Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതിരിച്ചടിച്ച്​ ഇന്ത്യ;...

തിരിച്ചടിച്ച്​ ഇന്ത്യ; മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ലീഡ്​

text_fields
bookmark_border
തിരിച്ചടിച്ച്​ ഇന്ത്യ; മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ലീഡ്​
cancel


റാഞ്ചി: പരമ്പരയിൽ ആദ്യമായി ഇന്ത്യൻ ബാറ്റിങ്​ നിര സ്ഥിരത കാണിച്ചപ്പോൾ മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റി​െൻറ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യക്ക്​ ലീഡ്​. ചേതേശ്വർ പൂജാരയുടെയും വൃദ്ധിമാൻ സാഹയുടെയും ഇന്നിങ്​സുകളാണ്​ ലീഡ്​ നേടാൻ ഇന്ത്യയെ സഹായിച്ചത്​. 185 റൺസോടെ പൂജാരയും 82 റൺസോടെ സാഹയും പുറത്താവാതെ നിൽക്കുന്നു. ഇരുവരും ചേർന്ന്​ 149 റൺസി​െൻറ കൂട്ടുകെട്ടുണ്ടാക്കി കഴിഞ്ഞു. നാല്​ വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക്​ 30 റൺസി​െൻറ ലീഡായി. 

ഇന്നലെ ആറ്​ വിക്കറ്റിന്​ 360 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാം ദിനം ബാറ്റിങ്​ അവസാനിപ്പിച്ചത്​. ലോകേഷ്​ രാഹുലി​െൻറയും മുരളി വിജയിയുടെയും അർധ സെഞ്ച്വറികളുടെ കരുത്തിലാണ്​ ഇന്ത്യ 360 റൺസിലെത്തിയത്​. കരുതലോടെ കളിക്കാനായിരുന്നു ഇന്നലെ ചേതേശ്വർ പൂജാര ശ്രമിച്ചത്​. 

വൃദ്ധിമാൻ സാഹ ഇതിന്​ പിന്തുണ നൽകിയതോടെ മൂന്നാം ദിനം ഇന്ത്യ വലിയ നഷ്​ടങ്ങളില്ലാതെ കരകയറുകയായിരുന്നു. ഇന്നലെ കളിച്ച അതേ രീതിയിൽ ഇന്ത്യ ഇന്നും ബാറ്റിങ്​ തുടർന്നതോടെ നാലാം ദിനത്തിൽ ഒാസീസ്​ ബൗളർമാർക്ക്​ വിക്കറ്റെന്നത്​ സ്വപ്​നമായി അവേശഷിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-australia 3rd test
News Summary - Pujara 150, Saha fifty bring deficit under 20
Next Story