Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​...

കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ കപ്പ്: സെമിയിൽ ആ​രൊക്കെ

text_fields
bookmark_border
കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ കപ്പ്: സെമിയിൽ ആ​രൊക്കെ
cancel
ക​സാ​ൻ (റ​ഷ്യ): ​2018 ലോ​ക​ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന റ​ഷ്യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പി​​െൻറ​ സെ​മി​പോ​രാ​ട്ട​ത്തി​നു​ണ്ടാ​വു​മോ​യെ​ന്ന്​ ശ​നി​യാ​ഴ്​​ച അ​റി​യാം. ഗ്രൂ​പ്​​ എ​യി​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​ന്​ വ​മ്പ​ന്മാ​രാ​യ പോ​ർ​ചു​ഗ​ലും മെ​ക്​​സി​കോ​യും ശ​നി​യാ​ഴ്​​ച​യി​റ​ങ്ങ​ുേ​മ്പാ​ൾ, ച​രി​ത്രം​കു​റി​ക്കാ​ൻ റ​ഷ്യ​ക്കാ​കു​മോ​യെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്ക​ണം. ലോ​ക​ക​പ്പ്​ ആ​തി​േ​ഥ​യ​രാ​യ റ​ഷ്യ​ക്ക്​ ശ​ക്​​ത​രാ​യ മെ​ക്​​സി​കോ​ അ​വ​സാ​ന അ​ങ്ക​ത്തി​ലെ എ​തി​രാ​ളി​ക​ളാ​യെ​ത്തു​േ​മ്പാ​ൾ, യൂ​റോ​ക​പ്പ്​ ചാ​മ്പ്യ​ന്മാ​രാ​യ പ​റ​ങ്കി​പ്പ​ട​ക്ക്​ ഒ​ഷ്യാ​നി​യ ചാ​മ്പ്യ​ന്മാ​രാ​യ ന്യൂ​സി​ല​ൻ​ഡും എ​തി​രെ​യെ​ത്തു​ന്നു. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും തോ​ൽ​വി​യേ​റ്റു​വാ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ്​ ടൂ​ർ​ണ​െ​മ​ൻ​റി​ൽ​നി​ന്നും നേ​ര​ത്തെ പു​റ​ത്താ​യ​താ​ണ്. 

പോ​ർ​ചു​ഗ​ലി​നോ​ട്​ സ​മ​നി​ല പി​ടി​ച്ചും ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ചു​മാ​ണ്​ മെ​ക്​​സി​കോ, ആ​തി​ഥേ​യ​ർ​ക്കെ​തി​രെ അ​വ​സാ​ന അ​ങ്ക​ത്തി​നെ​ത്തു​ന്ന​ത്. സ്വ​ന്തം കാ​ണി​ക​ൾ​ക്ക്​ മു​ന്നി​ൽ അ​ഭി​​മാ​ന​പ്പോ​രാ​ട്ട​ത്തി​നെ​ത്തു​ന്ന റ​ഷ്യ​ക്ക്, മെ​ക്​​സി​ക്ക​ൻ തി​ര​മാ​ല​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ശ​ക്​​ത​മാ​യ ​വേ​ലി​കെ​േ​ട്ട​ണ്ടി​വ​രു​മെ​ന്നു​റ​പ്പാ​ണ്. പോ​ർ​ചു​ഗ​ലി​നെ​തി​രെ 1-0ത്തി​നാ​ണ്​ റ​ഷ്യ​ൻ പ​ട തോ​റ്റ​െ​ത​ങ്കി​ലും ഭാ​ഗ്യ​പ്പു​റ​ത്താ​ണ്​ വ​ൻ തോ​ൽ​വി ഒ​ഴി​വാ​ക്കാ​നാ​യ​തെ​ന്ന്​ ക​ളി​യി​ലു​ട​നീ​ളം വ്യ​ക്​​ത​മാ​യി​രു​ന്നു. 

പ്ര​തി​രോ​ധ​ത്തി​ൽ വി​ള്ള​ലു​ള്ള റ​ഷ്യ​ക്ക്, മെ​ക്​​സി​കോ​യു​ടെ ഹാ​വി​യ​ർ ഹെ​ർ​ണാ​ണ്ട​സ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്നേ​റ്റ​നി​ര​യെ ത​ട​യി​ടാ​ൻ ​െപാ​രു​തേ​ണ്ടി​വ​രും. മെ​ക്​​സി​േ​കാ​ക്കെ​തി​രെ ജ​യി​ച്ചാ​ൽ മാ​ത്ര​മേ റ​ഷ്യ​ക്ക്​ സെ​മി​യു​റ​പ്പി​ക്കാ​നാ​വൂ. എ​ന്നാ​ൽ, സെ​മി കാ​ണാ​ൻ മെ​ക്​​സി​കോ​ക്ക്​ സ​മ​നി​ല മ​തി​യാ​വും. ന്യൂ​സി​ല​ൻ​ഡി​ന്​ മ​ത്സ​രം നി​ർ​ണാ​യ​ക​മ​ല്ലെ​ങ്കി​ലും നാ​ലു പോ​യ​ൻ​റു​ള്ള പോ​ർ​ചു​ഗ​ലി​​ന്​ വി​ജ​യി​ച്ചാ​ൽ മാ​ത്ര​മേ സെ​മി​പ്ര​വേ​ശ​നം വ​ർ​ണാ​ഭ​മാ​ക്കാ​നാ​വൂ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Confederations Cup
News Summary - confederations cup
Next Story