Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20; പ​ര​മ്പ​ര തേ​ടി ഇ​ന്ത്യ​ൻ ടീ​മു​ക​ൾ

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20; പ​ര​മ്പ​ര തേ​ടി ഇ​ന്ത്യ​ൻ ടീ​മു​ക​ൾ
cancel

കേ​പ്​​ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഇ​ര​ട്ട പ​ര​മ്പ​ര വി​ജ​യം ല​ക്ഷ്യ​മി​ട്ട്​ ഇ​ന്ത്യ​ൻ ടീ​മു​ക​ൾ ശ​നി​യാ​ഴ്​​ച ക​ള​ത്തി​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക​ൾ സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ ഇ​ന്ത്യ​യു​ടെ പു​രു​ഷ, വ​നി​ത ടീ​മു​ക​ൾ ശ​നി​യാ​ഴ്​​ച​ ഇ​റ​ങ്ങു​​ന്ന​ത്. മൂ​ന്ന്​ മ​ത്സ​ര പ​ര​മ്പ​ര​യി​ൽ 1-1ന്​ ​തു​ല്യ​ത​യി​ൽ നി​ൽ​ക്കെ നി​ർ​ണാ​യ​ക അ​ങ്ക​ത്തി​ൽ പു​രു​ഷ ടീം ​കേ​പ്​​ടൗ​ണി​ൽ ആ​തി​ഥേ​യ​രെ എ​തി​രി​ടു​േ​മ്പാ​ൾ അ​ഞ്ച്​ ക​ളി​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര തോ​ൽ​ക്കി​ല്ലെ​ന്ന ഉ​റ​പ്പി​ൽ 2-1 ലീ​ഡു​മാ​യി വ​നി​ത​ക​ൾ ശ​നി​യാ​ഴ്​​ച​ അ​തേ മൈ​താ​ന​ത്ത്​ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങും. 

വി​ജ​യ പ​ര്യ​വ​സാ​ന​ത്തി​ന്​ മെ​ൻ ഇ​ൻ ബ്ലൂ
​ര​ണ്ട്​ മാ​സ​ത്തി​ലേ​റെ നീ​ണ്ട പ​ര്യ​ട​നം ടീം ​ഇ​ന്ത്യ​ക്ക്​ സ​മ്മി​ശ്ര ഫ​ല​ങ്ങ​ളാ​ണ്​ സ​മ്മാ​നി​ച്ച​ത്. ​മി​ക​ച്ച പോ​രാ​ട്ട​ത്തി​നു​ശേ​ഷം ടെ​സ്​​റ്റ്​ പ​ര​മ്പ​ര 1-2ന്​ ​അ​ടി​യ​റ​വെ​ച്ച വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ഗം​ഭീ​ര പ്ര​ക​ട​ന​ത്തി​ലൂ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര 5-1ന്​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ട്വ​ൻ​റി20 പ​ര​മ്പ​ര കൂ​ടി നേ​ടാ​നാ​യാ​ൽ വി​ജ​യ​ത്തോ​ടെ പ​ര്യ​ട​ന​ത്തി​ന്​ പ​ര്യ​വ​സാ​നം കു​റി​ക്കാ​ൻ ടീം ​ഇ​ന്ത്യ​ക്കാ​വും. ജൊ​ഹാ​ന​സ്​​ബ​ർ​ഗി​ൽ ന​ട​ന്ന ആ​ദ്യ ക​ളി ഇ​ന്ത്യ 28 റ​ൺ​സി​ന്​ ജ​യി​ച്ച​പ്പോ​ൾ, സെ​ഞ്ചൂ​റി​യ​നി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​റ്​ വി​ക്ക​റ്റ്​ വി​ജ​യ​വു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക തി​രി​ച്ച​ടി​ച്ചി​രു​ന്നു.

