Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​:...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: റ​യ​ൽ മ​ഡ്രി​ഡും ലി​വ​ർ​പൂ​ളും ക​ള​ത്തി​ൽ

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: റ​യ​ൽ മ​ഡ്രി​ഡും ലി​വ​ർ​പൂ​ളും ക​ള​ത്തി​ൽ
cancel
മ​ഡ്രി​ഡ്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്​ റൗ​ണ്ടി​ലെ അ​വ​സാ​ന അ​ങ്ക​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡും മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ഇ​ന്നി​റ​ങ്ങും. ‘ഇ’ ​മു​ത​ൽ എ​ച്ച്​ വ​രെ​യു​ള്ള  ഗ്രൂ​പ്പു​ക​ളി​ലെ ടീ​മു​ക​ളാ​ണ്​ ഇ​ന്ന്​ രാ​ത്രി​യി​ൽ പ​ന്തു ത​ട്ടു​ന്ന​ത്.  പ്ര​മു​ഖ​രെ​ല്ലാം ഇ​തി​ന​കം യോ​ഗ്യ​ത നേ​ടി​യ​തി​നാ​ൽ ആ​വേ​ശ​ത്തി​ന്​ മാ​റ്റ്​ അ​ൽ​പം കു​റ​യും.  ഗ്രൂ​പ്​ ‘ഇ’: ​ലി​വ​ർ​പൂ​ൾ (9),സെ​വി​യ്യ (8) എ​ന്നി​വ​രാ​ണ്​ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ത്ത്. ആ​റ്​ പോ​യ​ൻ​റു​ള്ള റ​ഷ്യ​ൻ ക്ല​ബ്​ സ്​​പാ​ർ​ട​ക്​ മോ​സ്​​കോ ലി​വ​ർ​പൂ​ളി​നെ അ​ട്ടി​മ​റി​ച്ചാ​ൽ പ്ര​തീ​ക്ഷ​ക്ക്​ വ​ക​യു​ണ്ട്.

സെ​ർ​ബി​യ​ൻ ക്ല​ബ്​ മ​രി​ബോ​റാ​ണ്​ സെ​വി​യ്യ​യു​ടെ എ​തി​രാ​ളി. ഗ്രൂ​പ്​ ‘എ​ഫ്​’: മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി (15) ഇ​തി​ന​കം ടി​ക്ക​റ്റു​റ​പ്പി​ച്ചു. എ​ന്നാ​ൽ, ​തൊ​ട്ടു​പി​ന്നി​ലു​ള്ള ഷാ​ക്​​ത​ർ ഡൊ​ണ​സ്​​ക്​ (9), നാ​പോ​ളി (6) എ​ന്നി​വ​ർ​ക്ക്​ ഇ​ന്ന്​ നി​ർ​ണാ​യ​കം. നാ​പോ​ളി​ക്ക്​ ഫെ​യ്​​നൂ​ർ​ദാ​ണ്​ എ​തി​രാ​ളി. അ​തേ​സ​മ​യം, ഷാ​ക്​​ത​ർ സി​റ്റി​യെ നേ​രി​ടും. ഷാ​ക്​​ത​ർ തോ​ൽ​ക്കു​ക​യും നാ​പോ​ളി ജ​യി​ക്കു​ക​യും ചെ​യ്​​താ​ൽ ഗ്രൂ​പ്പി​ലെ ഗ​തി മാ​റി​മ​റി​യും. 

​ഗ്രൂ​പ്​ ‘ജി’: ​ബെ​സി​ക്​​താ​സ്​ (11), പോ​ർ​ടോ (7), ലീ​പ്​​സി​ഗ്​ (7), മോ​ണ​കോ (2) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഗ്രൂ​പ്​ നി​ല. ​പോ​ർ​ടോ മോ​ണ​കോ​യെ​യും, ലീ​പ്​​സി​ഗ്​ -ബെ​സി​ക്​​താ​സി​നെ​യും നേ​രി​ടും. 
ഗ്രൂ​പ്​ ‘എ​ച്ച്​’: ടോ​ട്ട​ൻ​ഹാം (13), റ​യ​ൽ മ​ഡ്രി​ഡ്​ (10) എ​ന്നി​വ​ർ ഇ​തി​ന​കം നോ​ക്കൗ​ട്ട്​ യോ​ഗ്യ​ത നേ​ടി. ബൊ​റൂ​സി​യ (2), അ​പോ​യ​ൽ (2)എ​ന്നി​വ​ർ പു​റ​ത്തു​മാ​യ​തി​നാ​ൽ ഇ​ന്ന​​ത്തെ ക​ളി​യി​ൽ കാ​ര്യ​മി​ല്ല. റ​യ​ൽ ബൊ​റൂ​സി​യ​യെ​യും ടോ​ട്ട​ൻ​ഹാം അ​പോ​വ​ലി​നെ​യും നേ​രി​ടും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballManchester citychampions leaguemalayalam newssports news
News Summary - champions league -Sports news
Next Story