Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇർഫാൻ പത്താന്​...

ഇർഫാൻ പത്താന്​ ഫിലിംഫെയർ അവാർഡ്​; മാഗസി​െൻറ അബദ്ധം, ട്വിറ്ററിൽ ആഘോഷം

text_fields
bookmark_border
irfan-KHAN
cancel

ഒരു കാലത്ത്​ ഇന്ത്യയുടെ ​പേസാക്രമണത്തി​ന്​ നേതൃത്വം വഹിച്ച ബൗളറായിരുന്നു ഇർഫാൻ പത്താൻ. നിലവിൽ ടീമിലില്ലാത്ത താരം പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്​. പത്താ​​​​​െൻറ പുതിയ ട്വീറ്റാണ്​ ഇ​േപ്പാൾ ട്വിറ്ററിൽ ചിരി പടർത്തിയിരിക്കുന്നത്​. 

ഇന്ത്യയിലെ ഒരു ലീഡിങ്​ മാഗസിൻ, ഫിലിംഫെയർ പുരസ്​കാരം ലഭിച്ച ഇർഫാൻ ഖാന്​​ ആശംസകളുമായി ട്വിറ്ററിൽ ഒരു പോസ്​റ്റിട്ടു. ‘ഇത്​ തീർച്ചയായും അർഹമായ അവാർഡാണ്​’ എന്ന അടിക്കുറിപ്പുള്ള ട്വീറ്റി​​​​​െൻറ ചിത്രത്തിൽ ഉള്ളത്​ ഇർഫാൻ ഖാൻ ആണെങ്കിലും ട്വീറ്റ്​ ടാഗ്​ ചെയ്​തിരിക്കുന്നത്​ ക്രിക്കറ്ററായ ഇർഫാൻ പത്താനും.

TWEET

​ഒട്ടും സമയം കളയാതെ ഇർഫാൻ പത്താൻ മറുപടി ട്വീറ്റ്​ കാച്ചി. ‘നന്ദി, എനിക്ക്​ അവാർഡ്​ സ്വീകരിക്കാൻ സാധിച്ചില്ല, പക്ഷെ അത്​ നിങ്ങൾക്ക്​ എ​​​​െൻറ​ വീട്ടിലേക്ക്​ അയച്ച്​ തരാവുന്നതാണ്​’. ഇർഫാൻ പത്താ​​​​​െൻറ ഫലിതത്തെ വാഴ്​ത്തി ട്വിറ്റരാട്ടികൾ രംഗത്ത്​ വന്നു. മുമ്പ്​ പല ഘട്ടങ്ങളിലും താരം കുറിക്ക്​കൊള്ളുന്ന ട്വീറ്റുകളിട്ട്​ കയ്യടി വാങ്ങിയിരുന്നു. 

നിലവിൽ സയ്യിദ്​ മുഷ്​താഖലി ടൂർണമ​​​​െൻറിൽ നിന്നും താരം പുറത്താണ്​. ​െഎ.പി.എല്ലിലും ഒരു ടീമിലും ഇടം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ചില ആഭ്യന്തര മത്സരങ്ങളിൽ പത്താൻ മികച്ച പ്രകടനം കാഴ്​ചവെച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathanIrrfan Khanmalayalam newssports newsFILMFARE
News Summary - Irfan Pathan gets congratulated for Irrfan Khan's Filmfare - SPORTS NEWS
Next Story