Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലിയുടെ നിർദേശം...

കോഹ്​ലിയുടെ നിർദേശം ഫലം കാണുന്നു; ക്രിക്കറ്റ്​ താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കും

text_fields
bookmark_border
viratkohli
cancel

ന്യഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കാൻ നീക്കം. ദേശീയ താരങ്ങളോടൊപ്പം സംസ്​ഥാന താരങ്ങളുടെയും  ശമ്പളം ഉയർത്തിയേക്കുമെന്നാണ്​ സൂചന.

സുപ്രീം കോടതി നിയമിച്ച വിനോദ്​ റായ്​യുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒാഫ്​ അഡ്​മിനി​സ്​റ്റേറ്റേഴ്​സാണ്​ (സി.ഒ.എ)​ നിലവിലെ ശമ്പളതുകയായ 180 കോടിയോടൊപ്പം അടുത്ത സീസൺ മുതൽ 200 കോടി രൂപ കൂടി ചേർക്കാനുള്ള നിർദേശം അവതരിപ്പിച്ചത്​.  ബി.സി.സി.​െഎയുടെ ജനറൽ ബോഡിയിൽ വിഷയം ചർച്ച ചെയ്​തതിന്​​ ശേഷമായിരിക്കും​ തീരുമാനം എടുക്കുക.

ക്രിക്കറ്റ്​ താരങ്ങളിലൂടെയാണ്​​ ബി.സി.സി.​െഎ വലിയ വരുമാനം ഉണ്ടാക്കുന്നതെന്നും​​, താരങ്ങളുടെ ശമ്പളം വർധിപ്പിക്കാനുള്ള ഫണ്ട്​ അവരുടെ കയ്യിലുണ്ടെന്നും​ മുതിർന്ന ബോർഡ്​​ ഉദ്യോഗസ്​ഥൻ പറഞ്ഞു. എം.എസ്​ ധോനി, വിരാട്​ കോഹ്​ലി, രവി ശാസ്​ത്രി എന്നിവർ ശമ്പള വർധന ബി.സി.സി.​െഎയുടെ മുമ്പിൽ നേരത്തെ ഉയർത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

വാർഷിക ശമ്പളം ഉയർത്തിയാൽ അത്​ ഏറ്റവും ഉപകാരപ്പെടുക സംസ്​ഥാന താരങ്ങ​ൾക്കായിരിക്കും. ദേശീയ താരങ്ങളെ അപേക്ഷിച്ച്​ വളരെ തുച്ഛമായ ശമ്പളമാണവർക്ക്​ ലഭിക്കുന്നത്​. ​പ്രത്യേക ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരങ്ങൾക്കും വരുമാന വർധനവുണ്ടാകുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIsalary hikem s dhonimalayalam newssports newsCricket NewsVirat Kohli
News Summary - Salary Hike Proposal Gets CoA Nod- Sports News
Next Story