Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുവാറസിനും...

സുവാറസിനും പൗളീന്യോക്കും ഡബിൾ; ജയം തുടർന്ന്​ ബാഴ്​സ

text_fields
bookmark_border
സുവാറസിനും പൗളീന്യോക്കും ഡബിൾ; ജയം തുടർന്ന്​ ബാഴ്​സ
cancel

മഡ്രിഡ്​: ക്രോസ്​ ബാറിൽ തട്ടി വഴിതെറ്റിയ പന്തി​​െൻറ കണക്കെടുത്താൽ ഡിപൊർടീവോയെ ​ബാഴ്​സലോണ ഗോളിൽ മുക്കി കൊല്ലുമായിരുന്നു. മെസ്സിയുടെ പാഴായ പെനാൽറ്റിയും വഴിതെറ്റിയ ഷോട്ടുമെല്ലാം നിറഞ്ഞിട്ടും ലാ ലിഗയിലെ പോരാട്ടത്തിൽ ബാഴ്​സലോണ എതിരാളിയെ മറുപടിയില്ലാത്ത നാല്​ ഗോളിന്​ തകർത്തു. സീസണിലെ ആദ്യ എൽക്ലാസികോക്കൊരുങ്ങുന്ന കറ്റാലന്മാർക്കിത്​ മികച്ച സന്നാഹം. ലൂയി സുവാരസും പൗളീന്യോയും ഇരട്ട ഗോൾ വീതം നേടി ബാഴ്​സയുടെ പട്ടിക തികച്ചു. 23ന്​ റയലി​​െൻറ തട്ടകമായ​ ​സാൻറിയാഗോ ബെർണബ്യൂവിലാണ്​ ലാ ലിഗയിലെ ആദ്യ എൽക്ലാസികോ. ഇന്ത്യൻ സമയം വൈകുന്നേരമാണ്​  മത്സരം.   

സൂപ്പർ താരം ലയണൽ മെസ്സി പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ 29ാം മിനിറ്റിൽ തന്നെ ബാഴ്​സലോണ അക്കൗണ്ട്​ തുറന്നു. ലാ കൊറുണ ഗോളിയെയും കടത്തിവെട്ടി മെസ്സി, സുവാരസിന്​ മുമ്പിലേക്ക്​ പന്ത്​ നൽകു​േമ്പാൾ വലയിലേക്ക്​ തിരിച്ചുവിടേണ്ട ചുമതല മാത്രമെ ​ഉറുഗ്വായ്​ താരത്തിന്​ ഉണ്ടായിരുന്നുള്ളൂ. 41ാം മിനിറ്റിൽ പൗളീന്യോ ബാഴ്​സക്കായി​ ലീഡുയർത്തി. ഇതിനു പിന്നിലും മെസ്സി ടച്ചായിരുന്നു. മെസ്സിയുടെ ഷോട്ട്​ പോസ്​റ്റിൽ തട്ടി തിരിച്ചുവന്നത്​ പൗളീന്യോ അനായാസം വലയിലാക്കി. രണ്ടാം പകുതിയിലായിരുന്നു മറ്റു രണ്ടു ഗോളുകൾ. 47ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന്​്​ സെർജി റോബർ​േട്ടായുടെ നീളൻ ക്രോസിൽ സുവാരസാണ്​ വലകുലുക്കിയത്​. 70ാം മിനിറ്റിൽ സുവാരസിനെ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി മെസ്സിയെടുത്തെങ്കിലും ബാറിൽ തട്ടി വഴിമാറി. എന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ പൗളീന്യോ (75) ബാഴ്​സയുടെ നാലാം ഗോളും നേടി.  

മറ്റൊരു മത്സരത്തിൽ ഡിപൊർടീവോ അലാവസിനെ 1^0ത്തിന്​ തോൽപിച്ച്​ അത്​ലറ്റികോ മഡ്രിഡ്​ പോയൻറ്​ പട്ടികയിൽ രണ്ടാം സ്​ഥാനത്തെത്തി. 74ാം മിനിറ്റിൽ ഫെർണാണ്ടോ ടോറസി​​െൻറ ഗോളാണ്​ അത്​ലറ്റികോക്ക്​ വിജയമൊരുക്കിയത്​. 16 മത്സരങ്ങളിൽ ബാഴ്​സക്ക്​ 42 പോയൻറും, അത്​ലറ്റികോ മഡ്രിഡിന്​ 36 പോയൻറുമാണ്​. വലൻസിയ (34), റയൽ മഡ്രിഡ്​ (31), സെവിയ്യ(29) എന്നിങ്ങനെയാണ്​ മറ്റു പോയൻറുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsdeportivoFC Barcelona
News Summary - fc barcelona deportivo -Sports news
Next Story