Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂത്ത് ഫുട്ബാള്‍:...

യൂത്ത് ഫുട്ബാള്‍: ഹരികൃഷ്ണന്‍  കേരള ടീം ക്യാപ്റ്റന്‍ 

text_fields
bookmark_border
യൂത്ത് ഫുട്ബാള്‍: ഹരികൃഷ്ണന്‍  കേരള ടീം ക്യാപ്റ്റന്‍ 
cancel

മുട്ടം (തൊടുപുഴ): കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളിന്‍െറ അണ്ടര്‍ 21 ടീമിന്‍െറ ക്യാപ്റ്റനായി മൂലമറ്റം കിഴക്കേപ്പറമ്പില്‍ പി. ഹരികൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. മലങ്കരയില്‍ നടക്കുന്ന സംസ്ഥാന ക്യാമ്പില്‍നിന്നാണ് ടീം ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. 53ാമത് സന്തോഷ് ട്രോഫി മത്സരത്തിന്‍െറ ക്യാമ്പില്‍ അംഗമായിരുന്നു. ദേശീയ മത്സരങ്ങളില്‍ ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ പലതവണ കേരളത്തിനായി ജേഴ്സി അണിഞ്ഞിട്ടുണ്ട്. 
ഒഡിഷയിലെ കട്ടക്കില്‍ നടന്ന മത്സരത്തില്‍ സെമിഫൈനലിലും സബ് ജൂനിയര്‍ വിഭാഗത്തില്‍ മുംബൈയില്‍വെച്ച് നടന്ന മത്സരത്തിലും പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന മത്സരത്തിലും കേരള ടീമിനായി കളിച്ചിട്ടുണ്ട്. 

മാഞ്ചസ്റ്റര്‍ കപ്പ് മത്സരത്തില്‍ ഗോവയില്‍ നടന്ന മത്സരത്തിലും പങ്കെടുത്തു. ഓള്‍ കേരള സ്കൂള്‍ ഫുട്ബാള്‍ ടീമില്‍ അംഗമായിരുന്നു. പി.എ. അഫ്സല്‍, മുഹമ്മദ് സ്വാലിഹ്, എസ്. രാഹുല്‍, എം.കെ. അഭിലാഷ്, നിബിന്‍ ജോസഫ്, ഗോകുല്‍ ദീപ് എന്നിവരും കേരളത്തിനായി ജേഴ്സിയണിയും. സോളി സേവ്യറാണ് കോച്ച്. അസിസ്റ്റന്‍റ് കോച്ച് ജോബി ജോസഫാണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
Next Story