Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​വേ​ഫ ചാ​മ്പ്യ​ൻ​സ്​...

യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ഇ​ന്ന്​ കി​ക്കോ​ഫ്​

text_fields
bookmark_border
man-city
cancel

ല​ണ്ട​ൻ: ക്ല​ബ്​ ഫു​ട്​​ബാ​ളി​ലെ മാ​സ്​​റ്റ​ർ ഫൈ​റ്റു​ക​ൾ​ക്ക്​ ഇ​ന്ന്​ പാ​തി​രാ​ത്രി​യി​ൽ തു​ട​ക്കം. ​പോ​രാ​ട്ടം യൂ​റോ​പ്പി​ലെ വ​മ്പ​ൻ ക്ല​ബു​ക​ൾ ത​മ്മി​ലാ​ണെ​ങ്കി​ലും ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്കി​ത്​ ‘മി​നി ലോ​ക​ക​പ്പ്​’ ത​ന്നെ​യാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി പ്രീ​ക്വാ​ർ​ട്ട​ർ ത​ന്നെ ഫൈ​ന​ലി​നോ​ളം വീ​റും വാ​ശി​യു​മു​ള്ള അ​ങ്ക​ങ്ങ​ളാ​യി. കി​രീ​ടം പ​തി​ച്ചു​ന​ൽ​കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ അ​ട​ർ​ക്ക​ള​ത്തി​ലെ ആ​ദ്യ പോ​രി​ൽ ത​ന്നെ ചി​റ​ക​റ്റു​വീ​ഴു​ന്ന​തും, ഇ​ഷ്​​ട​താ​ര​ങ്ങ​ൾ നേ​ര​ത്തെ ​പ​ടി​യി​റ​ങ്ങു​ന്ന​തും ​നോ​ക്കൗ​ട്ടി​​​െൻറ വേ​ദ​ന​യാ​ണ്.

റ​യ​ൽ മ​ഡ്രി​ഡ്​ x പി.​എ​സ്.​ജി, ​യു​വ​ൻ​റ​സ്​ x ടോ​ട്ട​ൻ​ഹാം, ബാ​ഴ്​​സ​ലോ​ണ x ചെ​ൽ​സി എ​ന്നീ കി​രീ​ട​ഫേ​വ​റി​റ്റു​ക​ളാ​ണ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. അ​വ​സാ​ന കു​തി​പ്പി​ലേ​ക്ക്​ ഇ​വ​രി​ൽ ആ​രൊ​ക്കെ​യു​ണ്ടാ​വും. കാ​ത്തി​രു​ന്ന്​ കാ​ണാം. ചൊ​വ്വാ​ഴ്​​ച രാ​ത്രി 1.15ന്​ ​സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലും,  ഇ​റ്റ​ലി​യി​ലും ന​ട​ക്കു​ന്ന ര​ണ്ട്​ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളു​ടെ തു​ട​ക്കം. എ​ഫ്.​സി ബാ​സ​ൽ സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ പ്ര​ബ​ല​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ നേ​രി​ടും. ഒ​രേ​സ​മ​യം, ടൂ​റി​നി​ലെ അ​ല​യ​ൻ​സ്​ അ​റീ​ന​യി​ൽ യു​വ​ൻ​റ​സും-​ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റും മു​ഖാ​മു​ഖും. ബു​ധ​നാ​ഴ്​​ച രാ​ത്രി​യി​ലാ​ണ്​ ആ​രാ​ധ​ക​രു​ടെ ച​ങ്കി​ടി​പ്പേ​റ്റു​ന്ന ക​ളി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ വ​രു​ന്ന പി.​എ​സ്.​ജി​യും.   
 

ബാ​സ​ൽ x മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി
വെ​ട്ടാ​ൻ വ​രു​ന്ന ​േപാ​ത്തി​നു മു​ന്നി​ൽ കു​രു​ങ്ങി​യ അ​വ​സ്​​ഥ​യി​ലാ​ണ്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കെ​തി​രെ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന ​ബാ​സ​ൽ എ​ഫ്.​സി. ആ​ത്​​മ​ഹ​ത്യ​പോ​ലൊ​രു പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന​ശ്വാ​സം വ​രെ പൊ​രു​താ​നു​ള്ള ദൃ​ഢ​നി​ശ്ച​യം. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ടി​ഞ്ഞാ​ണി​ല്ലാ​തെ കു​തി​ക്കു​ന്ന സി​റ്റി ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ഗ്രൂ​പ്​ ‘എ​ഫ്​’ ജേ​താ​ക്ക​ളാ​യി​രു​ന്നു. ആ​റി​ൽ അ​ഞ്ചും ജ​യി​ച്ച​വ​ർ ഷാ​ക്ത​ർ ഡൊ​ണ​സ്​​കി​നോ​ട്​ മാ​ത്രം തോ​റ്റു. ബാ​സ​ൽ ഗ്രൂ​പ്​ ‘എ’​യി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നു പി​ന്നി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തും. സ്വി​സ്​ ലീ​ഗി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ബാ​സ​ൽ പൊ​രു​തി​മാ​ത്ര​മേ കീ​ഴ​ട​ങ്ങൂ. 

