Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചാ​ണ്ഡി​മ​ലി​ന്​...

ചാ​ണ്ഡി​മ​ലി​ന്​ ന്യൂ​മോ​ണി​യ; ഹെ​റാ​ത്ത്​ ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
ചാ​ണ്ഡി​മ​ലി​ന്​ ന്യൂ​മോ​ണി​യ; ഹെ​റാ​ത്ത്​ ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ
cancel
കൊ​ളം​ബോ: ന്യൂ​മോ​ണി​യ ബാ​ധി​ച്ച ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ ദി​നേ​ശ്​​ ചാ​ണ്ഡി​മ​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​ല്ല. പ​നി​പി​ടി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചാ​ണ്ഡി​മ​ലി​​​െൻറ അ​സാ​ന്നി​ധ്യ​ത്തി​ൽ രം​ഗ​ന ഹെ​റാ​ത്ത്​ ആ​വും ഒ​ന്നാം ടെ​സ്​​റ്റി​ൽ ല​ങ്ക​ൻ ടീ​മി​നെ ന​യി​ക്കു​ക. ഉ​പു​ൽ ത​രം​ഗ​യാ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ. ക​ഴി​ഞ്ഞ സീ​സ​ൺ സിം​ബാ​ബ്​​വെ പ​ര്യ​ട​ന​ത്തി​ൽ ഹെ​റാ​ത്ത്​ ടീം ​നാ​യ​ക​നാ​യി​രു​ന്നു. ര​ണ്ട്​ ടെ​സ്​​റ്റി​ലാ​യി 19 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ഹെ​റാ​ത്ത്​ ടീ​മി​ന്​ 2-0ത്തി​ന്​ വി​ജ​യ​വു​മൊ​രു​ക്കി. ഇൗ ​വ​ർ​ഷം ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും ല​ങ്ക​ൻ ക്യാ​പ്​​റ്റ​നാ​യി​രു​ന്നു. ഗാ​ലെ​യി​ൽ ജൂ​ൈ​ല​ 26 മു​ത​ൽ 30 വ​രെ​യാ​ണ്​ ഒ​ന്നാം ടെ​സ്​​റ്റ്. ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ൽ ര​ണ്ടാം ടെ​സ്​​റ്റും ചാ​ണ്ഡി​മ​ലി​ന്​ ന​ഷ്​​ട​മാ​വും. സിം​ബാ​ബ്​​വെ​ക്കെ​തി​രായ ഏ​ക ടെ​സ്​​റ്റി​ൽ ചാ​ണ്ഡി​മ​ലാ​യി​രു​ന്നു ല​ങ്ക​യെ ന​യി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rangana Herathmalayalam newssports newsCricket NewsSri Lanka first Test
News Summary - Rangana Herath set to lead Sri Lanka in first Test against India -sports news
Next Story