ന താ​ര​മാ​യി​രു​ന്നു. 

മെ​ക്​​സി​ക്ക​ൻ ക്ല​ബ്​ പാ​ച്ചു​ക​യെ അ​ധി​ക​സ​മ​യ​ത്ത്​ 1-0ത്തി​ന്​  മ​റി​ക​ട​ന്നാ​ണ്​ ബ്ര​സീ​ൽ ക്ല​ബ്​ ഗ്രീ​മി​യോ​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം. 2014, 2016 വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​ നേ​ര​ത്തേ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ഇ​ന്ന്​ ജ​യി​ച്ചാ​ൽ കി​രീ​ട​നേ​ട്ട​ത്തി​ൽ ബാ​ഴ്​​സ​ലോ​ണ​യോ​ടൊ​പ്പ​മെ​ത്താം. 2009, 11, 15 വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ ബാ​ഴ്​​സ​ലോ​ണ ചാ​മ്പ്യ​ന്മാ​രാ​യ​ത്. അ​തേ​സ​മ​യം, ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ്​ ഗ്രീ​മി​യോ ക​ള​ത്തി​ലെ​ത്തു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballfinalmalayalam newssports newsfifa club world cup
News Summary - FIFA Club World Cup final: Real Madrid- Sports news
Next Story