ഇൗ​സി വാ​ക്കോ​വ​റാ​ണ്​ പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​യു​ടെ ല​ക്ഷ്യം. ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നു നി​ൽ​ക്കാ​തെ എ​തി​രാ​ളി​യു​ടെ ഗ്രൗ​ണ്ടി​ൽ ത​ന്നെ ജ​യി​ച്ചു തു​ട​ങ്ങാ​നു​ള്ള പ​ട​പ്പു​റ​പ്പാ​ട്. പ​രി​ക്കേ​റ്റ ലി​റോ​യ്​ സാ​നെ, ഗ​ബ്രി​യേ​ൽ ജീ​സ​സ്​ എ​ന്നി​വ​രു​ടെ സ്​​ഥാ​ന​ങ്ങ​ളി​ൽ സെ​ർ​ജി​യോ അ​ഗ്യൂ​റോ​യും ബെ​ർ​ണാ​ഡ്​ സി​ൽ​വ​യും ഉ​ജ്ജ്വ​ല ഫോം ​തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. സാ​നെ​യും ഡേ​വി​ഡ്​ സി​ൽ​വ​യും തി​ങ്ക​ളാ​ഴ്​​ച പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യെ​ങ്കി​ലും ഇ​ന്ന്​ ക​ള​ത്തി​ലി​റ​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ല. 

യു​വ​ൻ​റ​സ്​ x ടോ​ട്ട​ൻ​ഹാം

ഉ​ജ്ജ്വ​ല ഫോ​മി​ൽ ക​ളി​ക്കു​ന്ന ര​ണ്ട്​ വ​മ്പ​ന്മാ​രു​ടെ പോ​രാ​ട്ടം. അ​വ​സാ​ന 16ൽ 14 ​ക​ളി​യി​ലും ജ​യി​ച്ച യു​വ​ൻ​റ​സ്, 29 ഗോ​ള​ടി​ച്ച​പ്പോ​ൾ ഒ​രു ഗോ​ൾ മാ​ത്രം വ​ഴ​ങ്ങി. സീ​രി ‘എ’​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ലും സ​ജീ​വം. നി​ല​വി​ലെ യൂ​റോ​പ്യ​ൻ റ​ണ്ണ​ർ അ​പ്പാ​യി വ​രു​ന്ന യു​വ​ൻ​റ​സ്​ ഇ​ക്കു​റി ഗ്രൂ​പ്​ റൗ​ണ്ടി​ൽ ബാ​ഴ്​​സ​ക്കു പി​ന്നി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി​രു​ന്നെ​ങ്കി​ലും ക​രു​ത്തി​ന്​ മാ​റ്റ്​​കു​റ​ഞ്ഞി​ട്ടി​ല്ല. ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​ൻ, പൗ​ലോ ഡി​ബാ​ല, സ​മി ഖെ​ദീ​ര, മ​രി​യോ മാ​ൻ​സു​കി​ച്​ എ​ന്നി​വ​ര​ട​ങ്ങി​യ ഗോ​ള​ടി​ക്കാ​ർ ബ​ഹു​കേ​മ​ന്മാ​ർ. 

മൗ​റി​സി​യോ പൊ​െ​ച​ട്ടി​നോ​യു​ടെ ടോ​ട്ട​ൻ​ഹാ​മും മോ​ശ​മ​ല്ല. തോ​ൽ​വി​യ​റി​യാ​തെ തു​ട​ർ​ച്ച​യാ​യി 12ക​ളി​യും ക​ട​ന്നാ​ണ്​ അ​വ​ർ ടൂ​റി​നി​ൽ വ​രു​ന്ന​ത്. ഡി​സം​ബ​ർ 16ന്​ ​മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യോ​ട്​ തോ​റ്റ​ശേ​ഷം ഒ​രു ക​ളി​പോ​ലും നി​രാ​ശ​പ്പെ​ടു​ത്തി​യി​​ട്ടി​ല്ലെ​ന്ന്​ സാ​രം. അ​വ​രു​ടെ ഗോ​ൾ​മെ​ഷീ​ൻ ഹാ​രി​കെ​യ്​​ൻ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ഗോ​ള​ടി​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ൻ (23 ഗോ​ൾ). ഗ്രൂ​പ്​ റൗ​ണ്ടി​ൽ റ​യ​ലി​നെ പി​ന്ത​ള്ളി ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി​രു​ന്നു​വെ​ന്ന തി​ള​ക്കം​കൂ​ടി​യു​ണ്ട്​ ടോ​ട്ട​ൻ​ഹാ​മി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridpsgchampions leaguemalayalam newssports newsBarsilona
News Summary - Champions league kick off-Sports news
Next Story