Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ റാങ്കിങ്​: ഇന്ത്യ ...

ഫിഫ റാങ്കിങ്​: ഇന്ത്യ  വീണ്ടും പിന്നോട്ട്;  ജ​ർ​മ​നി ഒ​ന്നാം സ്​​ഥാ​ന​ത്ത്​

text_fields
bookmark_border
indian team
cancel

സൂ​റി​ച്ച്​: ഫി​ഫ റാ​ങ്കി​ങ്​ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഇ​ന്ത്യ​ക്ക്​ നി​രാ​ശ. 97ാം സ്​​ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​ൻ ടീം ​പു​തി​യ റാ​ങ്കി​ങ്​ അ​നു​സ​രി​ച്ച്​ 107ാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ത്രി​രാ​ഷ്​​ട്ര ടൂ​ർ​ണ​മ​​െൻറി​ൽ സ​​െൻറ്​ കി​റ്റ്​​സി​നോ​ട്​ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​താ​ണ്​ ഇ​ന്ത്യ പി​ന്നാ​ക്കം പോ​കാ​ൻ കാ​ര​ണം. 341 ​േപാ​യ​ൻ​റു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ക്ക്​ നി​ല​വി​ൽ 316 പോ​യ​ൻ​റാ​ണു​ള്ള​ത്. 

അ​തേ​സ​മ​യം, ലോ​ക റാ​ങ്കി​ങ്ങി​ൽ ബ്ര​സീ​ലി​നെ പി​ന്ത​ള്ളി ജ​ർ​മ​നി ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. ലോ​ക​ക​പ്പ്​ യോ​ഗ്യ​താ​റൗ​ണ്ടി​ലെ പ്ര​ക​ട​ന​മാ​ണ്​ റാ​ങ്കി​ങ്​ പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്ത്​ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. ചെ​ക്​ റി​പ്പ​ബ്ലി​ക്കി​നെ​യും നോ​ർ​വെ​യെ​യും തോ​ൽ​പി​ച്ച​ത്​ ജ​ർ​മ​നി​ക്ക്​ തു​ണ​യാ​യ​പ്പോ​ൾ കൊ​ളം​ബി​യ​യോ​ട്​ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്​ ബ്ര​സീ​ലി​ന്​ തി​രി​ച്ച​ടി​യാ​യി. യോ​ഗ്യ​താ​റൗ​ണ്ടി​ൽ മോ​ശം പ്ര​ക​ട​നം തു​ട​രു​ന്ന അ​ർ​ജ​ൻ​റീ​ന മൂ​ന്നാം സ്​​ഥാ​ന​ത്തു​നി​ന്ന്​ നാ​ലാ​മ​താ​യി പി​ന്ത​ള്ള​പ്പെ​ട്ടു. അ​തേ​സ​മ​യം, മൂ​ന്ന്​ റാ​ങ്കു​ക​ൾ മെ​ച്ച​െ​പ്പ​ടു​ത്തി പോ​ർ​ച്ചു​ഗ​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ കു​തി​ച്ചെ​ത്തി. നാ​ല്​ സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ ബെ​ൽ​ജി​യ​മാ​ണ്​ അ​ഞ്ചാം റാ​ങ്കു​കാ​ർ. പോ​ള​ണ്ട്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ഫ്രാ​ൻ​സ്, ചി​ലി, കൊ​ളം​ബി​യ എ​ന്നി​വ​യാ​ണ്​ ആ​ദ്യ പ​ത്തി​ൽ ഇ​ടം​പി​ടി​ച്ച മ​റ്റ്​ ടീ​മു​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football teammalayalam newssports newsFIFA Rankings100Germany team
News Summary - FIFA Rankings: Indian football team crash out of top 100, Germany claim top-Sports News
Next Story