Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡി.ആർ.എസ്​ അഥവാ ധോനി...

ഡി.ആർ.എസ്​ അഥവാ ധോനി റിവ്യൂ സിസ്​റ്റം

text_fields
bookmark_border
dhoni-review.jpg
cancel

ധർമശാല: ഇന്ത്യൻ ക്രിക്കറ്റ്​ പ്രേമികൾ മറക്കാനാഗ്രഹിക്കുന്ന ഒരേടാണ്​ ധർമശാലയിലെ ഒന്നാം ഏകദിനം. ക്രിക്കറ്റ്​ ചരിത്രത്തിലേക്ക്​ നാണക്കേടി​​​​​െൻറ ഒരു റെക്കോർഡ്​ ചേർക്കുമായിരുന്ന ഇന്ത്യയെ രക്ഷിച്ചതാവ​െട്ട ഫോമൗട്ടി​​​​​െൻറ പേരിൽ വിമർശനം നേരിട്ട്​ കൊണ്ടിരിക്കുന്ന മുൻ ക്യാപ്​റ്റൻ മഹേന്ദ്ര സിങ്​ ധോനി. 

എന്നാൽ ഒന്നാം ഏകദിനത്തിലെ ധോനി ചരിതം അവിടെ അവസാനിക്കുന്നില്ല. ഡി.ആർ.എസ്​ എന്ന റിവ്യൂ സംവിധാനം ക്രിക്കറ്റിലേക്ക്​ കൊണ്ടു വന്നതിന്​ ശേഷം അത്​ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ്​ മഹി. ഡിസിഷൻ റിവ്യൂ സിസ്​റ്റം എന്നറിയപ്പെടുന്ന ഡി.ആർ.എസ് ശരിക്കും ‘ധോനി റിവ്യൂ സിസ്​റ്റ’മാണെന്ന്​ പറയുന്നവരുണ്ട്. അതിനെ അന്വർത്ഥമാക്കുന്ന ഒരു സംഭവവും ഇന്നലെ നടന്നു​​.

ധർമശാലയിൽ ലങ്കൻ ബൗളർമാർ ഇന്ത്യൻ ബാറ്റ്​സ്​മാൻമാരെ നിരനിരയായി മടക്കി അയച്ചു കൊണ്ടിരിക്കുന്ന സമയം.​ സ്​കോർ, 88 ന്​ എട്ട്​ എന്ന ദയനീയ നിലയിലും. വാലറ്റത്തുള്ള​ ജസ്​പ്രീത്​ ബുംറയെ കൂട്ടി സ്​​േകാർ 100 കടത്താനുള്ള ​ശ്രമത്തിലായിരുന്നു ധോനി. സചിത്​ പതിരനയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയ ബുംറയുടെ വിക്കറ്റിന്​ വേണ്ടി ലങ്കൻ താരങ്ങൾ വലിയ വായിൽ അപ്പീൽ മുഴക്കാൻ തുടങ്ങി, ​എന്നാൽ അംപയറിനേക്കാർ​ മുമ്പ്​ കൈ ഉയർത്തിയത്​ ധോനിയായിരുന്നു. ​‘െഎ നീഡ്​ ഡി.ആർ.എസ്’, വിഷയം തേർഡ്​ അംപയർ വിശദമായി പരിശോധിച്ചപ്പോൾ, പന്ത് ലൈനിന്​ പുറത്താണെന്ന് മനസ്സിലാക്കി ഒൗട്ടല്ലെന്ന്​​ വിധിച്ചതോടെ ​ബുംറ സേഫ്​.

 

സ്​റ്റേഡിയത്തിനകത്തും പുറത്തുമിരുന്ന്​ കളി കാണുന്ന ക്രിക്കറ്റ്​ പ്രേമികൾ കോരിത്തരിച്ച രംഗമായിരുന്നു അത്​. ഗാലറിയിരുന്നവർ ആരവം മുഴക്കി മുൻ ക്യാപ്​റ്റൻ കൂളിനെ അഭിനന്ദിച്ചു.  ട്വിറ്ററക്കമുള്ള സോഷ്യൽ മീഡിയയിൽ ഇന്ത്യയ​ുടെ തോൽവിയേക്കാ​ൾ ചർച്ച ചെയ്യപ്പെട്ടതും, മഹേന്ദ്ര സിങ്​ ധോനിയും അദ്ദേഹത്തി​​​​​െൻറ ഇന്നിങ്​സുമായിരുന്നു.

ഡി.ആർ.എസ് ധോനിയോളം നന്നായി ഉപയോഗപ്പെടുത്താൻ അറിയുന്ന മറ്റൊരു താരമു​​ണ്ടോ എന്ന്​ സംശയമാണ്​. റിവ്യൂ സംവിധാനം ഉപയോഗിക്കു​േമ്പാൾ പതറുന്ന മറ്റ്​ ഇന്ത്യൻ താരങ്ങളെ അപേക്ഷിച്ച്​ മുൻ ക്യാപ്​റ്റൻ കൂ​ൾ അത്​ ​ആവിശ്യമുള്ളപ്പോൾ ഒക്കെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia vs Sri LankaMahedra Sing Dhoni
News Summary - MS Dhoni Asks For Review-Sports News
Next Story