Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെയ്ലറിനും ലതാമിനും...

ടെയ്ലറിനും ലതാമിനും സെഞ്ച്വറി; രണ്ടാം സന്നാഹത്തിൽ ന്യൂസിലൻഡിന്​ ജയം

text_fields
bookmark_border

 

മുംബൈ: പ്രസിഡൻറ്​സ്​ ഇലവനെതിരായ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന്​ ജയം. 33 റൺസിനാണ്​ പ്രസിഡൻറ്​സ്​ ഇലവനെ ന്യൂസിലൻഡ്​ തോൽപിച്ചത്​. ടോസ്​ നേടി ബാറ്റിങ്​ തി​രഞ്ഞെടുത്ത ന്യൂസിലൻഡ്​ റോസ്​ ടെയ്​ലറുടെയും (102) ടോം ലതാമി​​െൻറയും (108) സെഞ്ച്വറി കരുത്തിൽ 343 റൺസെടുത്തിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡൻറ്​സ്​ ഇലവൻ 310 റൺസിന്​ പുറത്തായി.

കരുൺ നായറും (53), ഗുർകീരത്​ സിങ്ങും (65) അർധ​സെഞ്ച്വറിയുമായി പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. വാലറ്റത്ത്​ ജയദേവ്​ ഉനദ്​ഘട്ട്​ 44 റൺസുമായി തിളങ്ങി. ന്യൂസിലൻഡിനായി മിച്ചൽ സാറ്റ്​നർ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റ്​ വീഴ്​ത്തി. ആദ്യ മത്സരത്തിൽ  പ്രസിഡൻറ്​സ്​ ഇലവൻ ജയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandmalayalam newssports newsCricket NewsTaylorLatham
News Summary - Taylor, Latham slam hundreds in New Zealand's win -Sports news
Next Story