Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​ടു​വി​ൽ ബാ​ഴ്​​സ​യും...

ഒ​ടു​വി​ൽ ബാ​ഴ്​​സ​യും തോ​റ്റു

text_fields
bookmark_border
barcilona
cancel

മ​ഡ്രി​ഡ്​: 29 മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച ബാ​ഴ്​​സ​ലോ​ണ​ക്കും ഒ​ടു​വി​ൽ  അ​ടി​തെ​റ്റി. കി​ങ്​​സ്​ ക​പ്പി​ൽ എ​സ്​​പാ​നി​യോ​ൾ, ക​റ്റാ​ല​ൻ നി​ര​യെ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​നു ശേ​ഷം ലാ ​ലി​ഗ, കി​ങ്​​സ്​ ക​പ്പ്, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ തു​ട​ങ്ങി ഒ​രു മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​ക്കാ​തെ​യാ​യി​രു​ന്നു ക​റ്റാ​ല​ന്മാ​രു​ടെ കു​തി​പ്പ്.

ആ ​രാ​ജ​കീ​യ​യാ​ത്ര​ക്ക്​ എ​സ്​​പാ​നി​യോ​ൾ എ​ന്ന കു​ഞ്ഞ​ന്മാ​ർ ത​ട​യി​ട്ടു. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി​യു​ടെ പെ​നാ​ൽ​റ്റി ത​ടു​ത്തി​ട്ട എ​സ്​​പാ​നി​യോ​ൾ ഗോ​ളി ഡീ​ഗോ ലോ​പ​സും അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഗോ​ൾ നേ​ടി​യ ഒാ​സ്​​കാ​ർ മെ​ല​ൻ​ഡോ​യു​മാ​ണ്​ എ​സ്​​പാ​നി​യോ​ളി​​െൻറ വി​ജ​യ​ശി​ൽ​പി​ക​ൾ. 

വാ​ശി​യേ​റെ​യു​ണ്ടാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​നി​ര​ക​ളി​ലു​മാ​യി ഒ​മ്പ​തു ത​വ​ണ​യാ​ണ്​ റ​ഫ​റി​ക്ക്​ മ​ഞ്ഞ​ക്കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കേ​ണ്ടി​വ​ന്ന​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​വാ​ൻ റാ​കി​ടി​ച്ചി​ന്​ പ​രി​ക്കേ​റ്റ്​ പു​റ​ത്തു​പോ​വേ​ണ്ടി​വ​ന്ന​ത്​ ബാ​ഴ്​​സ​ക്ക്​ തി​രി​ച്ച​ടി​യാ​യി. 62ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യാ​ണ്​ മെ​സ്സി ക​ള​ഞ്ഞു കു​ളി​ച്ച​ത്. ക​ളി സ​മ​നി​ല​യി​ലേ​ക്ക്​ പോ​കു​മെ​ന്ന്​ തോ​ന്നി​ച്ച മ​ത്സ​ര​ത്തി​ൽ, 88ാം മി​നി​റ്റി​ൽ​ ഒാ​സ്​​കാ​ർ മെ​ല​ൻ​ഡോ ബാ​ഴ്​​സ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ക്കു​ക​യാ​യി​രു​ന്നു. സീ​സ​ൺ തു​ട​ക്ക​ത്തി​ൽ സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പി​ൽ​ റ​യ​ൽ മ​ഡ്രി​ഡി​നോ​ടാ​ണ്​ ബാ​ഴ്​​സ​ലോ​ണ അ​വ​സാ​ന​മാ​യി തോ​റ്റി​രു​ന്ന​ത്. 23നാ​ണ്​ ര​ണ്ടാം പാ​ദ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballEspanyolmalayalam newssports newsBarcilona
News Summary - Barcelona’s unbeaten run ends with cup loss to Espanyol-Sports news
Next Story