കേ​പ്​​ടൗ​ണി​ലെ ന്യൂ​ലാ​ൻ​ഡ്​​സി​ൽ ഇ​ന്ത്യ ഇ​തു​വ​രെ ട്വ​ൻ​റി20 ക​ളി​ച്ചി​ട്ടി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കും ഇൗ ​മൈ​താ​ന​ത്ത്​ ന​ല്ല ഒാ​ർ​മ​ക​ള​ല്ല കൂ​ടു​ത​ൽ. ക​ളി​ച്ച എ​ട്ട്​ ട്വ​ൻ​റി20​ക​ളി​ൽ അ​ഞ്ചി​ലും ആ​തി​ഥേ​യ​ർ​ക്ക്​ പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. വ​യ​റി​ന്​ പ​രി​ക്കേ​റ്റ ജ​സ്​​പ്രീ​ത്​ ബും​റ പൂ​ർ​ണ ഫി​റ്റ​ല്ലെ​ങ്കി​ലും ശ​നി​യാ​ഴ്​​ച​ ക​ളി​േ​​ച്ച​ക്കും. ക​ഴി​ഞ്ഞ ക​ളി​യി​ൽ സ്​​റ്റാ​ർ ലെ​ഗ്​​സ്​​പി​ന്ന​ർ യു​സ്​​വേ​ന്ദ്ര ച​ഹ​ലി​നെ എ​തി​രാ​ളി​ക​ൾ തി​ര​​ഞ്ഞു​പി​ടി​ച്ച്​ ശി​ക്ഷി​ച്ച​തോ​ടെ ബും​റ കൂ​ടി​യി​ല്ലാ​തി​രു​ന്ന ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​​​െൻറ പി​ടി​വി​ടു​ക​യാ​യി​രു​ന്നു. 

വി​ജ​യ​മ​ധു​രം തേ​ടി​ ഇ​ന്ത്യ​ൻ വ​നി​ത​ക​ളും
ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന്​ ​സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ട്വ​ൻ​റി20 പ​ര​മ്പ​ര​യും നേ​ടാ​നു​റ​ച്ചാ​ണ്​ ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. വി​ജ​യി​ക്കാ​നാ​യാ​ൽ അ​ടു​ത്തി​ടെ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ട്വ​ൻ​റി20 പ​ര​മ്പ​ര നേ​ടി​യി​രു​ന്ന ഇ​ന്ത്യ​ക്ക​ത്​ മി​ക​ച്ച നേ​ട്ട​മാ​വും. അ​ഞ്ച്​ മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട്​ ക​ളി​ക​ൾ ഏ​ഴ്, ഒ​മ്പ​ത്​ വി​ക്ക​റ്റു​ക​ൾ​ക്ക്​ ജ​യി​ച്ച ഇ​ന്ത്യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ അ​ഞ്ച്​ വി​ക്ക​റ്റി​ന്​ തോ​റ്റി​രു​ന്നു. നാ​ലാം മ​ത്സ​രം മ​ഴ മു​ട​ക്കു​ക​യും ചെ​യ്​​തു. ബാ​റ്റി​ങ്ങി​ൽ നാ​യി​ക ഹ​ർ​മ​ൻ​പ്രീ​ത്, വെ​റ്റ​റ​ൻ താ​രം മി​താ​ലി രാ​ജ്, ഒാ​പ​ണ​ർ സ്​​മൃ​തി മ​ന്ദാ​ന എ​ന്നി​വ​രി​ലാ​ണ്​ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ. ബൗ​ളി​ങ്ങി​ൽ സ്​​പി​ന്ന​ർ​മാ​രാ​യ അ​നൂ​ജ പാ​ട്ടീ​ലും പൂ​നം യാ​ദ​വും പു​തു​മു​ഖ പേ​സ​ർ പൂ​ജ വ​സ്​​ത്രാ​ക​റു​മാ​ണ്​ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africatwenty20malayalam newssports newsCricket NewsIndia News
News Summary - Twenty20 South Africa vs India -Sports News
Next Story